telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan



A Discovery Of Witches (2018)
Fantasy/Romance/Drama

It begins with Absence and Desire
it begins with Blood and Fear
it begins with a Discovery of Witches

All Souls Trilogy  എന്ന   Deborah Harkness nte നോവലിനെ ആ്പദമാക്കിയാണ് Adipoli ഡിസ്കോ എന്ന ബ്രിട്ടീഷ് സീരീസ് ഇറങ്ങിയത്. ഫന്റാസ്റിക് ബീസ്റ്റ് സിനിമകളിലെ പോലെ മാജ് ആൻഡ് നോൺ മാജ്‌ എന്ന വ്യത്യസ്തരായ ആൾക്കാരുടെ ആണ് കഥ നീങ്ങുന്നത്.
     ഹിസ്റ്റ്ററിയൻ ആയ ഡയാനക്ക്‌ മുൻപിൽ മറ്റാർക്കും കാലങ്ങളായി ലഭിക്കാത്ത ഏഷ്മോൾ 782 എന്ന പുസ്തകം ലഭിക്കുന്നു. വാമ്പയരുകളെ ഇല്ലാതാക്കാൻ ആയി വിച്ചസും ഉപജീവനത്തിനായി വാമ്പയരുകളും ഒരേ പോലെ തേടുന്ന. ആ പുസ്തകത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.
     തെരേസ പാമർ വളരെ ഭംഗിയോടെയും മികവോടെയും ഒരിക്കൽ കൂടി സ്ക്രീനിൽ എത്തുന്നു.നല്ല ദൃഷ്യമികവോടെയുള്ള ആവിഷ്കാരമാണ് ഇതുവരെ ആദ്യ സീസണിലെ 8 എപിസോഡുകൾ ഇറങ്ങിയിട്ടുണ്ട്.

@_h___k___

For links visit : https://t.me/cinemakottaofficial

March 29, 2019 No comments


Made In Heaven

ഡൽഹിയിലെ ഒരു വെഡ്ഡിംഗ് പ്ലാൻ കമ്പനിയുടെ കഥയാണ് Made In Heaven. സീരിസുകളിൽ സെൻസരിങ് കുറവായതിനാൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും ഇതിലൂടെ പറഞ്ഞുപോകുന്നു.
       Made In Heaven എന്ന കമ്പനിയുടെ നടത്തിപ്പുകാരായ താര, കരൺ എന്നിവരുടെ ജീവിതമാണ് പ്രധാന കഥ എങ്കിലും ഇതിലൂടെ മറ്റു പല ശക്തമായ കഥാപാത്രങ്ങളും രംഗത്തെത്തുന്നുണ്ട്. കല്യാണങ്ങളിൽ കണ്ടുവരുന്ന കച്ചവടവും മറ്റും കള്ളച്ചിരിപ്പ്‌ എന്ന തമിഴ് സീർീസിൽ മുൻപ് ചെറുതായി കണ്ടതാണെങ്കിലും അതിന്റെ ഒരു തുറന്ന എക്സ്പോസിഷൻ ആണ് ഇവിടെ കൂടാതെ ഹോമോസെക്ഷ്വലിറ്റിയും സ്ത്രീവിരുദ്ധതയും ഒക്കെ കടന്നുപോകുന്നു.
  താരയാണ് എന്റെ പ്രിയ കഥാപാത്രം ഒരു കോടീശ്വരന്റെ സെക്രട്ടറി ആയി ജോലി ചെയ്ത് അയാളുമായി പ്രണയത്തിലായി വിവാഹം കഴിച്ചെങ്കിലും സ്വന്തമായൊരു
പേര് ഉണ്ടാക്കിയെടുക്കാൻ ബിസിനസ് തുടങ്ങുന്നു. കല്യാണം മുടങ്ങുമെന്ന ഘട്ടത്തിൽ വധുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നിടത്ത് അവളുടെ കഴിവും ബുദ്ധിയും മനസ്സിലാക്കാം ഭർത്താവിന്റെ അവിഹിതബന്ധത്തോടുള്ള അവളുടെ സമീപനവും വളരെ നന്നായി.
കരണിലൂടെ ഗെയ് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കാണാം. സമൂഹം എത്രയൊക്കെ വളർന്നാലും ചിലതിനോടൂള്ള കാഴ്ചപ്പാടുകൾ
മാറാൻ ബുദ്ധിമുട്ടാണ്. ഗേ റിലഷൻഷിപ്പിനോടുള്ള മറ്റുള്ളവരുടെ പ്രകടനം Sex Education എന്ന സീരീസിൽ അവതരിപ്പിക്കും പോലെ തന്നെയാണ് ഇവിടെയും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കപൂർ ആൻഡ് സൺസ് പോലെയുള്ള സിനിമകളെക്കാലും തുറന്ന പേസിൽ ഇത് അവതരിപ്പിക്കാൻ സീരിസിന് സാധിക്കുന്നു.
മറ്റുള്ള കഥാപാത്രങ്ങളും വളരെ മികച്ചതാണ്. 9 എപിസോഡുകളിലായി നല്ല കുറെ ആശയങ്ങളാണ് ഇതിൽ പങ്കുവയ്ക്കുന്നത്
@_h___k___

For links visit : https://t.me/cinemakottaofficial

March 27, 2019 No comments

Love,Death & Robots (2019)
Anthology /Animation
Episodes : 18

Netflix സീരീസുകൾ വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോഴാണ് അവർ അടുത്ത സീറിസുമായി എത്തിയിരിക്കുന്നത്. ഇത്തവണ LOVE,DEATH and ROBOTS എന്ന അഡൽട്ട്  അന്തോളജി അനിമേഷൻ ടി വി സീരീസാണ്. 5 മുതൽ 18 മിനിറ്റ് വരെ ദൈർഘ്യം ഉള്ള 18 എപിസോടുകൾ ആയിട്ടാണ് ആദ്യ സീസൺ പുറത്തിറങ്ങിയിരിക്കുന്നത്. ഓസ്കാർ നോമനേഷൻ ലഭിച്ച ഡേവിഡ് ഫിഞ്ചെർ നിർമിക്കുന്ന സീരീസിൽ ഓരോ എപീസോഡും പല പല കഥകളാണ് അവതരിപ്പിക്കുന്നത്.
     വ്യത്യസ്ത തരം ആനിമേഷൻ രീതിയാണ് ഓരോ എപിസോഡിനും ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാ തരം അനിമേഷനുകളും ഇതിൽ കാണാം, അഡ്‌വെഞ്ച്‌ഴ്സ് ഓഫ് ടിന്റിൻ മുതൽ സ്പൈഡർ വേഴ്‌സ് വരെ ഉള്ള തരം ആനിമേഷൻ ഉപയോഗിച്ചിരിക്കുന്നൂ. എല്ലാ ജാർണരിലുള്ള കഥകളും ഉൾകൊള്ളുന്നു അതുകൊണ്ട് തന്നെ നുഡിട്ടി,വയലൻസ് എല്ലാം കടന്നുപോകുന്നുണ്ട്. ഒരു നല്ല ദൃശ്യ അനുഭവം തന്നെയണിത്.
@_h___k___


For links visit : https://t.me/cinemakottaofficial

March 24, 2019 No comments


Colonia (2015)
Survival / Drama / Thriller
പല രാജ്യങ്ങൾക്കും പുറം ലോകവുമായി ബന്ധമില്ലാതെ ഒരു ജയിൽ ഉണ്ടാകും. ഷെർലക്ക് സീരീസിൽ ആണ് ഇത്തരത്തിൽ ഒന്ന് മുൻപ് കണ്ടത്. അങ്ങനെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരിടത്ത് നിന്ന് എങ്ങനെ രക്ഷപ്പെടും....?
     1973 ലെ ചിലിയാണ് കഥപശ്ചാത്തലം പ്രസിഡന്റ് അലൈനിൽ നിന്നും പട്ടാളം ഭരണം പിടിച്ചെടുക്കുന്നു. പിന്നീട് രാജ്യത്താകമാനം പ്രക്ഷോഭം ഉണ്ടാവുകയും ചെയ്യുന്നു. പ്രസിഡന്റ്നെ അനുകൂലിച്ച് നിന്നവരുടെ കൂട്ടത്തിൽ പോലിസ് അറസ്റ്റ് ചെയ്ത ജർമ്മൻ ഫോട്ടോഗ്രാഫർ ഡാനിയലിനെ തേടി കാമുകിയായ ലെന സഞ്ചരിക്കുന്നു.
കൊളോണിയൽ ദിഗനിഡാഡ് എന്ന ഒരു കോളനിയിലേക്കാണ് അവർ അവനെ കൊണ്ടുപോയത്. പുറമെ നിന്ന് നോക്കി കാണുന്നവർക്ക് അത് മതപഠനത്തിനും ആതുര_ശിശ്രൂഷകൾക്കും വേണ്ടിയുള്ള ഒരു വലിയ ആശ്രമമാണ്. പുറമെ നിന്ന് അത് പൊൾ ഷഫെർ എന്നയാളുടെ പ്രാർത്ഥന കേന്ദ്രം ആയാണ് തോനുകയുള്ളു എന്നാലും അകത്ത് നടക്കുന്ന കൊടും ക്രൂരതകളും പീഡനങ്ങളും പുറം ലോകം അറിയുന്നില്ല. നിർബന്ധ പൂർവ്വം അവിടെ ചെല്ലുന്ന ലെന ഡാനിയേലിനെ കണ്ടെത്തുന്നതും ഇരുവരുടെയും രക്ഷപ്പെടാൻ ഉള്ള ശ്രമങ്ങളും ആണ് സിനിമ.
     ഇങ്ങനെ ശരിക്കും ഒരു സ്ഥലവും ആളും ഉണ്ടെന്ന് പിന്നീട് ആണ് അറിഞ്ഞത്. ഒരു സംഭവകഥയൂടെ മികച്ച ആവിഷ്കാരമാണ് ഇത്. എമ്മ വാട്സൺ തകർതതഭിനയിച്ചിട്ടുണ്ട്.
@_h___k___

For links visit : https://t.me/cinemakottaofficial

March 23, 2019 No comments

Hey Ram (2000)
Fiction/Politics/Drama/History

"I thought to myself and foresaw I shall be totally ruined, and the only thing I could expect from the people would be nothing but hatred ... if I were to kill Gandhiji. But at the same time I felt that the Indian politics in the absence of Gandhiji would surely be proved practical, able to retaliate, and would be powerful with armed forces.” - Nathuram Godse
             ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനേ പാശ്ചാത്തലമാകിയ ചിത്രമാണ് ഹേയ് രാം..
ഒരു കമലഹാസൻ ആരാധകൻ എന്ന നിലയിൽ എടുത്തു കണ്ട ചിത്രമാണിത്. ഗോഡ്സെയുടെ കഥ അല്ല ഇതെങ്കിലും ഇന്ത്യ മുഴുവൻ ചതിയനായി കാണുന്ന ഗോഡ്സെയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടവും ചിത്രം നൽകുന്നു.
     ഇന്ത്യ വിഭജന പ്രശ്നവും തുടർന്നുണ്ടാകുന്ന ഹിന്ദു-മുസ്ലിം ലഹളയും മൂലം തൻ്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തിനെതിരെ സാദേക് റാം പ്രതികാരത്തിന് ഇറങ്ങുന്നു. മുസ്ലിങ്ങളും ഗാന്ധിജിയുമാണ് ഇത്യയിലെ പ്രശ്നങ്ങൾക്കെല്ലാം കാർണം എന്ന് വിശ്വസിക്കുന്ന വലിയ ഒരു വിഭാഗത്തിനൊപ്പം രാം കൂടിച്ചേരുന്നൂ. ഗാന്ധിജിയെ കൊല്ലാനുള്ള ദൗത്യവമായി ഇറങ്ങി പുറപ്പെടുന്ന റാമിന്റെ കഥയാണ് ഹേയ് രാം.
   രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണിത്. കമൽ ഹസന് എന്ന നടനിലുപരി കമൽഹാസൻ എന്ന സംവിധായകനോട് ഏറെ ഇഷ്ടം കൂടിയ ചിത്രങ്ങളിൽ ഒന്നുമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ കമൽഹാസൻ അനെന്ന്‌ ഞൻ പറഞ്ഞു തുടങ്ങിയതും ഇൗ ചിത്രം കണ്ട ശേഷം ആണ്.  മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നോമിനേറ്റണ്ട് ലിസ്റ്റിൽ പേരു കിട്ടിയിരുന്ന ചിത്രം നിരൂപക പ്രശസ  ഏറ്റുവാങ്ങി.
നായകനായി കമലും സുഹത്തായി ഷാരൂഖും, ഗാന്ധിജിയായി നസറുദ്ദീൻഷായും മത്സരിച്ച് അഭിനയിച്ചു. അതുൽ കുൽക്കർണിക്ക് ആ വർഷം മികച്ച സഹനടനുള്ള ദേശീയ അവാർഡു ലഭിച്ചു.
  ആരും ഇതുവരെ അന്വേഷിക്കാതെ വിട്ട ഗോഡ്സെയുടെ മനോഭാവം മനസ്സിലാക്കി തരാൻ ചിത്രത്തിന് കഴിഞ്ഞു.. ഇതുകണ്ട് കഴിഞ്ഞ് നടത്തിയ അന്വേഷനങ്ങളിൽ ആണ് ഗാന്ധിജിക്ക് പോലും ഹയ്ടേഴ്സ് ഉണ്ടെന്ന് മനസ്സിലാക്കുന്നതും ഗോഡ്സെ യുടെ പല വശങ്ങളും അറിയുന്നതും....
  
All India Congress Committee held a meeting in Delhi on June 14th, 1947 in which India's partition proposal was being rejected, but Gandhi on reaching the venue, gave his full support of the proposal in order to appease the followers of his best friend Jinnah ….. despite the ironic fact that Gandhi himself had once threatened that the partition line of the country would run over his dead body. The country was not just divided, but also the millions of innocent people were massacred


Must watch movie..
@_h___k___

For links visit : https://t.me/cinemakottaofficial

March 22, 2019 No comments


The Dictator (2012) 
Comedy/Satire        

പശ്ചിമാഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന വാഡിയ എന്ന സാങ്കൽപ്പികരാജ്യത്തിന്റെ അഡ്മിറൽ ജനറൽ അലാദീൻ എന്ന ഏകാധിപതിയുടെ കഥയാണ് the dictator
      സ്ത്രീവിരുദ്ധനും ജൂതവിരുദ്ധനുമായ അലാദിൻ മറ്റു ഏകാധിപതികളെ പോലെ തന്നെ എതിർക്കുന്നവരെ കൊന്നുതള്ളുന്നൂ. ഒരു ഏകാധിപതിയുടെ ജീവിതവും കളിയാക്കലുകളും നിറഞ്ഞ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് ഈച്ചിത്രം. വിവിധ നടീനടന്മാർ അയുള്ള ലൈംഗികബന്ധം, മറുരജ്യങ്ങളിലേക്ക്‌ മിസ്സൈൽ ആക്രമണം തുടങ്ങിയവ എല്ലാം അലാദീന്റെ വിനോദങ്ങൾ ആയിരുന്നു. തുടർന്ന് അലാദീന് കടത്തപെടുന്നതും പകരം അപരൻ നാടുഭരിക്കുന്നതും തിരിച്ച് എത്താനുള്ള അലധീന്റെ ശ്രമങ്ങളും രസകരമാണ്.
         അന്നാ ഫാരിസൂമായുള്ള രംഗങ്ങളും തമാശ നിറക്കുന്നു.സാഷ ബറോൺ കോഹൻ ആണ് അഡ്മിറൽ ജനറൽ അലാദിനായി അഭിനയിക്കുന്നത്.വളരെ മികച്ച ഒരു കോമഡി പൊളിറ്റിക്കൽ സതയർ ആണ് ചിത്രത്തിൽ ഒരുക്കിവെച്ചിരിക്കുന്നത്
@_h___k___

For links visit :https://t.me/cinemakottaofficial

March 22, 2019 No comments

I Spit On Your Grave (2010)
Revenge/Thriller

22 FK എന്ന മലയാളം സിനിമയുടെ തുറന്ന വേർഷൻ എന്നു പറയാവുന്ന ചിത്രമാണ് I spit on your grave. പക്ഷേ കഥാപരമായി വലിയ ട്വിസ്റുകളോ ഇന്റെരസ്റിങ് ഫാക്ടുകളോ സിനിമയിൽ ഇല്ല. പ്ലയിൻ ആയ ഒരു റിവെഞ്ച്‌ കഥയാണ് ഇത്.
    ജെന്നിഫർ ഹിൽസ് എന്ന ന്യൂയോർക് എഴുത്തുകാരി തന്റെ അടുത്ത നോവലിന്റെ എഴുത്തിനായി ഏകാന്തത അന്വേഷിച്ച് കാടിനുള്ളിൽ ഒരു ക്യാബിൻ വാടകക്കെടുത്ത് താമസിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയിൽ. ഒറ്റക്ക് ഒരു സ്ത്രീയെ കിട്ടുന്ന 4 മനുഷ്യരുടെ മനോഭാവങ്ങൾ സിനിമയിൽ വ്യക്തമായി കാണാം. സഹായത്തിനു പൊലീസിനെ തേടുന്ന പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന ക്രൂരമായ പീഡനവും അവളുടെ തിരിച്ചുവരവും പ്രതികാരവുമാണ് ചിത്രം.
    Sarah Butler തന്റെ റോൾ മികച്ചതാക്കിയിരിക്കുന്നൂ. ഒരു ഹോളവുഡ്‌ സിനിമയായതുകൊണ്ടും വിഷയം ഇതായതുകൊണ്ടും കത്തിവക്കലുകളില്ലാത്ത അവതരണമാണ്. ഇന്റെന്സ് ആയ പല സീനുകളും ചിത്രത്തിലുണ്ട്.
@_h___k___

For links visit : https://t.me/cinemakottaofficial
March 22, 2019 No comments

Murder On The Orient Express (2017)
Crime/Thriller

ജോണി ഡെപ്പ് എന്ന പേരുകണ്ടത് കൊണ്ടും ത്രില്ലർ ആയതുകൊണ്ടും ആണ്. ഈ ച്ചിത്രം കണ്ടത്. പഴയ കാലഘട്ടത്തിൽ ഓറിയന്റ് എക്സ്പ്രസ്സ് എന്ന ട്രെയിനിൽ നടക്കുന്ന ഒരു കൊലപാതകവും ട്രെയിനിൽ യാത്രയിൽ ഉണ്ടായിരുന്ന ഡിക്ടെക്റീവ് അത് തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രമുഖനായ ഒരാൾ കൊല്ലപ്പെടുകയും ട്രെയിനിൽ ഉള്ള പലരിലേക്കും സംശയത്തിന്റെ മുന തിരിയുകയും ചെയ്യുന്നു. സാധാരണ കഇസുകൾ പോലെ തെളിയിക്കാൻ സാധിക്കാത്ത കെസ് വളരെ പണിപ്പെട്ട് കണ്ടുപിടിക്കുന്നതാണ് അവസാനം.
     അത്രക്കാങ് തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ് ആയിരുന്നില്ല ചിത്രം നൽകിയത്. ബാക്കിയെല്ലാം നന്നയെങ്കിലം ക്ലൈമാക്സിനോഡു അത്രക്കാങ്ങ് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.
@_h___k___

March 19, 2019 No comments


The Invisible Guest (Contratiempo) (2016) Crime/Thriller

3 മണിക്കൂർ സമയം മാത്രമാണ് ഇനി ഉള്ളത്, സംഭവിച്ചത് എല്ലാം പെട്ടെന്ന് പറയണം..
       ഒരു വാഹന അപകടവും അത് മറക്കാൻ നടത്തുന്ന ശ്രമങ്ങളും ഒടുവിൽ വന്നുചേരുന്ന പല കെണികളുമാണ് ഇൗ സിനിമ. പേര് സൂചിപ്പിക്കും പോലെ ഒരു invisible guest  നെ തപ്പിയാണ് സിനിമ സഞ്ചരിക്കുന്നത്.
ബിസിനസ്സ് മാൻ ആയ ഡോറിയനും  കാമുകി ലോറയും മാത്രമായിരുന്ന അ മുറിയിൽ ലോറ മരണപ്പെട്ടു കിടക്കുകയും സ്വാഭാവികമായി ഡോറിയൻ കുറ്റവാളി ആക്കാപെടുകയും ചെയ്യുന്നു. അകത്തുനിന്നും പൂട്ടപ്പെട്ട്‌ മറ്റൊരു രീതിയിലും പുറത്തുകടക്കാൻ ആവത്ത അ മുറിയിൽ നിന്ന് കൊലയാളി ഇങ്ങനെ രക്ഷപ്പെട്ടു....? ആരാണ് ആ കൊലപാതകി...? എന്തിനയാൾ ആ കൊല ചെയ്തു...?   
     ഡിഫെൻസ് അറ്റോർണി ആയ വിർജീനിയയുമായി ഡോരിയൻ നടത്തുന്ന 3 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉരുത്തിരിയുന്നു

For links visit : https://t.me/cinemakottaofficial

March 16, 2019 No comments

കായംകുളം കൊച്ചുണ്ണി (2018)
History/Drama/Biopic
     
      കമ്മാരസംഭവത്തിന്റെ ആശയം തന്നെ ചരിത്രം നുണയാൽ എഴുതപ്പെട്ടതാണ് എന്നതാണ് ചരിത്രം സിനിമയാകുമ്പോൾ   അതുതന്നെയാണ് സംഭവിക്കുന്നതും .കായംകുളം കൊച്ചുണ്ണി എന്ന സിനിമ കണ്ട് കൊച്ചുണ്ണിയോടൂള്ള താൽപര്യം മൂലമാണ് ഇൗ കഥകളുടെ ഒക്കെ ആധികാരിക ഗ്രന്ഥം എന്നുപറയാവുന്ന ഐതിഹ്യമാല വായിക്കുന്നത്. അതിലെ കൊച്ചുണ്ണിയും സിനിമയിലെ കൊച്ചുണ്ണിയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. സിനിമയിലെ കൊച്ചുണ്ണിയെ പറ്റി എല്ലാവരും കണ്ടുകാണും അതിനാൽ ഐതിഹ്യമാല യിലെ കൊച്ചുണ്ണിയെ ചുരുക്കി വിവരിക്കാം.
 കൊച്ചുണ്ണിയുടെ പിതാവ് വളരെ അകരമകാരിയായ ഒരു മോഷ്ടവായിരുന്ന്, അന്നന്നത്തെ അന്നത്തിനു വേണ്ടി മോഷ്ഠിച്ചിരുന്ന അയാളുടെ വീട്ടിൽ മിക്ക ദിവസവും പട്ടിണി ആയിരുന്നു അങ്ങനെയിരിക്കെ വിശപ്പുതങ്ങാതെയാണ് കൊച്ചുണ്ണി നാടുവിട്ടത്.മറുനാട്ടിൽ ഒരു പീടികയിൽ നല്ല രീതിയിൽ ജോലി നോക്കിയിരുന്ന കൊച്ചുണ്ണി കളരിയിലെ കമ്പം മൂലം അത് ഒളിച്ചിരുന്ന് പഠിച്ചിരുന്നു. കൊച്ചുണ്ണി കളരി ഒളിച്ചിരുന്ന് പഠിക്കുന്നു എന്നറിഞ്ഞ തങ്ങൾ കൊച്ചുണ്ണിയെ ആളെവിട്ട് വിളിപ്പിക്കുകയും കൊച്ചുണ്ണിയുടെ കഴിവിൽ തൃപ്തനായി പലതും പഠിപ്പിക്കുകയും ചെയ്തു. ഇതൊക്കെ മനസ്സിലാക്കിയ ശേഷം മുതലാളി തരകേടില്ലത തുകയും നൽകി കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു ക്രമേണ കൊച്ചുണ്ണി ഒരു കള്ളാനായി മാറി. മമ്മദ് പോലുള്ളവരുടെ കൂട്ടുകെട്ടിൽ കൂടി ഒരു അക്രമകാരികളായ കൊച്ചുണ്ണി സ്ത്രീവിഷയത്തിൽ മോശമായിരുന്നില്ല കൊച്ചുണ്ണി മൂലം ധനികരായ കുലടകൾ ധാരാളം ഉണ്ടായിരുന്നു. അക്കാലത്താണ് കൊച്ചുണ്ണി നാട്ടിൽ മടങ്ങിയെത്തി കല്യാണം കഴിക്കുന്നത്. ഒരു ശൂദ്ര പെണ്ണുമായി സ്ഥിരം ഏർപ്പടുണ്ടായിരുന്ന കൊച്ചുണ്ണിയെ കുടുക്കാൻ തഹസിൽദാർ അവളുടെ സഹായം തേടുന്നു. ജയിലാലക്കപ്പെട്ട കൊച്ചുണ്ണി ജയിലുചാടി ശൂദ്രപെന്നിനെയും അവളുടെ രഹസ്യക്കരനെയും കൊന്നശേഷം ഒളിവിൽ പോക്കുന്നൂ. അക്കാലത്ത് കായംകുളം വഴി വഴിനടക്കാൻ എല്ലാവർക്കും പേടിയായിരുന്നു കൊച്ചുണ്ണി ഒരു അക്രമകാറി ആയിരുന്നെങ്കിലും ദുഷ്ടന്മാരായ ധനികരെ മാത്രമാണ് അയാള് കൊള്ളയടിച്ചിരുന്നത് അധികമായി കിട്ടുന്ന തുക പാവങ്ങൾക്ക് നൽകിയിരുന്നു. അങ്ങനെ കൊച്ചുണ്ണി മൂലം പണക്കാരായ ഒത്തിരി പേർ അ നാട്ടിൽ ഉണ്ടായിരുന്നു.
              ഒളിവിൽ കഴിയുന്ന സമയത്താണ് ശൂദ്രപെന്നിന്റെ ചതിമൂലം കൊച്ചുണ്ണി ഭാര്യയുമായി എടുക്കുന്നതും 4 കുട്ടികൾ ഉണ്ടാവുന്നതും. പിന്നീടും കൊച്ചുണ്ണിയുടെ പലതരത്തിലുള്ള അക്രമങ്ങൾ മൂലം തഹസിൽദാർ അയാളുടെ കൂട്ടുകാരുമായി  ധാരണയിലെത്തി. സുഹൃത്തായ കൊച്ചുപിള്ള കരുപ്പുനൽകി കൊച്ചുണ്ണിയെ മയക്കുന്നു എല്ലാവരും ചേർന്ന് കെട്ടിയിടുകയും ഇൗ സമയത്ത് ഭോധമില്ലെങ്കിലും കൊച്ചുണ്ണി പലരെയും ആക്രമിക്കുകയും ചെയ്യുന്നു. പിന്നീട് 91 ദിവസം ജയിലിൽ കിടന്ന കൊച്ചുണ്ണി 41 ആം വയസ്സിൽ ജയിലിൽ കിടന്നാണ് മരിക്കുന്നത് 
March 11, 2019 No comments

HEVC

സിനിമ ഡൗലോഡ് ചെയ്യുന്നതും സൂക്ഷിച്ച് വെക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും Data limit ഉം storage size ഉം അതിനെ കാര്യമായി ബാധിക്കാറുണ്ട്. ഇങ്ങനെ കുറഞ്ഞ data ചെലവിൽ നല്ല clarity Ulla സിനിമ കാണാം എന്നതിനെ പറ്റി അന്വേഷിച്ചപ്പോഴാണ് HEVC പ്രിന്റുകളെ പറ്റിയും പൂള എന്നതിനെപ്പറ്റിയും അറിഞ്ഞത്. കുറഞ്ഞ ചിലവിൽ സിനിമ എടുക്കാനുള്ള മാധ്യമമാണ് ഇത്.....
പലർക്കും ഇത് അറിയാമായിരിക്കും എന്നിരുന്നാലും പറയുന്നു.......

ഇത്തരത്തിൽ ഉള്ള പ്രിന്റുകൾ കിട്ടാൻ :
Site :
https://hevcbluray.net/
Telegram :
https://t.me/poolla
Telegram:
https://t.me/cinemakottaofficial

March 11, 2019 No comments

Orphan (2009)
Horror/Thriller

കേറ്റ്-ജോൺ ദമ്പതികൾക്ക് രണ്ടു മക്കളാണ് , ഡാനിയൽ പിന്നെ മാക്സ് മക്‌സിന് സംസാരിക്കാനും കേള്ക്കാനും കഴിവില്ലായിരുന്നൂ. പ്രസവസമയത്ത് മൂന്നാമത്തെ കുട്ടിയെ നഷ്ടമായതും ഇനി ഒരു കുട്ടി ഉണ്ടാകില്ല എന്ന വിഷമങ്ങളും കേറ്റിനേ അലട്ടിയിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളും മദ്യപാനവും മറ്റും മൂലം വളരെ ഡിപ്രസഡ് ആയിരുന്ന അവൾ മാക്സിന്റെ നിർബന്ധം കൂടി കൂടിയപ്പോഴാണ് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുന്നത്.
     എസ്തർ എന്ന 9വയസ്സുകാരിയെ ദത്തെടുത്ത ശേഷം ഉണ്ടാകുന്ന സംഭവങ്ങൾ ആണ് സിനിമയുടെ ത്രില്ലിംഗ് പാർട്. വീട്ടിലുള്ള എല്ലാവരോടും അടുത്ത് ഇടപഴകിയിരുന്ന എസ്തരിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ആണ് അവളെക്കുറിച്ച് അന്വേഷിക്കാൻ കേറ്റിനേ പ്രേരിപ്പിക്കുന്നത്‌ തുടർന്ന് അവരെയും നമ്മളെയും ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളിലേക്ക്‌ അത് വഴിവെക്കുന്നു... ..തുടർന്ന് കണ്ടുതന്നെ അറിയുക
I'm sure that climax will blow your brain off
@_h___k___

For links visit : https://t.me/cinemakottaofficial



March 11, 2019 No comments

Grown Ups 2 (2013)
Comedy

  ചിരിക്കാന്‍ മാത്രമായി സിനിമ കാണുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ പറ്റിയ ചിത്രമാണ് ആഡം സൻഡലാരിന്റെത് .കഥയൊന്നും ഇല്ലെങ്കിലും ഉള്ള കഥ കൊണ്ട് ഓണം പോലെയക്കുകയാണ് ഇവിടെയും. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾ അവരുടെ നാട്ടിലേക്ക് മടങ്ങിയെത്തി ഒരുമിച്ച് അവിടെ താമസിക്കുന്നത് ആണ് ഇതിലെ കഥ.ആദ്യ ഭാഗം പോലെ രസകരമായ തമാശകൾ കുറവാണ് ഇതിൽ പലതും നനഞ്ഞ പടക്കങ്ങൾ ആണ്.എന്നാലും ചില ചില തമാശകൾ എൽക്കുന്നുണ്ട്. ഒന്ന് കണ്ടുകളയാം
@_h___k___

For links visit : https://t.me/cinemakottaofficial
March 09, 2019 No comments

Grown Ups (2010)
Comedy

  ആഡം സൻഡലർ സിനിമകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്‌. Feel good കളുടെ അങ്ങേയറ്റം എന്ന് വേണമെങ്കിൽ പറയാം. കാര്യമായ plot ഒന്നുമില്ലെങ്കിലും മുഴുവൻ സമയവും പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുന്ന ചിത്രങ്ങൾ. ഭൂരിഭാഗവും 18+ ആണെങ്കിലും നല്ലവണ്ണം ചിരിക്കാവുന്ന സിനിമകളാണ് എല്ലാം...അവസാനം ഇൗ സിനിമ തീരല്ലേ എന്ന് തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ.
  Grown ups അത്തരത്തിൽ ഒരു ചിത്രമാണ് സ്ക്കൂൾ ജീവിതത്തിലെ ബാസ്കറ്റ് ബോൾ ടീം കോച്ചിന്റെ മരണത്തെത്തുടർന്ന് ഒന്നീക്കുന്നതും ഇവർ ഒരുമിച്ച് വേക്കഷൻ ആഘാഷിക്കുന്നതുമാണ സിനിമ. പറഞ്ഞ പോലെ കാര്യമായ കഥ ഇല്ലെങ്കിലും നല്ല കുറെ തമാശ രംഗങ്ങളും ഒരു സൗഹൃദ്തിൻറെ രസവും ഉള്ള സിനിമ.സൽമ ഹയേക് പോലുള്ള മറ്റുതാരനിറയും നല്ല പ്രകടനം അവതരിപ്പിക്കുന്നു.
@_h___k___
For links visit : https://t.me/cinemakottaofficial

March 09, 2019 No comments


Bird box (2018)
Survival /Drama/ Thriller

ലോകം മുഴുവൻ ഒരു വൈറസ് ബാധിക്കുന്നു. ഇതുമൂലം ആളുകൾ ആത്മഹത്യ ചെയ്യുന്നു. ഗർഭിണിയായ മലോരിൻ അവളുടെ ചേച്ചിയുംമായി ആശുപത്രിയിൽ പരിശോധനക്കിടയിൽ ഏഷ്യയിൽ പലരും മരിക്കുന്നത് അറിയുന്നെങ്കിലും ഇവിടെ അതുസംബവിക്കില്ല എന്നവർ വിചാരിക്കുന്നു.
    ആശുപത്രിയിലും ആളുകൾ സ്വയം മരിക്കാൻ തുടങ്ങുന്നതോടെ ചേച്ചിയുമൊത്തു മലോറിൻ അവിടുന്നു രക്ഷപെടുന്നു. വഴിയിൽ അവളുടെ ചേച്ചിയും സ്വയം മരിക്കുന്നു. ഗർഭിണിയായ മലൊരിൻ അടുത്തുള്ള ഒരു വീട്ടിൽ കുറച്ച് പേരോടോപ്പം താമസിക്കുന്നു,ഇതിൽ നിന്നെ രക്ഷപ്പെടാൻ കണ്ണടച്ച് ജീവിക്കുക മാത്രമാണ് വഴി എന്നവർ കണ്ടെത്തുന്നു...തുടർന്നുള്ള സർവൈവൽ ആണ് സിനിമ
    സാന്ദ്ര ബുള്ളോക്ക്‌ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന സിനിമ സർവൈവിങ് ത്രില്ലർ സിനിമകൾ കാണാൻ താൽപര്യമുള്ളവർക്ക് ഇഷ്ടമാകും
@_h___k___

For links visit : https://t.me/cinemakottaofficial

March 08, 2019 No comments


Bicycle Thieves (1948)
Drama

Vittorio de sica യുടെ ബൈസിക്കിൾ തിവസ് സ്കൂളിൽ പഠിക്കുമ്പോൾ പഠനഭാഗമായി കാണാൻ ഇടയായതാണ് ഇന്നും അതിന്റെ കഥയും പല സന്ദർഭങ്ങളും മനസ്സിൽ നിന്ന് മായാതെ കിടക്കുന്നു, അത്രത്തോളം ഉണ്ട് അ സിനിമയുടെ ഇംപാക്ട്.
    19 ആൻ നൂറ്റാണ്ടിലെ ഇറ്റലിയുടെ ദാരിദ്ര്യത്തിലെക്കും സാമ്പത്തിക വ്യവസ്ഥിതിയിലേക്കും കണ്ണോഡിക്കുന്ന ചിത്രമാണിത്. അന്റോണിയോ ഭാര്യ 2 മക്കൾ എന്നിവരടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് ഇറ്റലിയെ വരച്ചുകാട്ടുന്നത്. അന്ന് സൈക്കിളിന് ഉള്ളവർക്ക് മാത്രമേ ജോലിസാധ്യത ഉണ്ടായിരുന്നുള്ളൂ ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് അന്റോണിയോയും മകൻ ബ്രുനോയും ഒരു സെക്കൻഡ് സൈക്കിൾ വാങ്ങുന്നത് അതുമായി അവർ ജോലി തേടിപ്പോകുന്നൂ,തുടർന്ന് സൈക്കിൾ മോഷണം പോകന്നതും അച്ഛനും മകനും കള്ളനെ തേടി അലയുന്നതുമാണ് കഥ.
        വളരെ അധികം ഇമോഷണൽ ആയി കടന്നുപോകുന്ന സിനിമയാണിത്. ബ്രുനോ ആയി അഭിനയിക്കുന്ന കുട്ടിയുടെ ചെറുപ്രായത്തിലേ ഉള്ള അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. തീർച്ചയായും കണ്ടിരികേണ്ട ചിത്രമാണിത്.
@_h___k___

For links visit : https://t.me/cinemakottaofficial
     

March 07, 2019 No comments


Slaughterhouse Rulez (2018)
Horror/Comedy
 
Don തന്റെ സ്കൂൾ ജീവിതത്തിലേക്ക് കടക്കുമ്പോൾ അമ്മയുടെ നിർബന്ധപ്രകാരം slaughterhouse സ്കൂളിൽ ചേരുന്നു. മറ്റു സ്കൂളുകളെ പോലെ അല്ലാതെ ഒറ്റപ്പെട്ടുകടക്കുന്ന slaughterhouse അവനെ വല്ലാതെ മടുപ്പിക്കുന്നു,ദുരൂഹതകൾ നിറഞ്ഞ അവിടെയുള്ള ജീവിതവും അപ്രതീക്ഷിതമായി അവനും കൂട്ടുകാർക്കും നേരിടണ്ടി വന്ന ഒരു പ്രശ്നവും ആണ് സിനിമ
      വലിയ രീതിയിൽ ഇന്റെറസ്റിങ്ങ് എന്ന് പറയാവുന്ന കഥ അല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമ ആണ്.
@_h___k___

For links visit : https://t.me/cinemakottaofficial

March 07, 2019 No comments


Berlin Syndrome (2017)
‌Mystery /Thriller

പുറംലോകവുമായി ഒരു ബന്ധവുമില്ലാതേ ഒരു മുറിയിൽ അകപ്പെടുപോയലോ.....
           ആസ്ട്രലിയയിൽ നിന്ന് ആർക്കിട്ടെക്ച്ചർ ഫോട്ടോ ഗ്രാഫർ ആയ ക്ലെയർ ബർലിനിൽ എത്തുന്നു. പുതിയ സ്ഥലത്ത് അവിചാരിതമായി  ആന്റെ എന്ന അധ്യാപകനെ അവൾ പരിചയപ്പെടുന്നു. ഒരു one night stand ഇൽ അവസാനിക്കുമെന്ന് കരുതുന്ന ആ ബന്ധം അവിടെ അവസാനിക്കുന്നില്ല. രാവിലെ ഉറക്കമുണർന്നപ്പോൾ പൂട്ടിയ അപ്പാർട്ട്മെന്റിൽ അവൾ ഒറ്റക്കായിരുന്നു. താക്കോലിനായി അവൾ ഒരുപാട് പരതി പക്ഷെ കിട്ടിയില്ല വൈകുന്നേരം ആന്റെ മടങ്ങിയെത്തി താക്കോൽ തരാൻ മറന്നു പോയി എന്ന ആന്റെയുടെ മറുപടിയിൽ അ രാത്രിയും കടന്നുപോകുന്നു. അടുത്ത ദിവസവും ഇങ്ങനെ തന്നെ താക്കോൽ ഇല്ലാതെ പുറം ലോകവുമായി ബന്ധമില്ലാതെ അവൾ അവിടെ ഒറ്റപ്പെടുന്നു. അവളുടെ ഫോണിൽ നിന്ന് sim ഊരിമാറ്റപ്പെട്ടിരുന്നൂ.
            Teresa Palmer നോഡുള്ള ഇഷ്ടം കാരണം എല്ലാ സിനിമകളും തപ്പിപിടിച്ച് കാണുന്നതിനിടയിൽ കണ്ട ഒരു ത്രില്ലിംഗ് സിനിമ. ചെറിയ ചുറ്റുപാടും കാസ്റും ഉപയോഗിച്ച് എങ്ങനെ മികച്ച ത്രില്ലേറുകൾ എടുക്കാം എന്ന് കാണിച്ചുതന്ന  Buried പോലെ മറ്റൊരു ചിത്രം
@_h___k___

For links visit :  https://t.me/cinemakottaofficial

Yts : https://yts.am/movie/berlin-syndrome-2017

March 06, 2019 No comments


Changeling (2008)
 Drama/Mystery

1928 കാലഘട്ടത്തിൽ നടന്ന ഒരു ബോയ് മിസ്സിംഗ് കെസിനെ ആസ്പദമാക്കി ക്ലിന്റ്  ഈസ്ടവുഡ സംവിധാനം ചെയ്ത  അതിമനോഹരമായ ഒരു ചിത്രമാണ് ചേഞ്ച്ലിങ് . ആഞ്‌ജലീന ജോളി ആണ്  ഇതിലെ ക്രിസ്റ്റിന കോളിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
       ഒരുനാൾ  ക്രിസ്റ്റീനയുടെ മകനെ കാണാതാവുന്നു തുടർന്ന് പോലിസ് അന്വേഷണത്തിനോടുവിൽ തിരിച്ചുകിട്ടുന്നു. പക്ഷേ ആ കുട്ടി തന്റെ മകനല്ല എന്ന സത്യം ക്രിസ്റ്റിന തിരിച്ചറിയുന്നു. പക്ഷേ പൊലീസ് കേസ് റീ-ഓപ്പൺ ചെയ്യാൻ തയ്യാറാകുന്നില്ല,കുട്ടിയും താൻ ക്രിസ്റ്റീനയുടെ മകനാണെന്ന് ഉറച്ചുപറയുന്നു. തുടർന്ന് ക്രിസ്റ്റീനയുടെ ജീവിതവും അന്വേഷണവും കണ്ടെതർലുകളുമാണ് സിനിമ.
           വൈകാരിക രംഗങ്ങൾ എല്ലാം തന്മയത്വത്തോടെ കടന്നുപോകുന്നു. ഒരു ഡ്രാമയാണെങ്കിലും ത്രില്ലിംഗ് ആയ രംഗങ്ങൾ ഒത്തിരി ഉണ്ട്. ഏയ്ഞ്ചലീന ജോളി യുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്.
@_h___k___
For links visit : https://t.me/cinemakottaofficial

March 06, 2019 No comments


NTR കഥാനായകുഡു (2019)
Drama/autobiography

ഇലക്ഷനോടു അനുബന്ധിച്ചുള്ള വെള്ളപൂശലിലാണ് NTR ന്റേ ജീവിതകഥയും സിനിമയാക്കുന്നത്. NTR ന്റ് മകനായ നദ്ധമൂരി ബാലകൃഷ്ണയാണ് നടൻ.
        ബാലകൃഷ്ണയുടെ കത്തിപടങ്ങൾ കണ്ട് സങ്കടം വന്നിരിക്കുന്ന സമയത്താണ് ഇൗ ചിത്രം ഇറങ്ങിയത് വൻ താരനിറയും തരക്കെടില്ലാത വിഷ്വലും ഉള്ളതിനാൽ സിനിമ കണ്ടൂ. ബാലകൃഷ്ണ മോശമല്ലാത്തപ്രകടനമാണ് കാഴ്ചവെച്ചത് (ബാലകൃഷ്ണയുടെ മുൻചിത്രങ്ങൾ വച്ച് നോക്കിയാൽ). ബാക്കിയുള്ള cast um നന്നായിരുന്നു.വിദ്യാബാലൻ,നിത്യ മനോൻ,മഞ്ജിമ തുടങ്ങിയവരും നന്നായി.
  വെള്ളപൂശൽ എന്നുപറഞ്ഞാൽ പൂശി ഭിത്തി ഇല്ലാതാകുന്ന തരത്തിലാണ് സിനിമ, പാടിപുകഴ്തിയാൽ പുലിമുരുകനും ഇതിന്റെ താഴെയെ വരു. ആളുകളെ കപലിപ്പിക്കൾ ആനെന്നതിനാൽ dupe ഒഴിവാക്കി സ്വയം ഫൈറ്റ് ചെയ്യുന്ന, 5,6 ദിവസം ഭക്ഷണം കഴിക്കാതെ ഒപ്പമുള്ളവർക്ക്‌ ധാരാളം ഭക്ഷണം കൊടുക്കുന്ന NTR. ബാലകൃഷ്ണയുടെ അഭിനയത്തിൽ 5,6 ദിവസം ഭക്ഷണം കഴിക്കാതെ തളർന്നു വീഴുന്ന ഒരു സീൻ ഉണ്ട്..... ഹൊ മാരകം
       ആകെ നല്ല കുറച്ച് വിഷ്വൽസ് കാണാം.കുറഞ്ഞ സൈസിൽ നല്ല ക്ലാരിറി ഉള്ള പ്രിൻറ് കിട്ടിയത് കൊണ്ട് കണ്ടൂ
@_h___k___

For links visit https://t.me/cinemakottaofficial
March 05, 2019 No comments


2:22 (2017)
Thriller/sci-fi/Mystery

In everyone life there comes a time, when the universe open itself for a few moments to show us what's truly possible
   നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് മുൻകൂട്ടി അറിയാൻ സാധിച്ചാൽ നല്ലതല്ലേ....
           ഡൈലാൻ എന്ന യുവാവ് ഒരു എയർപോർട്ട് ജീവനക്കാരനാണ്. പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിലും പറക്കാൻ അയാള് ഭയന്നിരുന്നു,പക്ഷേ അൽഗോരിതത്തിൽ മിടുക്കനായിരുന്നു അയാൾക്ക് മുൻപിലേക്ക് അയാളുടെ ജീവിതം തന്നെ ഒരു അൽഗോരിതം ആയി മാറുന്നു. സാറയുമായി പ്രണയത്തിലായ ശേഷം തനിക്ക് ചുറ്റും സഭവിക്കുന്ന കാര്യങ്ങളിൽ അസാധാരണത്വം കണ്ടെത്തുന്ന അയാൾ മുൻപ് നടന്ന ഒരു മരണത്തെപ്പറ്റി അന്വേഷിക്കുന്നതും സ്വന്തം ജീവിതത്തെ പറ്റി അറിയുന്നതും ആണ് സിനിമ..
@_h___k___
For links  visit : https://t.me/cinemakottaofficial

March 05, 2019 No comments
Letterboxd

സിനിമകൾ ചറപറ കണ്ടുകൊണ്ട് ഇരുന്നപ്പോഴാണ് ഒരു പ്രധാന പ്രശ്നം ഉയർന്നു വന്നത്. കണ്ട സിനിമ ഏതൊക്കെയാനെന്നോ പലതിന്റെയും പേരോ ഒക്കെ മറന്നുപോകുന്നു. മിക്കപ്പോഴും പുതിയത് download ചെയ്യാൻ നെരതോ സെന്റ് ചെയ്യുമ്പോഴോ ഒക്കെയാണ് ഒരു പ്രശ്നം അനുഭവപ്പെട്ടത്. അങ്ങനെ ഇരുന്നപ്പോഴാണ്‌ letterboxd എന്ന ആപ് കിട്ടുന്നത്.
           ഇത് ഒരു സോഷ്യൽ നെറ്റ്‌വർക്ക് പോലെ തന്നെ ആണ് നമുക്ക് പലരെയും follow ചെയ്യാം അവർ കണ്ട സിനിമകൾ ഏതാണെന്ന് കാണാം. നമ്മൾ കണ്ട സിനിമകൾ രേഖപ്പെടുത്തം അങ്ങനെ പലതും. ഞാൻ ഹോളിവുഡ് സിനിമകൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്താറു.ആപിൽ ac ഉള്ളവർ ലിങ്ക് കമൻറ് ചെയ്താൽ follow ചെയ്യാം

ഇതാണ് എന്റെ ID
https://letterboxd.com/Harihk





March 04, 2019 No comments

Forrest Gump

 വളരെ ഇന്റെറസ്റിങ് ആയ ഒരു സിനിമയാണ് ഫോറസ്റ്റ് ഗംപ്. വിൻസ്റ്റൺ ഗ്രൂമിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഏറെ സിനിമ. ഹാങ്ക്സ് അവതരിപ്പിക്കുന്ന ഫോറസ്റ്റ് ഗംബ് എന്ന കഥാപാത്രം ബുദ്ധിവൈകല്യം ഉള്ള ആളാണോ അതോ ബുദ്ധി കൂടിപ്പോയതാണോ എന്ന് തോന്നിപ്പോകന്നു.
     ചെറുപ്പത്തിലേ കാലിന് വൈകല്യം ഉള്ള ആളായിരുന്നു ഗംബ്‌ .കൃത്രിമ കാലുകളുടെ സഹായമില്ലാതെ നടക്കാൻ കഴിയാതിരുന്ന അവനെ സ്‌പെഷ്യൽ സ്‌കൂളിൽ അയക്കാൻ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല അതുകൊണ്ട് നാട്ടിലെ മികച്ച സ്‌കൂളിൽ തന്നെ ഗമ്പിന് അഡ്മിഷൻ വാങ്ങിക്കൊടുത്തു. കൂട്ടുകാരുടെയും മറ്റുള്ളവരുടെയും കളിയക്കളുകൾക്ക്‌ ഇടയിൽ അവന് ആകെ ആശ്വാസമായത് ജനിയായിരുന്നു.
    ആര് എന്തുപറഞ്ഞാലും അതുപോലെ ചെയ്യുന്നവൻ ആയിരുന്നു ഗംബ്‌ അങ്ങനെയാണ് ഒരു ദിവസം അയാള് ഓടി അ ഓട്ടം അയാളെ വൈകല്യങ്ങൾക്കു
അപ്പുറം എത്തിച്ചു.പിന്നീട് ഗമ്പിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരവും വ്യസനകരവുമായ പല കാര്യങ്ങളും വളരെ രസകരമായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഇതിലെ മികച്ച പ്രകടനത്തിന് 1994 ടോം ഹാങ്ക്സ് ഓസ്കാർ അവാർഡ് കരസ്ഥമാക്കി.
.
Mamma always said, dying was a part of life. I wish it wasn't

@_h___k___
For links visit : https://t.me/cinemakottaofficial


                      
March 04, 2019 No comments
download
ദില്ലുക്ക് ദുഡ്ഡു 2
സന്താനം കോമഡി റോളുകൾ ഉപേക്ഷിച്ച് നായകൻ മാത്രമായി ഒതുങ്ങിയത് വളരെ അധികം വിഷമം ഉണ്ടാക്കിയ ഒന്നാണ്. നായകനായി സന്താനം എത്തിയ ചിത്രമായിരുന്നു ദില്ലുക്ക് ദുഡ്ഡു. ഇതിന്റെ 2അം ഭാഗം ആണ് ദില്ലുക്ക് ദുഡ്ഡു 2.
ആദ്യ സിനിമയുടെ പിന്തുടർച്ച അല്ല ഇൗ സിനിമ വേറെ ഒരു കഥാപാത്രം ആയാണ് സന്താനം എത്തുന്നത്. അയാള് ജീവിക്കുന്ന സ്ഥലത്തെ ആളുകൾക്ക് എല്ലാം ശല്യക്കരാനാകുന്ന അയാളെ കുടുക്കാൻ ഒരു മനത്രവാദിയുടെ മകളെ കൊണ്ട് പ്രണയിക്കുകയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ. ആദ്യ ഭാഗം പോലെ മുഴുവനായും പ്രേതങ്ങളെ എതിർക്കുന്ന സിനിമ അല്ല ഇത്.ആദ്യ സിനിമയിൽ ഒട്ടേറെ പ്രേതസിനിമകളെ കളിയാകിയിരുന്നു എന്നാൽ 2അം ഭാഗം വന്നപ്പോൾ അതെ പ്രെതസിനിമ ഫോർമാറ്റിലേക്ക് അതും മാറ്റപ്പെടുന്നു. ചോറ്റാനിക്കരയും ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്. ആദ്യഭാഗം പോലെ അത്രയ്ക്ക് എൻഗേജിൻ അല്ല ഇൗ ചിത്രം

For links visit https://t.me/cinemakottaofficial
March 04, 2019 No comments
IMG_20190301_160752.jpg

Oh! Mother

ഇതൊരു ബംഗാളി സീരീസ് ആണ് ഹിന്ദിയിലും റിലീസ് ആയിട്ടുണ്ട്. ഒരു അഡൽട്ട് കോമഡി എന്റർടെയ്നർ ആണ് oh mother.ഒരു യുവാവിന്റെ പ്രണയവും അപ്രതീക്ഷിതമായി കാമുകി ഗർഭിണി ആകുന്നതും പിന്നീട് അയാളുടെ  ജീവ്തത്തിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് കഥ.
 15 മിനിറ്റോളം നീളമുള്ള 6 എപിസോഡ്‌ അടങ്ങുന്നതാണ് ആദ്യ സീസൺ മുഴിപ്പില്ലതെ കണ്ട് ചിരിച്ചുകളയാം. എല്ലാവരും തരക്കെടില്ലത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
@_h___k___
For links
https://t.me/cinemakottaofficial
March 04, 2019 No comments
ÑFB_IMG_1551283255346
കമ്മാരസംഭവം
ചരിത്രത്തിന്റെ താളുകളിൽ ചതികൊണ്ട് എഴുതപ്പെട്ട അധ്യായങ്ങൾ തുറന്നുകാണിക്കുകയാണ്‌ കമ്മാരസംഭവം.ഇൗ വർഷത്തെ നല്ല സിനിമകളുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രം തന്നെ ആണിത്.മലയാളത്തിലെ എണ്ണം പറഞ്ഞ സ്പൂഫ് സിനിമകളുടെ ഇടയിലും കമ്മാരസംഭവം താരം തന്നെയാണ്. വളരെ മികച്ച രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിയറ്ററിൽ ഇരുനനുകണ്ടവർക്ക്‌ അത് അനുഭവിക്കാൻ സാധിക്കും. അതിലെ ഒരു world war scene മാത്രം മതി making എത്രത്തോളം ഉണ്ടെന്ന് അറിയാൻ.
കമ്മാരൻ എന്ന കഥാപാത്രത്തെ എടുത്താൽ സിനിമയുടെ നട്ടെല്ല് കമ്മാരൻ ആണ്. മലയാളസിനിമയിൽ ഇന്നോളം നായകനായി ഒരു വില്ലൻ എത്തിയുട്ടുണ്ടോ എന്ന് സംശയമാണ്.തുടക്കം മുതൽ അവസാനം വരെ തന്റെ വില്ലനിസം വിട്ടുമാറാത്ത ചതിയനായ കമ്മാരൻ. ചന്തു പോലും വടക്കൻ പാട്ടിലെത്തിയപോൾ നല്ലവനായ ചന്തു ആയപ്പോഴും കമ്മാരൻ കമ്മരനായി തന്നെയാണ് തുടക്കം മുതൽ അവസാനം വരെ നിൽക്കുന്നത്. കമ്മാരൻ എന്ന കഥാപാത്രം സിനിമ കണ്ടവരുടെ ഇടയിൽ ആഴ്‍ന്നിറങ്ങി എന്ന് വിശ്വസിക്കുന്നു അത് തന്നെയാണ് അതിലെ നായകന്റെ വിജയവും. മുൻകാലഘട്ടത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ വളരെ നന്നായി അവതരിപ്പിച്ിട്ടുണ്ട് മുറുക്കി മുറുക്കി മാറ്റം വന്ന ചുണ്ടുകളും സൂത്രശാലിയായ ആളുടെ നോട്ടവും എല്ലാം അവിടെ കാണാം.പല പോട്ടതരങ്ങളും കണ്ണടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു അയാള്. തനിക്കെതിരെ നിൽക്കുന്നവരെ കഞ്ഞിയിലെ കല്ലു പെറുക്കിയെറിയുന്ന പോലെ അയാള് ഒഴിവാക്കുന്നു. വഞ്ചനയും ചതിയും കലർന്ന അയാളുടെ കണ്ണുകൾ പോലും കഥാപാത്രത്തിന് മികവേകി.ഒരേ സിനിമയിൽ തന്നെ 4 വ്യത്യസ്ത വേഷങ്ങളും
4 സംസാരരീതിയും കാഴ്ചവെക്കുന്നതിലാണ്‌
ദിലിപെന്ന നടനോട് ഇഷ്ടം കൂടുന്നത്.കമ്മാരൻ എന്ന കഥാപാത്രം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു ദിലീപ്
@_h___k_
March 04, 2019 No comments
ssmusicofficial.jpg


അൻപേ ശിവം
കമൽ ഹാസനും മാധവനും തകർത്തഭിനയിച്ച 2003 ഇൽ പുറത്തുവന്ന ചിത്രം ആണു അൻപേശിവം.എഴുത്തുകാരനായതുകൊണ്ട്‌ തന്നെ സ്വന്തം ആശയങ്ങൾ കമൽ ചിത്രതിലൂടെ പങ്കുവച്ചിട്ടുണ്ട്‌ അതിലുപരി ഇതൊരു അവാർഡ്‌ ചിത്രം പോലെ ബോർ അടിപ്പിച്ച്‌ വലിച്ചിഴക്കാതെ ഒരു നല്ല എന്റർടൈനർ മൂഡിലാണു.
ശിവം, അരസ്സ്‌ എന്ന രണ്ടുവ്യക്തികളുടെ അഭിപ്രായങ്ങളും അവർ തമ്മിലെ വാഗവാദങ്ങളിൽ നിന്നുമാണു ചിത്രം ആരംഭിക്കുന്നത്‌.ആദ്യകുറച്ചു മിനിട്ടുകൾ കമൽ ഹാസ്സൻ മാധവൻ സംഭാഷണങ്ങൾ നല്ല രീതിയിൽ ചിരിപ്പിക്കും.സഹജീവികളെ ദൈവമായികാണുക അവർക്ക്‌ സഹായം നൽകുക എന്ന ആശയം ഇതിലും മനോഹരമായി അവതരിപ്പിച്ച  മറ്റൊരു ചിത്രം ഇല്ല എന്നാണു എന്റെ അഭിപ്രായം.അപകടത്തിൽപ്പെട്ട തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയ നായയോടുപോലുമുള്ള ശിവം എന്ന കഥാപാത്രത്തിന്റെ സ്നേഹം ആധുനികജീവിതതിന്റെ മോഡിയിൽ അകപ്പെട്ട്‌ മണ്ണിൽചവിട്ടാൻ പോലും മടിക്കുന്ന അരസ്സ്‌ എന്ന കഥാപത്രത്തിനു അവസാനം ഒരു മാതൃകയിലുപരി സഹോദരനായി മാറുന്നു,അൻപരസ്സ്‌ എന്ന തന്റെ പേരിനെ അരസ്സ്‌ എന്ന് മാത്രം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മാധവന്റെ കഥാപാത്രത്തെ അൻപ്‌ എന്ന വാക്കിന്റെ അർത്ഥം പടിപ്പിക്കുന്നത്‌ ശിവമാണു. മറ്റുള്ളവർക്ക്‌ വേണ്ടി തന്റെ ജീവിതം മാറ്റിവക്കുന്ന ശിവം എന്ന സഖാവിന്റെ ജീവിതവും ആശയങ്ങളുമാണു ചിത്രം, അതിലുപരി കമൽ ഹാസ്സൻ എന്ന വ്യക്തിയുടെ അഭിപ്രായങ്ങളാണു സുന്ദർ സി അവതരിപ്പിക്കുന്നത്‌.
എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ട ചിത്ത്രവും ഇതാണു.കമൽ ഹാസ്സൻ തന്നെ പാടിയ അൻപേ ശിവം എന്ന ഗാനം മനസ്സിൽ നിന്നും വിട്ടുമാറാത്ത ഒന്നാണു.
മാഡ്ഡിയുടെയും നാസറിന്റെയും കരിയറിലെ മികച്ച്‌ കഥാപാത്രങ്ങൾ ആണു ചിത്രത്തിലേത്‌.

@h___k___
For link visit : https://t.me/cinemakottaofficial
March 04, 2019 No comments
marawernis.jpg

Sex Education

അടുത്തിടെ കണ്ടതിൽ ഏറ്റവും മനോഹരമായ സീരീസ് ഏതാണെന്ന് ചോദിച്ചാൽ അത് Sex Education ആണ്.
Netflix പല ഭാഷകളിലായി തുർതുര സീരിസുകൾ ഇറക്കുന്ന സമയമാണ്.ഇതിനോടകം തന്നെ വലിയൊരു അരധകനിര ഇൗ സീരീസിനു വന്നുകഴിഞ്ഞു.
യൗവനപ്രായക്കാരായ കുട്ടികളുടെ കഥയാണ് ഇതിലൂടെ പറയുന്നത്.അവരുടെ ലൈംഗികതാൽപര്യം,പ്രണയം എല്ലാം ഇതിലൂടെ കടന്നുപോകുന്നു.ഒറ്റിസ് എന്ന വിദ്യാർത്ഥി സ്കൂളിൽ ഒരു സെക്സ് തെറാപ്പിസ്റ്റ് ആയി ബാക്കി വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അയാളുടെ പ്രണയവും എല്ലാം ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുന്നു. മെയ്‌വ് എന്ന ഒറ്റിസിന്റേ പാർട്ണറുടെ കഥാപാത്രവും വളരെ രസകരമാണ്.
പേര് പ്രതിപാദിക്കുന്നതിൽ ഉപരി വളരെ രസകരവും ഭംഗിയുള്ളതുമാണ് സീരീസ്.ഇതിനോടകം 8 എപിസോട് അടങ്ങുന്ന ആദ്യ സീസൺ പുറത്തിറങ്ങി. 2 ആം സീസണിന്റെ ചിത്രീകരണത്തിൽ ആണ്
@_h___k___
For links visit : https://t.me/cinemakottaofficial
March 04, 2019 No comments
altheweirdguy.jpg

The Umbrella Academy

My Chemical Romance lead singer Gerard Way എഴുതിയ comic നോവലുകളിൽ നിന്നാണ് the umbrella academy രൂപം കൊണ്ടിരിക്കുന്നത്.
ഒരു പ്രത്യേക ദിവസത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ആയി 43 കുട്ടികൾ ജനിക്കുന്നു. അസാധാരണമായ പ്രസവം മൂലം ഇവർക്കെല്ലാം അസാധാരണമായ ശക്തികൾ ഉണ്ടാവുന്നു. അതിൽ 7 കുട്ടികളെ കോടീശ്വരനായ ഹാഗ്രവേസ്‌ എന്നയാൾ വിലക്കെടുക്കുന്നതും അതിൽ 6 പേരെ കൂട്ടായി umbrella academy തുടങ്ങുതുമാണ് പ്രമേയം.
ചെറുപ്പത്തിലേ കൂട്ടായ പല missions നോടുവിൽ എല്ലാവരും പല വഴിക്കാവുന്നൂ. തുടർന്ന് ഹാഗ്രവെസ് ന്റെ മരണശേഷം ഇവർ ഒത്തുകൂടുന്നതും അയാളുടെ മരണത്തിന് പിന്നിലെ നിഗൂഢത കണ്ടെത്താൻ ശ്രമിക്കുന്നതും ഒരു വലിയ അപകടം മറികടക്കാൻ ശ്രമിക്കുന്നതും ആണ് series .
Ellen page,Tom hopper തുടങ്ങി വലിയൊരു തരനിരയും നല്ല രംഗങ്ങളും ഇതിലുണ്ട്.Netflix നിർമ്മിക്കുന്ന ഈ series ആദ്യ സീസൺ പുറത്തിറങ്ങി.10 എപിസോടുകളാനുള്ളത്
For link visit : https://t.me/cinemakottaofficial
March 04, 2019 No comments
ശ്യാം പുഷ്കർ എന്ന എഴുത്തുകാരനെ വളരെ അധികം ഇഷ്ടപ്പെടുന്നു. റിയലിസ്റ്റിക് സിനിമകളുടെ വക്താവാണ് അദ്ദേഹം. സന്ദേശം എന്ന സിനിമ നൽകുന്ന സന്ദേശത്തെ പറ്റി ശ്യാം ചോദിക്കുകയുണ്ടായി...അതേപ്പറ്റി..., സന്ദേശം എന്ന ചിത്രം, സിനിമയിൽ ഇത്രയധികം റിയലിസ്റ്റിക് ചിന്തകൾ ഉടലെടു ക്കാത്ത കാലത്ത് വന്നതാണ്. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ചിത്രങ്ങൾ ആസ്വാദനത്തിന്റെ അവസാനവാക്ക് ആണ്. അത്തരം ചിത്രങ്ങളിൽ പരമാവധി അവർ ഒരു സന്ദേശം നലകാരുമുണ്ട്. ഒരു political satire ആണ് സന്ദേശം. ഒരിക്കലും രാഷ്ട്രീയം വേണ്ട എന്നോ അല്ലെങ്കിൽ രാഷ്ട്രീയക്കാർ എല്ലാം മോശപ്പെട്ടവരാണെന്നോ ചിത്രം പറയുന്നില്ല....അ സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രം മനസ്സിലാക്കിയ രാഷ്ട്രീയം തന്നെയാണ് പ്രക്ഷകനായ എനിക്കും മനസ്സിലായത്...സിനിമയുടെ തുടക്കത്തിൽ മക്കളിലെ രാഷ്ട്രീയക്കാരനെ പറ്റി അഭിമാനിച്ചിരുന്ന ആയാൾ അവസാനം അവരെക്കുറിച്ച് ഓർക്കുമ്പോൾ കലുഷിതനാകുന്നു. വീടുപോലും നോക്കാതെ പ്രഹസനരാഷ്ട്രീയം നടത്തുന്നതാണ് തെറ്റ് എന്നതാണ് സന്ദേശത്തിൽ നിന്ന് എനിക്ക് മനസ്സിലായത്...ഇന്നത്തെ രാഷ്ട്രീയക്കാർ വീടുമാത്രമെ നോക്കുന്നുള്ളു എന്ന കാര്യം ഒഴിച്ചാൽ ഇന്നത്തെ രാഷ്ട്രീയത്തെ പറ്റിയുള്ള മൂലധനം ആണ് സന്ദേശം എന്ന ചിത്രം ശ്യാമേട്ടന്റെ ആസ്വാദന രീതി വച്ച് മഹേഷിന്റെ പ്രതികാരം പങ്കുവെക്കുന്ന സന്ദേശം എന്തെന്നറിഞാൽ കൊള്ളാം...       ഒരു 10 തവണ കണ്ടാലും മടുപ്പില്ലാത്ത പുതുമ സമ്മാനിക്കുന്ന അന്നത്തെ ചിത്രങ്ങളാണ് ഇന്നത്തെ മടുപ്പിന്റെ റിയലിസത്തിലും ഞാൻ എന്ന ആസ്വാദകൻ ഇഷ്ടപ്പെടുന്നത്..... @h___k___
March 04, 2019 No comments
dileep_fans_official_account.jpgKodathy Samaksham Balan Vakkeel
സ്ഥിരം ഫോർമുല പരാചയപ്പെട്ടത് ആവാം ഉണ്ണികൃഷ്ണൻ തമാശയിലേക്ക്‌ കടന്നത്. ദിലിപിൽ നിന്ന് തമാശയും ഉണ്ണികൃഷ്ണന്റെ ത്രില്ലെറും പ്രതീക്ഷിച്ച പ്രേക്ഷകർക്ക് തെറ്റിയില്ല....
കഥയും ട്വിസ്റ്റും വളരെ നന്നായി. പ്രവചനങ്ങൾക്ക്‌ അധീതമായ കഥയാണെങ്കിലും തരക്കെടില്ലാത്ത അവതരണമായിരുന്നൂ.എടുത്തു പറയാവുന്ന 2 ട്വിസ്റ്റും നന്നായി. വളരെ കുറച്ച് സമയം നീണ്ടുനിന്ന ഫ്ലാഷ് ബാക്ക് നന്നായിരുന്നു. ബാലൻ വക്കീൽ ഒരു തോൽവി ആകാനുള്ള വ്യക്തമായ കാരണം കിട്ടി. ദിലീപിന്റെയും മറ്റ് അഭിനെതക്കളുടെയും പ്രകടനം നന്നായി...സിദ്ദിഖ് വളരെ മികച്ചുനിന്നു പതിവുപോലെ സെന്റി അടിക്കാതെ കഞ്ചാവ് മാത്രം അടിക്കുന്ന പാവം അച്ഛൻ.ചിത്രത്തിലെ 2 ഗാനങ്ങൾ നന്നായിരുന്നു.
ഗോപിയേട്ടന്റെ പാട്ടും രഘുവെട്ടനും  ആവശ്യം ഉണ്ടായില്ല. ഉണ്ണിയേട്ടൻ പടമെടുത്താൽ തെലുങ്ക് സിനിമയിൽ നിന്നൊക്കെ ആരെങ്കിലും വന്ന് ഇടി കൊള്ളണം എന്ന് നിർബന്ധം ആണ്....ഇടി കൊള്ളളുന്നവൻെറ  status നമ്മൾ നോക്കണോലോ അതുകൊണ്ട് 4 സംഘട്ടന സംവിധായകർ ഉള്ളതിൽ തെറ്റില്ല.
ആകെമൊത്തം നോക്കിയാൽ ലാഗ് അടിപ്പിക്കാതെ പിടിച്ചിരുത്താൻ സാധിച്ചത് കൊണ്ടും തിയറ്റർ മൊത്തം ചിരിച്ചുല്‌ലസിച്ചത്‌ കൊണ്ടും adv.രാമനുണ്ണിയെപ്പോലെ adv. ബാലകൃഷ്ണനും വിജയിച്ചു.
@_h___k___
March 04, 2019 No comments
kumbalanginights.jpg
Kumbalangi Nights
കുമ്പളങ്ങി രാത്രികളിൽ ആരും അധികം ശ്രദ്ധിക്കാത്ത ആളാണ് മുരുഗൻ. അവിടെ ആകെ സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിച്ചിരുന്നത്‌ അവനാണ്.. ഭാര്യയും ജനിക്കാൻ പോകുന്ന കുട്ടിയും ആയിരുന്നു അയാളുടെ ലോകം. സജിയെ അയാൾ സ്വന്തം ചേട്ടൻ ആയാണ് കണ്ടത് അതയാൾ സജിയോട് പറയുന്നും ഉണ്ട്. സജി അയാളുടെ വരുമാനത്തിൽ നിന്ന് പൈസ എടുത്തുകൊണ്ട് പോകുമ്പോഴും അമർഷം തോന്നുമെങ്കിലും അയാൽ അത് പ്രകടിപ്പിക്കുന്നില്ല എല്ലാം മറന്ന് വീണ്ടും വീണ്ടും അയാള് സജിക്കുവേണ്ടി ചിലവുചെയ്യുന്നൂ .സത്യം പറഞ്ഞാൽ സജിയെ നോക്കുന്നത് അയാളാണ്.സജിയോടുള്ള കടപ്പാടിന്റെയും പരിഭവത്തിന്റെയും കെട്ടഴിക്കുമ്പോഴും അയാളുടെ മുഖത്ത് പ്രത്യാശയുടെയും സന്തോഷത്തിന്റെയും അലകളടിക്കുന്നുണ്ട്. ഭാര്യയോടും കുട്ടിയോടും കൂടെ അധ്വാനിച്ച് സന്തോഷമായി ജീവിക്കാം എന്ന് അയാൽ കൊതിക്കുന്നുണ്ട്.സജി ആത്മഹത്യ ശ്രമം നടത്തുമ്പോഴും സ്വന്തം ചേട്ടനെ പോലെ കണ്ട് രക്ഷിക്കാൻ ആയി അയാൾ തന്നാലാവും വിധം ശ്രമിക്കുന്നു അതയാളുടെ മരണത്തിലേക്ക് ഉള്ള ശ്രമം ആയി മാറുമ്പോൾ അ കഥാപാത്രത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.പക്ഷേ അയാളുടെ മരണം വളരെ നിസ്സാരമായി അവിടെ അവസാനിപ്പിക്കുന്നു.ഒരു ക്ലിഷേ നന്നാവലിനുവേണ്ടി ഉള്ള മരണം ഭാര്യക്കുപോലും അതിൽ അത്ര വിഷമം ഉള്ളതായി കാണുന്നില്ല. അത്ര പെട്ടെന്ന് മറക്കാൻ മാത്രം ഒന്നുമല്ലത്തവൻ ആയിരുന്നോ അയാൾ...?
@_h___k___
March 04, 2019 No comments
sarjanokhalidജൂൺ
രജിഷ വിജയനും പുതിയ താരങ്ങളും എന്ന നിലയിലാണ് ജൂൺ പ്രൊമോട്ട് ചെയ്തിരുന്നത്. കഥയിൽ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും അഖ്യാനത്തിലും അവതരണത്തിലും പുതുമ നിലനിർത്താൻ ശ്രമിച്ച ചിത്രമാണ് ജൂൺ.
സിനിമയിൽ എടുത്തുപറയേണ്ടത് ജൂൺ എന്ന കഥാപാത്രമായി മാറിയ രജിഷ തന്നെ ആണ് കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചത് ഒക്കെ നാം കെട്ടിരുന്നു . ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആണ് ചിത്രം സഞ്ചരിക്കുന്നത് അതത് കാലഘട്ടത്തിലെ രീതികൾ വളരെ നന്നായി തന്നെ രജീഷ കൈകാര്യം ചെയ്യുന്നുണ്ട്. ജൂൺ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ മറ്റു പലരെയും ചിത്രം വരച്ചുകാട്ടുന്നു. ലാഗ് അടിപ്പിച്ചേക്കവുന്ന സബ്ജക്ട് പരമാവധി പ്രക്ഷകനിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഉള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്. സ്ക്കൂൾ ജീവിതം എന്ന മായാത്ത ഓർമ അവിസ്മരണീയമാക്കാൻ സാധിക്കുന്നു.
ജോജ്ജു അടക്കം ഉള്ള മറ്റുതാരങ്ങൾ ആയാലും പുതുമുഖ താരങ്ങൾ ആണെങ്കിലും മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്. അർജ്ജുൻ അശോകന്റെ വരവ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല...
പുതുമ നൽകുന്ന സംഗീതം ആയിരുന്നു ചിത്രത്തിൽ...ഞാൻ അടക്കമുള്ളവർ ഒരു cliche ആഗ്രഹിച്ചിരുന്ന സമയത്ത് ഹാ.....ഇത് അതിലും മികച്ചതാണല്ലോ എന്ന് പറയിപ്പിക്കുന്ന ഒരു ക്ലൈമാക്സ് നമുക്ക് നൽകുന്നു...വളരെ നല്ല ഒരു feel good movie ആണ് ഫെബ്രുവരിയിൽ കാലം തെറ്റി എത്തിയ ജൂൺ
(പരമാവധി സ്പോയിലർ ഒഴിവാക്കുന്നു)
@_h___k___
March 04, 2019 No comments
Newer Posts

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ►  2021 (7)
    • ►  November (1)
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ▼  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ►  April (7)
    • ▼  March (33)
      • A Discovery Of Witches (2018)
      • Made In Heaven
      • Love,Death & Robots (2019)
      • Colonia (2015)
      • Hey Ram (2000)
      • The Dictator (2012)
      • I Spit On Your Grave (2010)
      • Murder On The Orient Express (2017)
      • The Invisible Guest (2016)
      • കായംകുളം കൊച്ചുണ്ണി (2018)
      • HEVC
      • Orphan (2009)
      • Grown Ups 2 (2013)
      • Grown Ups (2010)
      • Bird box (2018)
      • Bicycle Thieves (1948)
      • Slaughterhouse Rulez (2018)
      • Berlin Syndrome (2017)
      • Changeling (2008)
      • NTR കഥാനായകുഡു (2019)
      • 2:22 (2017)
      • Letterboxd
      • Forrest Gump (1994)
      • Dhillukku Dhuddu 2
      • Oh! Mother
      • Kammarasambavam
      • Anbe Sivam
      • Sex Education
      • The Umbrella Academy
      • Sandhesham
      • Kodathy Samaksham Balan Vakkeel
      • Kumbalangi Nights
      • June
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose