telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan




Fear will Eat you alive......


The Green Inferno (2013)
Adventure/Thriller

ഒരു സംഘം ആക്ടിവിസ്റ്റുകൾ ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ എത്തിപെടുന്നതാണ് സിനിമയുടെ തുടക്കം. അവിടെ നടക്കുന്ന വനനശീകരണം തടഞ്ഞ് അവിടെ നിന്ന് തിരിച്ചുപോരാൻ ശ്രമിക്കുന്ന അവർക്ക് അതിനു സാധിക്കുന്നില്ല മറിച്ച് മനുഷ്യനെ തിന്നുന്ന കാട്ടാളന്മാരിൽ അവർ അകപ്പെടുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും അവിടുത്തെ ആളുകളുടെ ജീവിതരീതിയും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ആണ് ഉടനീളം
   വളരെ ത്രില്ലിംഗ് ആയ ഒരു സിനിമ ആണിത് അട്വെഞ്ചർ സിനിമകൾ ഇഷ്ടം ഉള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.വയലൻസ് പോലുള്ള അംശങ്ങൾ ഉള്ളത് കൊണ്ട് 18+ ആണ്


For links visit : https://t.me/cinemakottaofficial
April 26, 2019 No comments


Colonia (2015)
Survival / Drama / Thriller
പല രാജ്യങ്ങൾക്കും പുറം ലോകവുമായി ബന്ധമില്ലാതെ ഒരു ജയിൽ ഉണ്ടാകും. ഷെർലക്ക് സീരീസിൽ ആണ് ഇത്തരത്തിൽ ഒന്ന് മുൻപ് കണ്ടത്. അങ്ങനെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരിടത്ത് നിന്ന് എങ്ങനെ രക്ഷപ്പെടും....?
     1973 ലെ ചിലിയാണ് കഥപശ്ചാത്തലം പ്രസിഡന്റ് അലൈനിൽ നിന്നും പട്ടാളം ഭരണം പിടിച്ചെടുക്കുന്നു. പിന്നീട് രാജ്യത്താകമാനം പ്രക്ഷോഭം ഉണ്ടാവുകയും ചെയ്യുന്നു. പ്രസിഡന്റ്നെ അനുകൂലിച്ച് നിന്നവരുടെ കൂട്ടത്തിൽ പോലിസ് അറസ്റ്റ് ചെയ്ത ജർമ്മൻ ഫോട്ടോഗ്രാഫർ ഡാനിയലിനെ തേടി കാമുകിയായ ലെന സഞ്ചരിക്കുന്നു.
കൊളോണിയൽ ദിഗനിഡാഡ് എന്ന ഒരു കോളനിയിലേക്കാണ് അവർ അവനെ കൊണ്ടുപോയത്. പുറമെ നിന്ന് നോക്കി കാണുന്നവർക്ക് അത് മതപഠനത്തിനും ആതുര_ശിശ്രൂഷകൾക്കും വേണ്ടിയുള്ള ഒരു വലിയ ആശ്രമമാണ്. പുറമെ നിന്ന് അത് പൊൾ ഷഫെർ എന്നയാളുടെ പ്രാർത്ഥന കേന്ദ്രം ആയാണ് തോനുകയുള്ളു എന്നാലും അകത്ത് നടക്കുന്ന കൊടും ക്രൂരതകളും പീഡനങ്ങളും പുറം ലോകം അറിയുന്നില്ല. നിർബന്ധ പൂർവ്വം അവിടെ ചെല്ലുന്ന ലെന ഡാനിയേലിനെ കണ്ടെത്തുന്നതും ഇരുവരുടെയും രക്ഷപ്പെടാൻ ഉള്ള ശ്രമങ്ങളും ആണ് സിനിമ.
     ഇങ്ങനെ ശരിക്കും ഒരു സ്ഥലവും ആളും ഉണ്ടെന്ന് പിന്നീട് ആണ് അറിഞ്ഞത്. ഒരു സംഭവകഥയൂടെ മികച്ച ആവിഷ്കാരമാണ് ഇത്. എമ്മ വാട്സൺ തകർതതഭിനയിച്ചിട്ടുണ്ട്.
@_h___k___

For links visit : https://t.me/cinemakottaofficial

March 23, 2019 No comments

Hey Ram (2000)
Fiction/Politics/Drama/History

"I thought to myself and foresaw I shall be totally ruined, and the only thing I could expect from the people would be nothing but hatred ... if I were to kill Gandhiji. But at the same time I felt that the Indian politics in the absence of Gandhiji would surely be proved practical, able to retaliate, and would be powerful with armed forces.” - Nathuram Godse
             ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനേ പാശ്ചാത്തലമാകിയ ചിത്രമാണ് ഹേയ് രാം..
ഒരു കമലഹാസൻ ആരാധകൻ എന്ന നിലയിൽ എടുത്തു കണ്ട ചിത്രമാണിത്. ഗോഡ്സെയുടെ കഥ അല്ല ഇതെങ്കിലും ഇന്ത്യ മുഴുവൻ ചതിയനായി കാണുന്ന ഗോഡ്സെയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടവും ചിത്രം നൽകുന്നു.
     ഇന്ത്യ വിഭജന പ്രശ്നവും തുടർന്നുണ്ടാകുന്ന ഹിന്ദു-മുസ്ലിം ലഹളയും മൂലം തൻ്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തിനെതിരെ സാദേക് റാം പ്രതികാരത്തിന് ഇറങ്ങുന്നു. മുസ്ലിങ്ങളും ഗാന്ധിജിയുമാണ് ഇത്യയിലെ പ്രശ്നങ്ങൾക്കെല്ലാം കാർണം എന്ന് വിശ്വസിക്കുന്ന വലിയ ഒരു വിഭാഗത്തിനൊപ്പം രാം കൂടിച്ചേരുന്നൂ. ഗാന്ധിജിയെ കൊല്ലാനുള്ള ദൗത്യവമായി ഇറങ്ങി പുറപ്പെടുന്ന റാമിന്റെ കഥയാണ് ഹേയ് രാം.
   രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണിത്. കമൽ ഹസന് എന്ന നടനിലുപരി കമൽഹാസൻ എന്ന സംവിധായകനോട് ഏറെ ഇഷ്ടം കൂടിയ ചിത്രങ്ങളിൽ ഒന്നുമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ കമൽഹാസൻ അനെന്ന്‌ ഞൻ പറഞ്ഞു തുടങ്ങിയതും ഇൗ ചിത്രം കണ്ട ശേഷം ആണ്.  മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നോമിനേറ്റണ്ട് ലിസ്റ്റിൽ പേരു കിട്ടിയിരുന്ന ചിത്രം നിരൂപക പ്രശസ  ഏറ്റുവാങ്ങി.
നായകനായി കമലും സുഹത്തായി ഷാരൂഖും, ഗാന്ധിജിയായി നസറുദ്ദീൻഷായും മത്സരിച്ച് അഭിനയിച്ചു. അതുൽ കുൽക്കർണിക്ക് ആ വർഷം മികച്ച സഹനടനുള്ള ദേശീയ അവാർഡു ലഭിച്ചു.
  ആരും ഇതുവരെ അന്വേഷിക്കാതെ വിട്ട ഗോഡ്സെയുടെ മനോഭാവം മനസ്സിലാക്കി തരാൻ ചിത്രത്തിന് കഴിഞ്ഞു.. ഇതുകണ്ട് കഴിഞ്ഞ് നടത്തിയ അന്വേഷനങ്ങളിൽ ആണ് ഗാന്ധിജിക്ക് പോലും ഹയ്ടേഴ്സ് ഉണ്ടെന്ന് മനസ്സിലാക്കുന്നതും ഗോഡ്സെ യുടെ പല വശങ്ങളും അറിയുന്നതും....
  
All India Congress Committee held a meeting in Delhi on June 14th, 1947 in which India's partition proposal was being rejected, but Gandhi on reaching the venue, gave his full support of the proposal in order to appease the followers of his best friend Jinnah ….. despite the ironic fact that Gandhi himself had once threatened that the partition line of the country would run over his dead body. The country was not just divided, but also the millions of innocent people were massacred


Must watch movie..
@_h___k___

For links visit : https://t.me/cinemakottaofficial

March 22, 2019 No comments

I Spit On Your Grave (2010)
Revenge/Thriller

22 FK എന്ന മലയാളം സിനിമയുടെ തുറന്ന വേർഷൻ എന്നു പറയാവുന്ന ചിത്രമാണ് I spit on your grave. പക്ഷേ കഥാപരമായി വലിയ ട്വിസ്റുകളോ ഇന്റെരസ്റിങ് ഫാക്ടുകളോ സിനിമയിൽ ഇല്ല. പ്ലയിൻ ആയ ഒരു റിവെഞ്ച്‌ കഥയാണ് ഇത്.
    ജെന്നിഫർ ഹിൽസ് എന്ന ന്യൂയോർക് എഴുത്തുകാരി തന്റെ അടുത്ത നോവലിന്റെ എഴുത്തിനായി ഏകാന്തത അന്വേഷിച്ച് കാടിനുള്ളിൽ ഒരു ക്യാബിൻ വാടകക്കെടുത്ത് താമസിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയിൽ. ഒറ്റക്ക് ഒരു സ്ത്രീയെ കിട്ടുന്ന 4 മനുഷ്യരുടെ മനോഭാവങ്ങൾ സിനിമയിൽ വ്യക്തമായി കാണാം. സഹായത്തിനു പൊലീസിനെ തേടുന്ന പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന ക്രൂരമായ പീഡനവും അവളുടെ തിരിച്ചുവരവും പ്രതികാരവുമാണ് ചിത്രം.
    Sarah Butler തന്റെ റോൾ മികച്ചതാക്കിയിരിക്കുന്നൂ. ഒരു ഹോളവുഡ്‌ സിനിമയായതുകൊണ്ടും വിഷയം ഇതായതുകൊണ്ടും കത്തിവക്കലുകളില്ലാത്ത അവതരണമാണ്. ഇന്റെന്സ് ആയ പല സീനുകളും ചിത്രത്തിലുണ്ട്.
@_h___k___

For links visit : https://t.me/cinemakottaofficial
March 22, 2019 No comments

Murder On The Orient Express (2017)
Crime/Thriller

ജോണി ഡെപ്പ് എന്ന പേരുകണ്ടത് കൊണ്ടും ത്രില്ലർ ആയതുകൊണ്ടും ആണ്. ഈ ച്ചിത്രം കണ്ടത്. പഴയ കാലഘട്ടത്തിൽ ഓറിയന്റ് എക്സ്പ്രസ്സ് എന്ന ട്രെയിനിൽ നടക്കുന്ന ഒരു കൊലപാതകവും ട്രെയിനിൽ യാത്രയിൽ ഉണ്ടായിരുന്ന ഡിക്ടെക്റീവ് അത് തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രമുഖനായ ഒരാൾ കൊല്ലപ്പെടുകയും ട്രെയിനിൽ ഉള്ള പലരിലേക്കും സംശയത്തിന്റെ മുന തിരിയുകയും ചെയ്യുന്നു. സാധാരണ കഇസുകൾ പോലെ തെളിയിക്കാൻ സാധിക്കാത്ത കെസ് വളരെ പണിപ്പെട്ട് കണ്ടുപിടിക്കുന്നതാണ് അവസാനം.
     അത്രക്കാങ് തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ് ആയിരുന്നില്ല ചിത്രം നൽകിയത്. ബാക്കിയെല്ലാം നന്നയെങ്കിലം ക്ലൈമാക്സിനോഡു അത്രക്കാങ്ങ് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.
@_h___k___

March 19, 2019 No comments


The Invisible Guest (Contratiempo) (2016) Crime/Thriller

3 മണിക്കൂർ സമയം മാത്രമാണ് ഇനി ഉള്ളത്, സംഭവിച്ചത് എല്ലാം പെട്ടെന്ന് പറയണം..
       ഒരു വാഹന അപകടവും അത് മറക്കാൻ നടത്തുന്ന ശ്രമങ്ങളും ഒടുവിൽ വന്നുചേരുന്ന പല കെണികളുമാണ് ഇൗ സിനിമ. പേര് സൂചിപ്പിക്കും പോലെ ഒരു invisible guest  നെ തപ്പിയാണ് സിനിമ സഞ്ചരിക്കുന്നത്.
ബിസിനസ്സ് മാൻ ആയ ഡോറിയനും  കാമുകി ലോറയും മാത്രമായിരുന്ന അ മുറിയിൽ ലോറ മരണപ്പെട്ടു കിടക്കുകയും സ്വാഭാവികമായി ഡോറിയൻ കുറ്റവാളി ആക്കാപെടുകയും ചെയ്യുന്നു. അകത്തുനിന്നും പൂട്ടപ്പെട്ട്‌ മറ്റൊരു രീതിയിലും പുറത്തുകടക്കാൻ ആവത്ത അ മുറിയിൽ നിന്ന് കൊലയാളി ഇങ്ങനെ രക്ഷപ്പെട്ടു....? ആരാണ് ആ കൊലപാതകി...? എന്തിനയാൾ ആ കൊല ചെയ്തു...?   
     ഡിഫെൻസ് അറ്റോർണി ആയ വിർജീനിയയുമായി ഡോരിയൻ നടത്തുന്ന 3 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉരുത്തിരിയുന്നു

For links visit : https://t.me/cinemakottaofficial

March 16, 2019 No comments
Older Posts

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ▼  2021 (7)
    • ▼  November (1)
      • കുറ്റം ശിക്ഷയും
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ►  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ►  April (7)
    • ►  March (33)
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose