കുറ്റം ശിക്ഷയും
അതെ കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിച്ചേ മതിയാവു. ജോർജുകുട്ടി സന്തോഷവാനല്ലേ...? റാണിയോടും മക്കളോടും പഴയതൊന്നും ഓർക്കരുതെന്ന് പറയുന്ന അയാൾ പഴയകാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്നുണ്ടാവുമോ..? കുറ്റകൃത്യത്തിൽ നിന്ന് രക്ഷപെട്ട നായകനല്ലേ അയാൾ..? അല്ലെന്നതാണ് സത്യം. റാണിയോടും മക്കളോടും ഒന്നും ഓർക്കരുത് എന്ന് പറയുമ്പോഴും ജോർജുകുട്ടി എന്നും ഉണർന്നെണീക്കുന്നത് ഒരു തടവറയിൽ തന്നെ ആണ് (അയാൾ ഉണർന്നെണീറ്റു നോക്കുന്ന ജനലുകൾ പോലും ഒരു തടവറ പോലെ ആണ്) പിടിക്കപെടുമോ എന്നുള്ള പേടി തന്നെയല്ലേ യഥാർത്ഥ ശിക്ഷ പിടിക്കപെടാതിരിക്കാനുള്ള കഷ്ടപ്പാടുകൾ അല്ലെ അയാളുടെ വേദന..!!!
സിനിമയുടെ തുടക്കം അയാൾ സാധാരണയായി കടന്നുപോകുന്ന അയാളുടെ ദിനചര്യകളും സ്വപ്നങ്ങളും വരെ അവസാനം അയാളുടെ മുൻകരുതലുകൾ ആണെന്ന് മനസിലാകുന്നു. ഈ 6 വര്ഷം ജോർജുകുട്ടി വിശ്രമിക്കുകയായിരുന്നില്ല പിടിക്കപ്പെടാവുന്ന 7 ആം നാളിനുവേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുകയായിരുന്നു. അന്വേഷകരുടെ പുറകെ ആയിരുന്നില്ല അവരുടെ മുൻപിൽ ഓടുകയായിരുന്നു അയാൾ. ഒന്നും അറിയാതെ ഇരിക്കുന്നതാണ് റാണിയുടെ വേദന എങ്കിൽ എല്ലാം അറിയുന്നതാണ് ജോർജുകുട്ടിയുടെ വേദന!! സത്യത്തിൽ ആ കുടുംബം മൊത്തം അനുഭവിക്കുന്നത് ഒരു ദുരിതം തന്നെയല്ലേ!! ചുറ്റുപാടുമുള്ള എല്ലാ കണ്ണുകളും തങ്ങളെ ആണ് ഉറ്റുനോക്കുന്നത് എന്നതൊരു ശാപം തന്നെയല്ലേ.
ഇതോടെ എല്ലാം തീർന്നു എന്ന് കരുത്താനാവുമോ..? ഇല്ല, ഇതൊരു തുടക്കം മാത്രമാണ്. 'ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കുകയാണ് അയാളുടെ ലക്‌ഷ്യം ഒരർത്ഥത്തിൽ പറഞ്ഞാൽ അതുതന്നെയല്ലേ അയാൾക്കുള്ള ഏറ്റവും വലിയ ശിക്ഷയും'
0 comments