The Invisible Guest (2016)

by - March 16, 2019



The Invisible Guest (Contratiempo) (2016) Crime/Thriller

3 മണിക്കൂർ സമയം മാത്രമാണ് ഇനി ഉള്ളത്, സംഭവിച്ചത് എല്ലാം പെട്ടെന്ന് പറയണം..
       ഒരു വാഹന അപകടവും അത് മറക്കാൻ നടത്തുന്ന ശ്രമങ്ങളും ഒടുവിൽ വന്നുചേരുന്ന പല കെണികളുമാണ് ഇൗ സിനിമ. പേര് സൂചിപ്പിക്കും പോലെ ഒരു invisible guest  നെ തപ്പിയാണ് സിനിമ സഞ്ചരിക്കുന്നത്.
ബിസിനസ്സ് മാൻ ആയ ഡോറിയനും  കാമുകി ലോറയും മാത്രമായിരുന്ന അ മുറിയിൽ ലോറ മരണപ്പെട്ടു കിടക്കുകയും സ്വാഭാവികമായി ഡോറിയൻ കുറ്റവാളി ആക്കാപെടുകയും ചെയ്യുന്നു. അകത്തുനിന്നും പൂട്ടപ്പെട്ട്‌ മറ്റൊരു രീതിയിലും പുറത്തുകടക്കാൻ ആവത്ത അ മുറിയിൽ നിന്ന് കൊലയാളി ഇങ്ങനെ രക്ഷപ്പെട്ടു....? ആരാണ് ആ കൊലപാതകി...? എന്തിനയാൾ ആ കൊല ചെയ്തു...?   
     ഡിഫെൻസ് അറ്റോർണി ആയ വിർജീനിയയുമായി ഡോരിയൻ നടത്തുന്ന 3 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉരുത്തിരിയുന്നു


You May Also Like

0 comments