Made In Heaven

by - March 27, 2019



Made In Heaven

ഡൽഹിയിലെ ഒരു വെഡ്ഡിംഗ് പ്ലാൻ കമ്പനിയുടെ കഥയാണ് Made In Heaven. സീരിസുകളിൽ സെൻസരിങ് കുറവായതിനാൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും ഇതിലൂടെ പറഞ്ഞുപോകുന്നു.
       Made In Heaven എന്ന കമ്പനിയുടെ നടത്തിപ്പുകാരായ താര, കരൺ എന്നിവരുടെ ജീവിതമാണ് പ്രധാന കഥ എങ്കിലും ഇതിലൂടെ മറ്റു പല ശക്തമായ കഥാപാത്രങ്ങളും രംഗത്തെത്തുന്നുണ്ട്. കല്യാണങ്ങളിൽ കണ്ടുവരുന്ന കച്ചവടവും മറ്റും കള്ളച്ചിരിപ്പ്‌ എന്ന തമിഴ് സീർീസിൽ മുൻപ് ചെറുതായി കണ്ടതാണെങ്കിലും അതിന്റെ ഒരു തുറന്ന എക്സ്പോസിഷൻ ആണ് ഇവിടെ കൂടാതെ ഹോമോസെക്ഷ്വലിറ്റിയും സ്ത്രീവിരുദ്ധതയും ഒക്കെ കടന്നുപോകുന്നു.
  താരയാണ് എന്റെ പ്രിയ കഥാപാത്രം ഒരു കോടീശ്വരന്റെ സെക്രട്ടറി ആയി ജോലി ചെയ്ത് അയാളുമായി പ്രണയത്തിലായി വിവാഹം കഴിച്ചെങ്കിലും സ്വന്തമായൊരു
പേര് ഉണ്ടാക്കിയെടുക്കാൻ ബിസിനസ് തുടങ്ങുന്നു. കല്യാണം മുടങ്ങുമെന്ന ഘട്ടത്തിൽ വധുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നിടത്ത് അവളുടെ കഴിവും ബുദ്ധിയും മനസ്സിലാക്കാം ഭർത്താവിന്റെ അവിഹിതബന്ധത്തോടുള്ള അവളുടെ സമീപനവും വളരെ നന്നായി.
കരണിലൂടെ ഗെയ് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കാണാം. സമൂഹം എത്രയൊക്കെ വളർന്നാലും ചിലതിനോടൂള്ള കാഴ്ചപ്പാടുകൾ
മാറാൻ ബുദ്ധിമുട്ടാണ്. ഗേ റിലഷൻഷിപ്പിനോടുള്ള മറ്റുള്ളവരുടെ പ്രകടനം Sex Education എന്ന സീരീസിൽ അവതരിപ്പിക്കും പോലെ തന്നെയാണ് ഇവിടെയും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കപൂർ ആൻഡ് സൺസ് പോലെയുള്ള സിനിമകളെക്കാലും തുറന്ന പേസിൽ ഇത് അവതരിപ്പിക്കാൻ സീരിസിന് സാധിക്കുന്നു.
മറ്റുള്ള കഥാപാത്രങ്ങളും വളരെ മികച്ചതാണ്. 9 എപിസോഡുകളിലായി നല്ല കുറെ ആശയങ്ങളാണ് ഇതിൽ പങ്കുവയ്ക്കുന്നത്
@_h___k___


You May Also Like

0 comments