Forrest Gump (1994)

by - March 04, 2019


Forrest Gump

 വളരെ ഇന്റെറസ്റിങ് ആയ ഒരു സിനിമയാണ് ഫോറസ്റ്റ് ഗംപ്. വിൻസ്റ്റൺ ഗ്രൂമിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഏറെ സിനിമ. ഹാങ്ക്സ് അവതരിപ്പിക്കുന്ന ഫോറസ്റ്റ് ഗംബ് എന്ന കഥാപാത്രം ബുദ്ധിവൈകല്യം ഉള്ള ആളാണോ അതോ ബുദ്ധി കൂടിപ്പോയതാണോ എന്ന് തോന്നിപ്പോകന്നു.
     ചെറുപ്പത്തിലേ കാലിന് വൈകല്യം ഉള്ള ആളായിരുന്നു ഗംബ്‌ .കൃത്രിമ കാലുകളുടെ സഹായമില്ലാതെ നടക്കാൻ കഴിയാതിരുന്ന അവനെ സ്‌പെഷ്യൽ സ്‌കൂളിൽ അയക്കാൻ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല അതുകൊണ്ട് നാട്ടിലെ മികച്ച സ്‌കൂളിൽ തന്നെ ഗമ്പിന് അഡ്മിഷൻ വാങ്ങിക്കൊടുത്തു. കൂട്ടുകാരുടെയും മറ്റുള്ളവരുടെയും കളിയക്കളുകൾക്ക്‌ ഇടയിൽ അവന് ആകെ ആശ്വാസമായത് ജനിയായിരുന്നു.
    ആര് എന്തുപറഞ്ഞാലും അതുപോലെ ചെയ്യുന്നവൻ ആയിരുന്നു ഗംബ്‌ അങ്ങനെയാണ് ഒരു ദിവസം അയാള് ഓടി അ ഓട്ടം അയാളെ വൈകല്യങ്ങൾക്കു
അപ്പുറം എത്തിച്ചു.പിന്നീട് ഗമ്പിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരവും വ്യസനകരവുമായ പല കാര്യങ്ങളും വളരെ രസകരമായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഇതിലെ മികച്ച പ്രകടനത്തിന് 1994 ടോം ഹാങ്ക്സ് ഓസ്കാർ അവാർഡ് കരസ്ഥമാക്കി.
.
Mamma always said, dying was a part of life. I wish it wasn't

@_h___k___
For links visit : https://t.me/cinemakottaofficial


                      

You May Also Like

0 comments