Love,Death & Robots (2019)

by - March 24, 2019


Love,Death & Robots (2019)
Anthology /Animation
Episodes : 18

Netflix സീരീസുകൾ വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുമ്പോഴാണ് അവർ അടുത്ത സീറിസുമായി എത്തിയിരിക്കുന്നത്. ഇത്തവണ LOVE,DEATH and ROBOTS എന്ന അഡൽട്ട്  അന്തോളജി അനിമേഷൻ ടി വി സീരീസാണ്. 5 മുതൽ 18 മിനിറ്റ് വരെ ദൈർഘ്യം ഉള്ള 18 എപിസോടുകൾ ആയിട്ടാണ് ആദ്യ സീസൺ പുറത്തിറങ്ങിയിരിക്കുന്നത്. ഓസ്കാർ നോമനേഷൻ ലഭിച്ച ഡേവിഡ് ഫിഞ്ചെർ നിർമിക്കുന്ന സീരീസിൽ ഓരോ എപീസോഡും പല പല കഥകളാണ് അവതരിപ്പിക്കുന്നത്.
     വ്യത്യസ്ത തരം ആനിമേഷൻ രീതിയാണ് ഓരോ എപിസോഡിനും ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാ തരം അനിമേഷനുകളും ഇതിൽ കാണാം, അഡ്‌വെഞ്ച്‌ഴ്സ് ഓഫ് ടിന്റിൻ മുതൽ സ്പൈഡർ വേഴ്‌സ് വരെ ഉള്ള തരം ആനിമേഷൻ ഉപയോഗിച്ചിരിക്കുന്നൂ. എല്ലാ ജാർണരിലുള്ള കഥകളും ഉൾകൊള്ളുന്നു അതുകൊണ്ട് തന്നെ നുഡിട്ടി,വയലൻസ് എല്ലാം കടന്നുപോകുന്നുണ്ട്. ഒരു നല്ല ദൃശ്യ അനുഭവം തന്നെയണിത്.
@_h___k___



You May Also Like

0 comments