Kumbalangi Nights

by - March 04, 2019

kumbalanginights.jpg
Kumbalangi Nights
കുമ്പളങ്ങി രാത്രികളിൽ ആരും അധികം ശ്രദ്ധിക്കാത്ത ആളാണ് മുരുഗൻ. അവിടെ ആകെ സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിച്ചിരുന്നത്‌ അവനാണ്.. ഭാര്യയും ജനിക്കാൻ പോകുന്ന കുട്ടിയും ആയിരുന്നു അയാളുടെ ലോകം. സജിയെ അയാൾ സ്വന്തം ചേട്ടൻ ആയാണ് കണ്ടത് അതയാൾ സജിയോട് പറയുന്നും ഉണ്ട്. സജി അയാളുടെ വരുമാനത്തിൽ നിന്ന് പൈസ എടുത്തുകൊണ്ട് പോകുമ്പോഴും അമർഷം തോന്നുമെങ്കിലും അയാൽ അത് പ്രകടിപ്പിക്കുന്നില്ല എല്ലാം മറന്ന് വീണ്ടും വീണ്ടും അയാള് സജിക്കുവേണ്ടി ചിലവുചെയ്യുന്നൂ .സത്യം പറഞ്ഞാൽ സജിയെ നോക്കുന്നത് അയാളാണ്.സജിയോടുള്ള കടപ്പാടിന്റെയും പരിഭവത്തിന്റെയും കെട്ടഴിക്കുമ്പോഴും അയാളുടെ മുഖത്ത് പ്രത്യാശയുടെയും സന്തോഷത്തിന്റെയും അലകളടിക്കുന്നുണ്ട്. ഭാര്യയോടും കുട്ടിയോടും കൂടെ അധ്വാനിച്ച് സന്തോഷമായി ജീവിക്കാം എന്ന് അയാൽ കൊതിക്കുന്നുണ്ട്.സജി ആത്മഹത്യ ശ്രമം നടത്തുമ്പോഴും സ്വന്തം ചേട്ടനെ പോലെ കണ്ട് രക്ഷിക്കാൻ ആയി അയാൾ തന്നാലാവും വിധം ശ്രമിക്കുന്നു അതയാളുടെ മരണത്തിലേക്ക് ഉള്ള ശ്രമം ആയി മാറുമ്പോൾ അ കഥാപാത്രത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.പക്ഷേ അയാളുടെ മരണം വളരെ നിസ്സാരമായി അവിടെ അവസാനിപ്പിക്കുന്നു.ഒരു ക്ലിഷേ നന്നാവലിനുവേണ്ടി ഉള്ള മരണം ഭാര്യക്കുപോലും അതിൽ അത്ര വിഷമം ഉള്ളതായി കാണുന്നില്ല. അത്ര പെട്ടെന്ന് മറക്കാൻ മാത്രം ഒന്നുമല്ലത്തവൻ ആയിരുന്നോ അയാൾ...?
@_h___k___

You May Also Like

0 comments