Anbe Sivam

by - March 04, 2019

ssmusicofficial.jpg


അൻപേ ശിവം
കമൽ ഹാസനും മാധവനും തകർത്തഭിനയിച്ച 2003 ഇൽ പുറത്തുവന്ന ചിത്രം ആണു അൻപേശിവം.എഴുത്തുകാരനായതുകൊണ്ട്‌ തന്നെ സ്വന്തം ആശയങ്ങൾ കമൽ ചിത്രതിലൂടെ പങ്കുവച്ചിട്ടുണ്ട്‌ അതിലുപരി ഇതൊരു അവാർഡ്‌ ചിത്രം പോലെ ബോർ അടിപ്പിച്ച്‌ വലിച്ചിഴക്കാതെ ഒരു നല്ല എന്റർടൈനർ മൂഡിലാണു.
ശിവം, അരസ്സ്‌ എന്ന രണ്ടുവ്യക്തികളുടെ അഭിപ്രായങ്ങളും അവർ തമ്മിലെ വാഗവാദങ്ങളിൽ നിന്നുമാണു ചിത്രം ആരംഭിക്കുന്നത്‌.ആദ്യകുറച്ചു മിനിട്ടുകൾ കമൽ ഹാസ്സൻ മാധവൻ സംഭാഷണങ്ങൾ നല്ല രീതിയിൽ ചിരിപ്പിക്കും.സഹജീവികളെ ദൈവമായികാണുക അവർക്ക്‌ സഹായം നൽകുക എന്ന ആശയം ഇതിലും മനോഹരമായി അവതരിപ്പിച്ച  മറ്റൊരു ചിത്രം ഇല്ല എന്നാണു എന്റെ അഭിപ്രായം.അപകടത്തിൽപ്പെട്ട തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയ നായയോടുപോലുമുള്ള ശിവം എന്ന കഥാപാത്രത്തിന്റെ സ്നേഹം ആധുനികജീവിതതിന്റെ മോഡിയിൽ അകപ്പെട്ട്‌ മണ്ണിൽചവിട്ടാൻ പോലും മടിക്കുന്ന അരസ്സ്‌ എന്ന കഥാപത്രത്തിനു അവസാനം ഒരു മാതൃകയിലുപരി സഹോദരനായി മാറുന്നു,അൻപരസ്സ്‌ എന്ന തന്റെ പേരിനെ അരസ്സ്‌ എന്ന് മാത്രം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മാധവന്റെ കഥാപാത്രത്തെ അൻപ്‌ എന്ന വാക്കിന്റെ അർത്ഥം പടിപ്പിക്കുന്നത്‌ ശിവമാണു. മറ്റുള്ളവർക്ക്‌ വേണ്ടി തന്റെ ജീവിതം മാറ്റിവക്കുന്ന ശിവം എന്ന സഖാവിന്റെ ജീവിതവും ആശയങ്ങളുമാണു ചിത്രം, അതിലുപരി കമൽ ഹാസ്സൻ എന്ന വ്യക്തിയുടെ അഭിപ്രായങ്ങളാണു സുന്ദർ സി അവതരിപ്പിക്കുന്നത്‌.
എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ട ചിത്ത്രവും ഇതാണു.കമൽ ഹാസ്സൻ തന്നെ പാടിയ അൻപേ ശിവം എന്ന ഗാനം മനസ്സിൽ നിന്നും വിട്ടുമാറാത്ത ഒന്നാണു.
മാഡ്ഡിയുടെയും നാസറിന്റെയും കരിയറിലെ മികച്ച്‌ കഥാപാത്രങ്ങൾ ആണു ചിത്രത്തിലേത്‌.

@h___k___

You May Also Like

0 comments