Berlin Syndrome (2017)

by - March 06, 2019



Berlin Syndrome (2017)
‌Mystery /Thriller

പുറംലോകവുമായി ഒരു ബന്ധവുമില്ലാതേ ഒരു മുറിയിൽ അകപ്പെടുപോയലോ.....
           ആസ്ട്രലിയയിൽ നിന്ന് ആർക്കിട്ടെക്ച്ചർ ഫോട്ടോ ഗ്രാഫർ ആയ ക്ലെയർ ബർലിനിൽ എത്തുന്നു. പുതിയ സ്ഥലത്ത് അവിചാരിതമായി  ആന്റെ എന്ന അധ്യാപകനെ അവൾ പരിചയപ്പെടുന്നു. ഒരു one night stand ഇൽ അവസാനിക്കുമെന്ന് കരുതുന്ന ആ ബന്ധം അവിടെ അവസാനിക്കുന്നില്ല. രാവിലെ ഉറക്കമുണർന്നപ്പോൾ പൂട്ടിയ അപ്പാർട്ട്മെന്റിൽ അവൾ ഒറ്റക്കായിരുന്നു. താക്കോലിനായി അവൾ ഒരുപാട് പരതി പക്ഷെ കിട്ടിയില്ല വൈകുന്നേരം ആന്റെ മടങ്ങിയെത്തി താക്കോൽ തരാൻ മറന്നു പോയി എന്ന ആന്റെയുടെ മറുപടിയിൽ അ രാത്രിയും കടന്നുപോകുന്നു. അടുത്ത ദിവസവും ഇങ്ങനെ തന്നെ താക്കോൽ ഇല്ലാതെ പുറം ലോകവുമായി ബന്ധമില്ലാതെ അവൾ അവിടെ ഒറ്റപ്പെടുന്നു. അവളുടെ ഫോണിൽ നിന്ന് sim ഊരിമാറ്റപ്പെട്ടിരുന്നൂ.
            Teresa Palmer നോഡുള്ള ഇഷ്ടം കാരണം എല്ലാ സിനിമകളും തപ്പിപിടിച്ച് കാണുന്നതിനിടയിൽ കണ്ട ഒരു ത്രില്ലിംഗ് സിനിമ. ചെറിയ ചുറ്റുപാടും കാസ്റും ഉപയോഗിച്ച് എങ്ങനെ മികച്ച ത്രില്ലേറുകൾ എടുക്കാം എന്ന് കാണിച്ചുതന്ന  Buried പോലെ മറ്റൊരു ചിത്രം
@_h___k___

For links visit :  https://t.me/cinemakottaofficial

Yts : https://yts.am/movie/berlin-syndrome-2017

You May Also Like

0 comments