June

by - March 04, 2019

sarjanokhalidജൂൺ
രജിഷ വിജയനും പുതിയ താരങ്ങളും എന്ന നിലയിലാണ് ജൂൺ പ്രൊമോട്ട് ചെയ്തിരുന്നത്. കഥയിൽ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും അഖ്യാനത്തിലും അവതരണത്തിലും പുതുമ നിലനിർത്താൻ ശ്രമിച്ച ചിത്രമാണ് ജൂൺ.
സിനിമയിൽ എടുത്തുപറയേണ്ടത് ജൂൺ എന്ന കഥാപാത്രമായി മാറിയ രജിഷ തന്നെ ആണ് കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചത് ഒക്കെ നാം കെട്ടിരുന്നു . ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആണ് ചിത്രം സഞ്ചരിക്കുന്നത് അതത് കാലഘട്ടത്തിലെ രീതികൾ വളരെ നന്നായി തന്നെ രജീഷ കൈകാര്യം ചെയ്യുന്നുണ്ട്. ജൂൺ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ മറ്റു പലരെയും ചിത്രം വരച്ചുകാട്ടുന്നു. ലാഗ് അടിപ്പിച്ചേക്കവുന്ന സബ്ജക്ട് പരമാവധി പ്രക്ഷകനിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഉള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്. സ്ക്കൂൾ ജീവിതം എന്ന മായാത്ത ഓർമ അവിസ്മരണീയമാക്കാൻ സാധിക്കുന്നു.
ജോജ്ജു അടക്കം ഉള്ള മറ്റുതാരങ്ങൾ ആയാലും പുതുമുഖ താരങ്ങൾ ആണെങ്കിലും മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്. അർജ്ജുൻ അശോകന്റെ വരവ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല...
പുതുമ നൽകുന്ന സംഗീതം ആയിരുന്നു ചിത്രത്തിൽ...ഞാൻ അടക്കമുള്ളവർ ഒരു cliche ആഗ്രഹിച്ചിരുന്ന സമയത്ത് ഹാ.....ഇത് അതിലും മികച്ചതാണല്ലോ എന്ന് പറയിപ്പിക്കുന്ന ഒരു ക്ലൈമാക്സ് നമുക്ക് നൽകുന്നു...വളരെ നല്ല ഒരു feel good movie ആണ് ഫെബ്രുവരിയിൽ കാലം തെറ്റി എത്തിയ ജൂൺ
(പരമാവധി സ്പോയിലർ ഒഴിവാക്കുന്നു)
@_h___k___

You May Also Like

0 comments