telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan




പതിനെട്ടാം പടി (2019)


മോഡൽ സ്കൂളുകളും ഇന്റർനാഷണൽ സ്കൂളുകളും തമ്മിലുള്ള വഴക്കുകളിലൂടെ വിന്യസിച്ചു വരുന്ന കഥയാണ് പതിനെട്ടാം പടി പുതുമുഖ താരങ്ങളുടെയും സീനിയർ താരങ്ങളുടെ കോമിയോ അപ്പിയരൻസും കൊണ്ട് സിനിമ പ്രേക്ഷക ശ്രദ്ധ ആകഷിച്ചിരുന്നു.
    സിനിമ മൊത്തത്തിൽ നൽകുന്ന ഒരു ഫീൽ തരക്കേടില്ലാതെ തോന്നി. പുതുമുഖങ്ങൾ എല്ലാവരും തന്നെ മികച്ചതാക്കി
Positives
- ആര്യയുടെ സിനുകൾ എല്ലാം നന്നായി കാണാൻ നല്ല രസം ഉണ്ടായിരുന്നു
- അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാാത്രവും ചന്തുനാദ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും എടുത്തു പറയേണ്ടത് ആണ് . അക്ഷയുടെ ഹീറോയിസം നല്ല രീതിയിൽ പ്രേക്ഷകന് രോമാഞ്ചം ഉണ്ടാക്കുന്നു.
- ആക്ഷൻ എല്ലാം വളരെ നന്നായി വ്യത്യസ്തവും പിടിച്ചിരുത്തുന്നതും ആയ ആക്ഷൻ രംഗങ്ങൾ
-  കളർ ഗ്രേഡിംഗ് വളരെ നന്നായി അതിനാൽ ലോകേഷൻസ് ഇഷ്ടമായി പാശ്ചാത്തല സംഗീതം നന്നായി
- മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ചു ഫാൻസിന് ഒരു രോമാഞ്ചം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്
- സെന്റിമെന്റ് ആകാൻ ഇക്കക്ക് അപ്പുറം ആളില്ല എന്നത് ഒറ്റ സീനിലൂടെ വീണ്ടും തെളിയിക്കുന്നുണ്ട്

Negatives
- പൃഥ്വിരാജിന്റെ ഡയലോഗിൽ നാടകീയത നിറഞ്ഞ നിൽക്കുന്നുണ്ട് കാണാതെ പഠിച്ച് പറയുന്ന ഫീൽ കിട്ടുന്നു.
- അയ്യപ്പന്റെ പ്രണയം എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പോലെ തോന്നി അത്രയും നേരം aa പ്രണയത്തിന് നൽകിയ ഇമ്പോർടൻസ് പിന്നീട് നൽകുന്നില്ല.
- അഹാനയുടെ വയസായുള്ള makeup വളരെ മോശം ആയിരുന്നു പൃഥ്വിരജിനേക്കാൾ വയാസായുള്ള ഒരു ഫീൽ നൽകാൻ സാധിച്ചില്ല.
- സിനിമ പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം വേണ്ട രീതിയിൽ അവസാനിപ്പിച്ചിട്ടില്ല പകരം വേറെ എന്തൊക്കെയോ പോലെ നിർത്തിയിരിക്കുന്നു
- പല സ്ഥലങ്ങളിലും പാശ്ചാത്തല സംഗീതമോ സ്പീഡോ കാരണം ഡയലോഗുകൾ മിസ്സ് ആയി
മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു തിയറ്റർ അനുഭവം ആണ് പതിനെട്ടാം പടി


For links visit https://t.me/cinemakottaofficial
July 05, 2019 1 comments


അതിരൻ (2019)
Psychological Thriller

മലയാള സിനിമയിൽ അതികം പരീക്ഷിക്കാത്ത ജേണർ ആണ് സൈകോളജിക്കൾ ത്രില്ലർ,അത്തരം ജേണറിലെത്തുന്ന മനോഹരമായ സിനിമയാണ് അതിരൻ.
 കഥാതന്തുവും ഫ്രമുകളും ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് കണ്ടുകഴിയുമ്പോൾ എവിടെയൊക്കെയോ കണ്ട സിനിമകൾ പോലെ തോന്നുമെങ്കിലും വ്യത്യസ്തമായ ഒരു സ്ഥാനം അതിരനുണ്ട്.
    പാശ്ചാത്തല സംഗീതവും സിനിമാടോഗ്രഫിയുമാണ് അതിരനെ മികവുറ്റതാക്കുന്നത്. അത്രക്കങ്ങോട്ട് പിടിച്ചിരുത്താൻ സാധിക്കാത്ത ആദ്യപകുതി ആണെങ്കിലും 2 ആം പകുതിയും ക്ലൈമാക്സും പ്രേക്ഷകനു പ്രതീക്ഷ നൽകുന്നു. മുൻകൂട്ടി പ്രതീക്ഷിക്കാവുന്ന ട്വിസ്റ്റ് അനെങ്കിലും ക്ലയമാക്സ് ആക്ഷൻ രംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു. ആക്ഷൻ സീക്വേൻസുകളിൽ തന്റേതായ രീതി നിലനിർത്താൻ ഫഹദിന് സാധിച്ചു. സായി പല്ലവി അല്ലാതെ മറ്റൊരു കാസ്റ്റിങ് യോജിക്കില്ല എന്നത് സിനിമ കണ്ടിറങ്ങുമ്പോൾ വ്യക്തമാകും.

For links visit : https://t.me/cinemakottaofficial
April 20, 2019 No comments

കായംകുളം കൊച്ചുണ്ണി (2018)
History/Drama/Biopic
     
      കമ്മാരസംഭവത്തിന്റെ ആശയം തന്നെ ചരിത്രം നുണയാൽ എഴുതപ്പെട്ടതാണ് എന്നതാണ് ചരിത്രം സിനിമയാകുമ്പോൾ   അതുതന്നെയാണ് സംഭവിക്കുന്നതും .കായംകുളം കൊച്ചുണ്ണി എന്ന സിനിമ കണ്ട് കൊച്ചുണ്ണിയോടൂള്ള താൽപര്യം മൂലമാണ് ഇൗ കഥകളുടെ ഒക്കെ ആധികാരിക ഗ്രന്ഥം എന്നുപറയാവുന്ന ഐതിഹ്യമാല വായിക്കുന്നത്. അതിലെ കൊച്ചുണ്ണിയും സിനിമയിലെ കൊച്ചുണ്ണിയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. സിനിമയിലെ കൊച്ചുണ്ണിയെ പറ്റി എല്ലാവരും കണ്ടുകാണും അതിനാൽ ഐതിഹ്യമാല യിലെ കൊച്ചുണ്ണിയെ ചുരുക്കി വിവരിക്കാം.
 കൊച്ചുണ്ണിയുടെ പിതാവ് വളരെ അകരമകാരിയായ ഒരു മോഷ്ടവായിരുന്ന്, അന്നന്നത്തെ അന്നത്തിനു വേണ്ടി മോഷ്ഠിച്ചിരുന്ന അയാളുടെ വീട്ടിൽ മിക്ക ദിവസവും പട്ടിണി ആയിരുന്നു അങ്ങനെയിരിക്കെ വിശപ്പുതങ്ങാതെയാണ് കൊച്ചുണ്ണി നാടുവിട്ടത്.മറുനാട്ടിൽ ഒരു പീടികയിൽ നല്ല രീതിയിൽ ജോലി നോക്കിയിരുന്ന കൊച്ചുണ്ണി കളരിയിലെ കമ്പം മൂലം അത് ഒളിച്ചിരുന്ന് പഠിച്ചിരുന്നു. കൊച്ചുണ്ണി കളരി ഒളിച്ചിരുന്ന് പഠിക്കുന്നു എന്നറിഞ്ഞ തങ്ങൾ കൊച്ചുണ്ണിയെ ആളെവിട്ട് വിളിപ്പിക്കുകയും കൊച്ചുണ്ണിയുടെ കഴിവിൽ തൃപ്തനായി പലതും പഠിപ്പിക്കുകയും ചെയ്തു. ഇതൊക്കെ മനസ്സിലാക്കിയ ശേഷം മുതലാളി തരകേടില്ലത തുകയും നൽകി കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു ക്രമേണ കൊച്ചുണ്ണി ഒരു കള്ളാനായി മാറി. മമ്മദ് പോലുള്ളവരുടെ കൂട്ടുകെട്ടിൽ കൂടി ഒരു അക്രമകാരികളായ കൊച്ചുണ്ണി സ്ത്രീവിഷയത്തിൽ മോശമായിരുന്നില്ല കൊച്ചുണ്ണി മൂലം ധനികരായ കുലടകൾ ധാരാളം ഉണ്ടായിരുന്നു. അക്കാലത്താണ് കൊച്ചുണ്ണി നാട്ടിൽ മടങ്ങിയെത്തി കല്യാണം കഴിക്കുന്നത്. ഒരു ശൂദ്ര പെണ്ണുമായി സ്ഥിരം ഏർപ്പടുണ്ടായിരുന്ന കൊച്ചുണ്ണിയെ കുടുക്കാൻ തഹസിൽദാർ അവളുടെ സഹായം തേടുന്നു. ജയിലാലക്കപ്പെട്ട കൊച്ചുണ്ണി ജയിലുചാടി ശൂദ്രപെന്നിനെയും അവളുടെ രഹസ്യക്കരനെയും കൊന്നശേഷം ഒളിവിൽ പോക്കുന്നൂ. അക്കാലത്ത് കായംകുളം വഴി വഴിനടക്കാൻ എല്ലാവർക്കും പേടിയായിരുന്നു കൊച്ചുണ്ണി ഒരു അക്രമകാറി ആയിരുന്നെങ്കിലും ദുഷ്ടന്മാരായ ധനികരെ മാത്രമാണ് അയാള് കൊള്ളയടിച്ചിരുന്നത് അധികമായി കിട്ടുന്ന തുക പാവങ്ങൾക്ക് നൽകിയിരുന്നു. അങ്ങനെ കൊച്ചുണ്ണി മൂലം പണക്കാരായ ഒത്തിരി പേർ അ നാട്ടിൽ ഉണ്ടായിരുന്നു.
              ഒളിവിൽ കഴിയുന്ന സമയത്താണ് ശൂദ്രപെന്നിന്റെ ചതിമൂലം കൊച്ചുണ്ണി ഭാര്യയുമായി എടുക്കുന്നതും 4 കുട്ടികൾ ഉണ്ടാവുന്നതും. പിന്നീടും കൊച്ചുണ്ണിയുടെ പലതരത്തിലുള്ള അക്രമങ്ങൾ മൂലം തഹസിൽദാർ അയാളുടെ കൂട്ടുകാരുമായി  ധാരണയിലെത്തി. സുഹൃത്തായ കൊച്ചുപിള്ള കരുപ്പുനൽകി കൊച്ചുണ്ണിയെ മയക്കുന്നു എല്ലാവരും ചേർന്ന് കെട്ടിയിടുകയും ഇൗ സമയത്ത് ഭോധമില്ലെങ്കിലും കൊച്ചുണ്ണി പലരെയും ആക്രമിക്കുകയും ചെയ്യുന്നു. പിന്നീട് 91 ദിവസം ജയിലിൽ കിടന്ന കൊച്ചുണ്ണി 41 ആം വയസ്സിൽ ജയിലിൽ കിടന്നാണ് മരിക്കുന്നത് 
March 11, 2019 No comments
ÑFB_IMG_1551283255346
കമ്മാരസംഭവം
ചരിത്രത്തിന്റെ താളുകളിൽ ചതികൊണ്ട് എഴുതപ്പെട്ട അധ്യായങ്ങൾ തുറന്നുകാണിക്കുകയാണ്‌ കമ്മാരസംഭവം.ഇൗ വർഷത്തെ നല്ല സിനിമകളുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രം തന്നെ ആണിത്.മലയാളത്തിലെ എണ്ണം പറഞ്ഞ സ്പൂഫ് സിനിമകളുടെ ഇടയിലും കമ്മാരസംഭവം താരം തന്നെയാണ്. വളരെ മികച്ച രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിയറ്ററിൽ ഇരുനനുകണ്ടവർക്ക്‌ അത് അനുഭവിക്കാൻ സാധിക്കും. അതിലെ ഒരു world war scene മാത്രം മതി making എത്രത്തോളം ഉണ്ടെന്ന് അറിയാൻ.
കമ്മാരൻ എന്ന കഥാപാത്രത്തെ എടുത്താൽ സിനിമയുടെ നട്ടെല്ല് കമ്മാരൻ ആണ്. മലയാളസിനിമയിൽ ഇന്നോളം നായകനായി ഒരു വില്ലൻ എത്തിയുട്ടുണ്ടോ എന്ന് സംശയമാണ്.തുടക്കം മുതൽ അവസാനം വരെ തന്റെ വില്ലനിസം വിട്ടുമാറാത്ത ചതിയനായ കമ്മാരൻ. ചന്തു പോലും വടക്കൻ പാട്ടിലെത്തിയപോൾ നല്ലവനായ ചന്തു ആയപ്പോഴും കമ്മാരൻ കമ്മരനായി തന്നെയാണ് തുടക്കം മുതൽ അവസാനം വരെ നിൽക്കുന്നത്. കമ്മാരൻ എന്ന കഥാപാത്രം സിനിമ കണ്ടവരുടെ ഇടയിൽ ആഴ്‍ന്നിറങ്ങി എന്ന് വിശ്വസിക്കുന്നു അത് തന്നെയാണ് അതിലെ നായകന്റെ വിജയവും. മുൻകാലഘട്ടത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ വളരെ നന്നായി അവതരിപ്പിച്ിട്ടുണ്ട് മുറുക്കി മുറുക്കി മാറ്റം വന്ന ചുണ്ടുകളും സൂത്രശാലിയായ ആളുടെ നോട്ടവും എല്ലാം അവിടെ കാണാം.പല പോട്ടതരങ്ങളും കണ്ണടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു അയാള്. തനിക്കെതിരെ നിൽക്കുന്നവരെ കഞ്ഞിയിലെ കല്ലു പെറുക്കിയെറിയുന്ന പോലെ അയാള് ഒഴിവാക്കുന്നു. വഞ്ചനയും ചതിയും കലർന്ന അയാളുടെ കണ്ണുകൾ പോലും കഥാപാത്രത്തിന് മികവേകി.ഒരേ സിനിമയിൽ തന്നെ 4 വ്യത്യസ്ത വേഷങ്ങളും
4 സംസാരരീതിയും കാഴ്ചവെക്കുന്നതിലാണ്‌
ദിലിപെന്ന നടനോട് ഇഷ്ടം കൂടുന്നത്.കമ്മാരൻ എന്ന കഥാപാത്രം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു ദിലീപ്
@_h___k_
March 04, 2019 No comments
ശ്യാം പുഷ്കർ എന്ന എഴുത്തുകാരനെ വളരെ അധികം ഇഷ്ടപ്പെടുന്നു. റിയലിസ്റ്റിക് സിനിമകളുടെ വക്താവാണ് അദ്ദേഹം. സന്ദേശം എന്ന സിനിമ നൽകുന്ന സന്ദേശത്തെ പറ്റി ശ്യാം ചോദിക്കുകയുണ്ടായി...അതേപ്പറ്റി..., സന്ദേശം എന്ന ചിത്രം, സിനിമയിൽ ഇത്രയധികം റിയലിസ്റ്റിക് ചിന്തകൾ ഉടലെടു ക്കാത്ത കാലത്ത് വന്നതാണ്. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ചിത്രങ്ങൾ ആസ്വാദനത്തിന്റെ അവസാനവാക്ക് ആണ്. അത്തരം ചിത്രങ്ങളിൽ പരമാവധി അവർ ഒരു സന്ദേശം നലകാരുമുണ്ട്. ഒരു political satire ആണ് സന്ദേശം. ഒരിക്കലും രാഷ്ട്രീയം വേണ്ട എന്നോ അല്ലെങ്കിൽ രാഷ്ട്രീയക്കാർ എല്ലാം മോശപ്പെട്ടവരാണെന്നോ ചിത്രം പറയുന്നില്ല....അ സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രം മനസ്സിലാക്കിയ രാഷ്ട്രീയം തന്നെയാണ് പ്രക്ഷകനായ എനിക്കും മനസ്സിലായത്...സിനിമയുടെ തുടക്കത്തിൽ മക്കളിലെ രാഷ്ട്രീയക്കാരനെ പറ്റി അഭിമാനിച്ചിരുന്ന ആയാൾ അവസാനം അവരെക്കുറിച്ച് ഓർക്കുമ്പോൾ കലുഷിതനാകുന്നു. വീടുപോലും നോക്കാതെ പ്രഹസനരാഷ്ട്രീയം നടത്തുന്നതാണ് തെറ്റ് എന്നതാണ് സന്ദേശത്തിൽ നിന്ന് എനിക്ക് മനസ്സിലായത്...ഇന്നത്തെ രാഷ്ട്രീയക്കാർ വീടുമാത്രമെ നോക്കുന്നുള്ളു എന്ന കാര്യം ഒഴിച്ചാൽ ഇന്നത്തെ രാഷ്ട്രീയത്തെ പറ്റിയുള്ള മൂലധനം ആണ് സന്ദേശം എന്ന ചിത്രം ശ്യാമേട്ടന്റെ ആസ്വാദന രീതി വച്ച് മഹേഷിന്റെ പ്രതികാരം പങ്കുവെക്കുന്ന സന്ദേശം എന്തെന്നറിഞാൽ കൊള്ളാം...       ഒരു 10 തവണ കണ്ടാലും മടുപ്പില്ലാത്ത പുതുമ സമ്മാനിക്കുന്ന അന്നത്തെ ചിത്രങ്ങളാണ് ഇന്നത്തെ മടുപ്പിന്റെ റിയലിസത്തിലും ഞാൻ എന്ന ആസ്വാദകൻ ഇഷ്ടപ്പെടുന്നത്..... @h___k___
March 04, 2019 No comments
dileep_fans_official_account.jpgKodathy Samaksham Balan Vakkeel
സ്ഥിരം ഫോർമുല പരാചയപ്പെട്ടത് ആവാം ഉണ്ണികൃഷ്ണൻ തമാശയിലേക്ക്‌ കടന്നത്. ദിലിപിൽ നിന്ന് തമാശയും ഉണ്ണികൃഷ്ണന്റെ ത്രില്ലെറും പ്രതീക്ഷിച്ച പ്രേക്ഷകർക്ക് തെറ്റിയില്ല....
കഥയും ട്വിസ്റ്റും വളരെ നന്നായി. പ്രവചനങ്ങൾക്ക്‌ അധീതമായ കഥയാണെങ്കിലും തരക്കെടില്ലാത്ത അവതരണമായിരുന്നൂ.എടുത്തു പറയാവുന്ന 2 ട്വിസ്റ്റും നന്നായി. വളരെ കുറച്ച് സമയം നീണ്ടുനിന്ന ഫ്ലാഷ് ബാക്ക് നന്നായിരുന്നു. ബാലൻ വക്കീൽ ഒരു തോൽവി ആകാനുള്ള വ്യക്തമായ കാരണം കിട്ടി. ദിലീപിന്റെയും മറ്റ് അഭിനെതക്കളുടെയും പ്രകടനം നന്നായി...സിദ്ദിഖ് വളരെ മികച്ചുനിന്നു പതിവുപോലെ സെന്റി അടിക്കാതെ കഞ്ചാവ് മാത്രം അടിക്കുന്ന പാവം അച്ഛൻ.ചിത്രത്തിലെ 2 ഗാനങ്ങൾ നന്നായിരുന്നു.
ഗോപിയേട്ടന്റെ പാട്ടും രഘുവെട്ടനും  ആവശ്യം ഉണ്ടായില്ല. ഉണ്ണിയേട്ടൻ പടമെടുത്താൽ തെലുങ്ക് സിനിമയിൽ നിന്നൊക്കെ ആരെങ്കിലും വന്ന് ഇടി കൊള്ളണം എന്ന് നിർബന്ധം ആണ്....ഇടി കൊള്ളളുന്നവൻെറ  status നമ്മൾ നോക്കണോലോ അതുകൊണ്ട് 4 സംഘട്ടന സംവിധായകർ ഉള്ളതിൽ തെറ്റില്ല.
ആകെമൊത്തം നോക്കിയാൽ ലാഗ് അടിപ്പിക്കാതെ പിടിച്ചിരുത്താൻ സാധിച്ചത് കൊണ്ടും തിയറ്റർ മൊത്തം ചിരിച്ചുല്‌ലസിച്ചത്‌ കൊണ്ടും adv.രാമനുണ്ണിയെപ്പോലെ adv. ബാലകൃഷ്ണനും വിജയിച്ചു.
@_h___k___
March 04, 2019 No comments
Older Posts

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ▼  2021 (7)
    • ▼  November (1)
      • കുറ്റം ശിക്ഷയും
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ►  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ►  April (7)
    • ►  March (33)
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose