Sandhesham
ശ്യാം പുഷ്കർ എന്ന എഴുത്തുകാരനെ വളരെ അധികം ഇഷ്ടപ്പെടുന്നു. റിയലിസ്റ്റിക് സിനിമകളുടെ വക്താവാണ് അദ്ദേഹം. സന്ദേശം എന്ന സിനിമ നൽകുന്ന സന്ദേശത്തെ പറ്റി ശ്യാം ചോദിക്കുകയുണ്ടായി...അതേപ്പറ്റി..., സന്ദേശം എന്ന ചിത്രം, സിനിമയിൽ ഇത്രയധികം റിയലിസ്റ്റിക് ചിന്തകൾ ഉടലെടു ക്കാത്ത കാലത്ത് വന്നതാണ്. സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ചിത്രങ്ങൾ ആസ്വാദനത്തിന്റെ അവസാനവാക്ക് ആണ്. അത്തരം ചിത്രങ്ങളിൽ പരമാവധി അവർ ഒരു സന്ദേശം നലകാരുമുണ്ട്. ഒരു political satire ആണ് സന്ദേശം. ഒരിക്കലും രാഷ്ട്രീയം വേണ്ട എന്നോ അല്ലെങ്കിൽ രാഷ്ട്രീയക്കാർ എല്ലാം മോശപ്പെട്ടവരാണെന്നോ ചിത്രം പറയുന്നില്ല....അ സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രം മനസ്സിലാക്കിയ രാഷ്ട്രീയം തന്നെയാണ് പ്രക്ഷകനായ എനിക്കും മനസ്സിലായത്...സിനിമയുടെ തുടക്കത്തിൽ മക്കളിലെ രാഷ്ട്രീയക്കാരനെ പറ്റി അഭിമാനിച്ചിരുന്ന ആയാൾ അവസാനം അവരെക്കുറിച്ച് ഓർക്കുമ്പോൾ കലുഷിതനാകുന്നു. വീടുപോലും നോക്കാതെ പ്രഹസനരാഷ്ട്രീയം നടത്തുന്നതാണ് തെറ്റ് എന്നതാണ് സന്ദേശത്തിൽ നിന്ന് എനിക്ക് മനസ്സിലായത്...ഇന്നത്തെ രാഷ്ട്രീയക്കാർ വീടുമാത്രമെ നോക്കുന്നുള്ളു എന്ന കാര്യം ഒഴിച്ചാൽ ഇന്നത്തെ രാഷ്ട്രീയത്തെ പറ്റിയുള്ള മൂലധനം ആണ് സന്ദേശം എന്ന ചിത്രം ശ്യാമേട്ടന്റെ ആസ്വാദന രീതി വച്ച് മഹേഷിന്റെ പ്രതികാരം പങ്കുവെക്കുന്ന സന്ദേശം എന്തെന്നറിഞാൽ കൊള്ളാം... ഒരു 10 തവണ കണ്ടാലും മടുപ്പില്ലാത്ത പുതുമ സമ്മാനിക്കുന്ന അന്നത്തെ ചിത്രങ്ങളാണ് ഇന്നത്തെ മടുപ്പിന്റെ റിയലിസത്തിലും ഞാൻ എന്ന ആസ്വാദകൻ ഇഷ്ടപ്പെടുന്നത്..... @h___k___
0 comments