Kammarasambavam

by - March 04, 2019

ÑFB_IMG_1551283255346
കമ്മാരസംഭവം
ചരിത്രത്തിന്റെ താളുകളിൽ ചതികൊണ്ട് എഴുതപ്പെട്ട അധ്യായങ്ങൾ തുറന്നുകാണിക്കുകയാണ്‌ കമ്മാരസംഭവം.ഇൗ വർഷത്തെ നല്ല സിനിമകളുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രം തന്നെ ആണിത്.മലയാളത്തിലെ എണ്ണം പറഞ്ഞ സ്പൂഫ് സിനിമകളുടെ ഇടയിലും കമ്മാരസംഭവം താരം തന്നെയാണ്. വളരെ മികച്ച രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിയറ്ററിൽ ഇരുനനുകണ്ടവർക്ക്‌ അത് അനുഭവിക്കാൻ സാധിക്കും. അതിലെ ഒരു world war scene മാത്രം മതി making എത്രത്തോളം ഉണ്ടെന്ന് അറിയാൻ.
കമ്മാരൻ എന്ന കഥാപാത്രത്തെ എടുത്താൽ സിനിമയുടെ നട്ടെല്ല് കമ്മാരൻ ആണ്. മലയാളസിനിമയിൽ ഇന്നോളം നായകനായി ഒരു വില്ലൻ എത്തിയുട്ടുണ്ടോ എന്ന് സംശയമാണ്.തുടക്കം മുതൽ അവസാനം വരെ തന്റെ വില്ലനിസം വിട്ടുമാറാത്ത ചതിയനായ കമ്മാരൻ. ചന്തു പോലും വടക്കൻ പാട്ടിലെത്തിയപോൾ നല്ലവനായ ചന്തു ആയപ്പോഴും കമ്മാരൻ കമ്മരനായി തന്നെയാണ് തുടക്കം മുതൽ അവസാനം വരെ നിൽക്കുന്നത്. കമ്മാരൻ എന്ന കഥാപാത്രം സിനിമ കണ്ടവരുടെ ഇടയിൽ ആഴ്‍ന്നിറങ്ങി എന്ന് വിശ്വസിക്കുന്നു അത് തന്നെയാണ് അതിലെ നായകന്റെ വിജയവും. മുൻകാലഘട്ടത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ വളരെ നന്നായി അവതരിപ്പിച്ിട്ടുണ്ട് മുറുക്കി മുറുക്കി മാറ്റം വന്ന ചുണ്ടുകളും സൂത്രശാലിയായ ആളുടെ നോട്ടവും എല്ലാം അവിടെ കാണാം.പല പോട്ടതരങ്ങളും കണ്ണടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു അയാള്. തനിക്കെതിരെ നിൽക്കുന്നവരെ കഞ്ഞിയിലെ കല്ലു പെറുക്കിയെറിയുന്ന പോലെ അയാള് ഒഴിവാക്കുന്നു. വഞ്ചനയും ചതിയും കലർന്ന അയാളുടെ കണ്ണുകൾ പോലും കഥാപാത്രത്തിന് മികവേകി.ഒരേ സിനിമയിൽ തന്നെ 4 വ്യത്യസ്ത വേഷങ്ങളും
4 സംസാരരീതിയും കാഴ്ചവെക്കുന്നതിലാണ്‌
ദിലിപെന്ന നടനോട് ഇഷ്ടം കൂടുന്നത്.കമ്മാരൻ എന്ന കഥാപാത്രം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു ദിലീപ്
@_h___k_

You May Also Like

0 comments