കായംകുളം കൊച്ചുണ്ണി (2018)
കായംകുളം കൊച്ചുണ്ണി (2018)
History/Drama/Biopic
കമ്മാരസംഭവത്തിന്റെ ആശയം തന്നെ ചരിത്രം നുണയാൽ എഴുതപ്പെട്ടതാണ് എന്നതാണ് ചരിത്രം സിനിമയാകുമ്പോൾ അതുതന്നെയാണ് സംഭവിക്കുന്നതും .കായംകുളം കൊച്ചുണ്ണി എന്ന സിനിമ കണ്ട് കൊച്ചുണ്ണിയോടൂള്ള താൽപര്യം മൂലമാണ് ഇൗ കഥകളുടെ ഒക്കെ ആധികാരിക ഗ്രന്ഥം എന്നുപറയാവുന്ന ഐതിഹ്യമാല വായിക്കുന്നത്. അതിലെ കൊച്ചുണ്ണിയും സിനിമയിലെ കൊച്ചുണ്ണിയും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. സിനിമയിലെ കൊച്ചുണ്ണിയെ പറ്റി എല്ലാവരും കണ്ടുകാണും അതിനാൽ ഐതിഹ്യമാല യിലെ കൊച്ചുണ്ണിയെ ചുരുക്കി വിവരിക്കാം.
കൊച്ചുണ്ണിയുടെ പിതാവ് വളരെ അകരമകാരിയായ ഒരു മോഷ്ടവായിരുന്ന്, അന്നന്നത്തെ അന്നത്തിനു വേണ്ടി മോഷ്ഠിച്ചിരുന്ന അയാളുടെ വീട്ടിൽ മിക്ക ദിവസവും പട്ടിണി ആയിരുന്നു അങ്ങനെയിരിക്കെ വിശപ്പുതങ്ങാതെയാണ് കൊച്ചുണ്ണി നാടുവിട്ടത്.മറുനാട്ടിൽ ഒരു പീടികയിൽ നല്ല രീതിയിൽ ജോലി നോക്കിയിരുന്ന കൊച്ചുണ്ണി കളരിയിലെ കമ്പം മൂലം അത് ഒളിച്ചിരുന്ന് പഠിച്ചിരുന്നു. കൊച്ചുണ്ണി കളരി ഒളിച്ചിരുന്ന് പഠിക്കുന്നു എന്നറിഞ്ഞ തങ്ങൾ കൊച്ചുണ്ണിയെ ആളെവിട്ട് വിളിപ്പിക്കുകയും കൊച്ചുണ്ണിയുടെ കഴിവിൽ തൃപ്തനായി പലതും പഠിപ്പിക്കുകയും ചെയ്തു. ഇതൊക്കെ മനസ്സിലാക്കിയ ശേഷം മുതലാളി തരകേടില്ലത തുകയും നൽകി കടയിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു ക്രമേണ കൊച്ചുണ്ണി ഒരു കള്ളാനായി മാറി. മമ്മദ് പോലുള്ളവരുടെ കൂട്ടുകെട്ടിൽ കൂടി ഒരു അക്രമകാരികളായ കൊച്ചുണ്ണി സ്ത്രീവിഷയത്തിൽ മോശമായിരുന്നില്ല കൊച്ചുണ്ണി മൂലം ധനികരായ കുലടകൾ ധാരാളം ഉണ്ടായിരുന്നു. അക്കാലത്താണ് കൊച്ചുണ്ണി നാട്ടിൽ മടങ്ങിയെത്തി കല്യാണം കഴിക്കുന്നത്. ഒരു ശൂദ്ര പെണ്ണുമായി സ്ഥിരം ഏർപ്പടുണ്ടായിരുന്ന കൊച്ചുണ്ണിയെ കുടുക്കാൻ തഹസിൽദാർ അവളുടെ സഹായം തേടുന്നു. ജയിലാലക്കപ്പെട്ട കൊച്ചുണ്ണി ജയിലുചാടി ശൂദ്രപെന്നിനെയും അവളുടെ രഹസ്യക്കരനെയും കൊന്നശേഷം ഒളിവിൽ പോക്കുന്നൂ. അക്കാലത്ത് കായംകുളം വഴി വഴിനടക്കാൻ എല്ലാവർക്കും പേടിയായിരുന്നു കൊച്ചുണ്ണി ഒരു അക്രമകാറി ആയിരുന്നെങ്കിലും ദുഷ്ടന്മാരായ ധനികരെ മാത്രമാണ് അയാള് കൊള്ളയടിച്ചിരുന്നത് അധികമായി കിട്ടുന്ന തുക പാവങ്ങൾക്ക് നൽകിയിരുന്നു. അങ്ങനെ കൊച്ചുണ്ണി മൂലം പണക്കാരായ ഒത്തിരി പേർ അ നാട്ടിൽ ഉണ്ടായിരുന്നു.
ഒളിവിൽ കഴിയുന്ന സമയത്താണ് ശൂദ്രപെന്നിന്റെ ചതിമൂലം കൊച്ചുണ്ണി ഭാര്യയുമായി എടുക്കുന്നതും 4 കുട്ടികൾ ഉണ്ടാവുന്നതും. പിന്നീടും കൊച്ചുണ്ണിയുടെ പലതരത്തിലുള്ള അക്രമങ്ങൾ മൂലം തഹസിൽദാർ അയാളുടെ കൂട്ടുകാരുമായി ധാരണയിലെത്തി. സുഹൃത്തായ കൊച്ചുപിള്ള കരുപ്പുനൽകി കൊച്ചുണ്ണിയെ മയക്കുന്നു എല്ലാവരും ചേർന്ന് കെട്ടിയിടുകയും ഇൗ സമയത്ത് ഭോധമില്ലെങ്കിലും കൊച്ചുണ്ണി പലരെയും ആക്രമിക്കുകയും ചെയ്യുന്നു. പിന്നീട് 91 ദിവസം ജയിലിൽ കിടന്ന കൊച്ചുണ്ണി 41 ആം വയസ്സിൽ ജയിലിൽ കിടന്നാണ് മരിക്കുന്നത്
0 comments