I Spit On Your Grave (2010)

by - March 22, 2019


I Spit On Your Grave (2010)
Revenge/Thriller

22 FK എന്ന മലയാളം സിനിമയുടെ തുറന്ന വേർഷൻ എന്നു പറയാവുന്ന ചിത്രമാണ് I spit on your grave. പക്ഷേ കഥാപരമായി വലിയ ട്വിസ്റുകളോ ഇന്റെരസ്റിങ് ഫാക്ടുകളോ സിനിമയിൽ ഇല്ല. പ്ലയിൻ ആയ ഒരു റിവെഞ്ച്‌ കഥയാണ് ഇത്.
    ജെന്നിഫർ ഹിൽസ് എന്ന ന്യൂയോർക് എഴുത്തുകാരി തന്റെ അടുത്ത നോവലിന്റെ എഴുത്തിനായി ഏകാന്തത അന്വേഷിച്ച് കാടിനുള്ളിൽ ഒരു ക്യാബിൻ വാടകക്കെടുത്ത് താമസിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയിൽ. ഒറ്റക്ക് ഒരു സ്ത്രീയെ കിട്ടുന്ന 4 മനുഷ്യരുടെ മനോഭാവങ്ങൾ സിനിമയിൽ വ്യക്തമായി കാണാം. സഹായത്തിനു പൊലീസിനെ തേടുന്ന പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന ക്രൂരമായ പീഡനവും അവളുടെ തിരിച്ചുവരവും പ്രതികാരവുമാണ് ചിത്രം.
    Sarah Butler തന്റെ റോൾ മികച്ചതാക്കിയിരിക്കുന്നൂ. ഒരു ഹോളവുഡ്‌ സിനിമയായതുകൊണ്ടും വിഷയം ഇതായതുകൊണ്ടും കത്തിവക്കലുകളില്ലാത്ത അവതരണമാണ്. ഇന്റെന്സ് ആയ പല സീനുകളും ചിത്രത്തിലുണ്ട്.
@_h___k___

For links visit : https://t.me/cinemakottaofficial

You May Also Like

0 comments