telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan




പതിനെട്ടാം പടി (2019)


മോഡൽ സ്കൂളുകളും ഇന്റർനാഷണൽ സ്കൂളുകളും തമ്മിലുള്ള വഴക്കുകളിലൂടെ വിന്യസിച്ചു വരുന്ന കഥയാണ് പതിനെട്ടാം പടി പുതുമുഖ താരങ്ങളുടെയും സീനിയർ താരങ്ങളുടെ കോമിയോ അപ്പിയരൻസും കൊണ്ട് സിനിമ പ്രേക്ഷക ശ്രദ്ധ ആകഷിച്ചിരുന്നു.
    സിനിമ മൊത്തത്തിൽ നൽകുന്ന ഒരു ഫീൽ തരക്കേടില്ലാതെ തോന്നി. പുതുമുഖങ്ങൾ എല്ലാവരും തന്നെ മികച്ചതാക്കി
Positives
- ആര്യയുടെ സിനുകൾ എല്ലാം നന്നായി കാണാൻ നല്ല രസം ഉണ്ടായിരുന്നു
- അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാാത്രവും ചന്തുനാദ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും എടുത്തു പറയേണ്ടത് ആണ് . അക്ഷയുടെ ഹീറോയിസം നല്ല രീതിയിൽ പ്രേക്ഷകന് രോമാഞ്ചം ഉണ്ടാക്കുന്നു.
- ആക്ഷൻ എല്ലാം വളരെ നന്നായി വ്യത്യസ്തവും പിടിച്ചിരുത്തുന്നതും ആയ ആക്ഷൻ രംഗങ്ങൾ
-  കളർ ഗ്രേഡിംഗ് വളരെ നന്നായി അതിനാൽ ലോകേഷൻസ് ഇഷ്ടമായി പാശ്ചാത്തല സംഗീതം നന്നായി
- മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ചു ഫാൻസിന് ഒരു രോമാഞ്ചം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്
- സെന്റിമെന്റ് ആകാൻ ഇക്കക്ക് അപ്പുറം ആളില്ല എന്നത് ഒറ്റ സീനിലൂടെ വീണ്ടും തെളിയിക്കുന്നുണ്ട്

Negatives
- പൃഥ്വിരാജിന്റെ ഡയലോഗിൽ നാടകീയത നിറഞ്ഞ നിൽക്കുന്നുണ്ട് കാണാതെ പഠിച്ച് പറയുന്ന ഫീൽ കിട്ടുന്നു.
- അയ്യപ്പന്റെ പ്രണയം എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പോലെ തോന്നി അത്രയും നേരം aa പ്രണയത്തിന് നൽകിയ ഇമ്പോർടൻസ് പിന്നീട് നൽകുന്നില്ല.
- അഹാനയുടെ വയസായുള്ള makeup വളരെ മോശം ആയിരുന്നു പൃഥ്വിരജിനേക്കാൾ വയാസായുള്ള ഒരു ഫീൽ നൽകാൻ സാധിച്ചില്ല.
- സിനിമ പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം വേണ്ട രീതിയിൽ അവസാനിപ്പിച്ചിട്ടില്ല പകരം വേറെ എന്തൊക്കെയോ പോലെ നിർത്തിയിരിക്കുന്നു
- പല സ്ഥലങ്ങളിലും പാശ്ചാത്തല സംഗീതമോ സ്പീഡോ കാരണം ഡയലോഗുകൾ മിസ്സ് ആയി
മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു തിയറ്റർ അനുഭവം ആണ് പതിനെട്ടാം പടി


For links visit https://t.me/cinemakottaofficial
July 05, 2019 1 comments


അതിരൻ (2019)
Psychological Thriller

മലയാള സിനിമയിൽ അതികം പരീക്ഷിക്കാത്ത ജേണർ ആണ് സൈകോളജിക്കൾ ത്രില്ലർ,അത്തരം ജേണറിലെത്തുന്ന മനോഹരമായ സിനിമയാണ് അതിരൻ.
 കഥാതന്തുവും ഫ്രമുകളും ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് കണ്ടുകഴിയുമ്പോൾ എവിടെയൊക്കെയോ കണ്ട സിനിമകൾ പോലെ തോന്നുമെങ്കിലും വ്യത്യസ്തമായ ഒരു സ്ഥാനം അതിരനുണ്ട്.
    പാശ്ചാത്തല സംഗീതവും സിനിമാടോഗ്രഫിയുമാണ് അതിരനെ മികവുറ്റതാക്കുന്നത്. അത്രക്കങ്ങോട്ട് പിടിച്ചിരുത്താൻ സാധിക്കാത്ത ആദ്യപകുതി ആണെങ്കിലും 2 ആം പകുതിയും ക്ലൈമാക്സും പ്രേക്ഷകനു പ്രതീക്ഷ നൽകുന്നു. മുൻകൂട്ടി പ്രതീക്ഷിക്കാവുന്ന ട്വിസ്റ്റ് അനെങ്കിലും ക്ലയമാക്സ് ആക്ഷൻ രംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു. ആക്ഷൻ സീക്വേൻസുകളിൽ തന്റേതായ രീതി നിലനിർത്താൻ ഫഹദിന് സാധിച്ചു. സായി പല്ലവി അല്ലാതെ മറ്റൊരു കാസ്റ്റിങ് യോജിക്കില്ല എന്നത് സിനിമ കണ്ടിറങ്ങുമ്പോൾ വ്യക്തമാകും.

For links visit : https://t.me/cinemakottaofficial
April 20, 2019 No comments
dileep_fans_official_account.jpgKodathy Samaksham Balan Vakkeel
സ്ഥിരം ഫോർമുല പരാചയപ്പെട്ടത് ആവാം ഉണ്ണികൃഷ്ണൻ തമാശയിലേക്ക്‌ കടന്നത്. ദിലിപിൽ നിന്ന് തമാശയും ഉണ്ണികൃഷ്ണന്റെ ത്രില്ലെറും പ്രതീക്ഷിച്ച പ്രേക്ഷകർക്ക് തെറ്റിയില്ല....
കഥയും ട്വിസ്റ്റും വളരെ നന്നായി. പ്രവചനങ്ങൾക്ക്‌ അധീതമായ കഥയാണെങ്കിലും തരക്കെടില്ലാത്ത അവതരണമായിരുന്നൂ.എടുത്തു പറയാവുന്ന 2 ട്വിസ്റ്റും നന്നായി. വളരെ കുറച്ച് സമയം നീണ്ടുനിന്ന ഫ്ലാഷ് ബാക്ക് നന്നായിരുന്നു. ബാലൻ വക്കീൽ ഒരു തോൽവി ആകാനുള്ള വ്യക്തമായ കാരണം കിട്ടി. ദിലീപിന്റെയും മറ്റ് അഭിനെതക്കളുടെയും പ്രകടനം നന്നായി...സിദ്ദിഖ് വളരെ മികച്ചുനിന്നു പതിവുപോലെ സെന്റി അടിക്കാതെ കഞ്ചാവ് മാത്രം അടിക്കുന്ന പാവം അച്ഛൻ.ചിത്രത്തിലെ 2 ഗാനങ്ങൾ നന്നായിരുന്നു.
ഗോപിയേട്ടന്റെ പാട്ടും രഘുവെട്ടനും  ആവശ്യം ഉണ്ടായില്ല. ഉണ്ണിയേട്ടൻ പടമെടുത്താൽ തെലുങ്ക് സിനിമയിൽ നിന്നൊക്കെ ആരെങ്കിലും വന്ന് ഇടി കൊള്ളണം എന്ന് നിർബന്ധം ആണ്....ഇടി കൊള്ളളുന്നവൻെറ  status നമ്മൾ നോക്കണോലോ അതുകൊണ്ട് 4 സംഘട്ടന സംവിധായകർ ഉള്ളതിൽ തെറ്റില്ല.
ആകെമൊത്തം നോക്കിയാൽ ലാഗ് അടിപ്പിക്കാതെ പിടിച്ചിരുത്താൻ സാധിച്ചത് കൊണ്ടും തിയറ്റർ മൊത്തം ചിരിച്ചുല്‌ലസിച്ചത്‌ കൊണ്ടും adv.രാമനുണ്ണിയെപ്പോലെ adv. ബാലകൃഷ്ണനും വിജയിച്ചു.
@_h___k___
March 04, 2019 No comments
kumbalanginights.jpg
Kumbalangi Nights
കുമ്പളങ്ങി രാത്രികളിൽ ആരും അധികം ശ്രദ്ധിക്കാത്ത ആളാണ് മുരുഗൻ. അവിടെ ആകെ സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിച്ചിരുന്നത്‌ അവനാണ്.. ഭാര്യയും ജനിക്കാൻ പോകുന്ന കുട്ടിയും ആയിരുന്നു അയാളുടെ ലോകം. സജിയെ അയാൾ സ്വന്തം ചേട്ടൻ ആയാണ് കണ്ടത് അതയാൾ സജിയോട് പറയുന്നും ഉണ്ട്. സജി അയാളുടെ വരുമാനത്തിൽ നിന്ന് പൈസ എടുത്തുകൊണ്ട് പോകുമ്പോഴും അമർഷം തോന്നുമെങ്കിലും അയാൽ അത് പ്രകടിപ്പിക്കുന്നില്ല എല്ലാം മറന്ന് വീണ്ടും വീണ്ടും അയാള് സജിക്കുവേണ്ടി ചിലവുചെയ്യുന്നൂ .സത്യം പറഞ്ഞാൽ സജിയെ നോക്കുന്നത് അയാളാണ്.സജിയോടുള്ള കടപ്പാടിന്റെയും പരിഭവത്തിന്റെയും കെട്ടഴിക്കുമ്പോഴും അയാളുടെ മുഖത്ത് പ്രത്യാശയുടെയും സന്തോഷത്തിന്റെയും അലകളടിക്കുന്നുണ്ട്. ഭാര്യയോടും കുട്ടിയോടും കൂടെ അധ്വാനിച്ച് സന്തോഷമായി ജീവിക്കാം എന്ന് അയാൽ കൊതിക്കുന്നുണ്ട്.സജി ആത്മഹത്യ ശ്രമം നടത്തുമ്പോഴും സ്വന്തം ചേട്ടനെ പോലെ കണ്ട് രക്ഷിക്കാൻ ആയി അയാൾ തന്നാലാവും വിധം ശ്രമിക്കുന്നു അതയാളുടെ മരണത്തിലേക്ക് ഉള്ള ശ്രമം ആയി മാറുമ്പോൾ അ കഥാപാത്രത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.പക്ഷേ അയാളുടെ മരണം വളരെ നിസ്സാരമായി അവിടെ അവസാനിപ്പിക്കുന്നു.ഒരു ക്ലിഷേ നന്നാവലിനുവേണ്ടി ഉള്ള മരണം ഭാര്യക്കുപോലും അതിൽ അത്ര വിഷമം ഉള്ളതായി കാണുന്നില്ല. അത്ര പെട്ടെന്ന് മറക്കാൻ മാത്രം ഒന്നുമല്ലത്തവൻ ആയിരുന്നോ അയാൾ...?
@_h___k___
March 04, 2019 No comments
sarjanokhalidജൂൺ
രജിഷ വിജയനും പുതിയ താരങ്ങളും എന്ന നിലയിലാണ് ജൂൺ പ്രൊമോട്ട് ചെയ്തിരുന്നത്. കഥയിൽ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും അഖ്യാനത്തിലും അവതരണത്തിലും പുതുമ നിലനിർത്താൻ ശ്രമിച്ച ചിത്രമാണ് ജൂൺ.
സിനിമയിൽ എടുത്തുപറയേണ്ടത് ജൂൺ എന്ന കഥാപാത്രമായി മാറിയ രജിഷ തന്നെ ആണ് കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചത് ഒക്കെ നാം കെട്ടിരുന്നു . ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആണ് ചിത്രം സഞ്ചരിക്കുന്നത് അതത് കാലഘട്ടത്തിലെ രീതികൾ വളരെ നന്നായി തന്നെ രജീഷ കൈകാര്യം ചെയ്യുന്നുണ്ട്. ജൂൺ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ മറ്റു പലരെയും ചിത്രം വരച്ചുകാട്ടുന്നു. ലാഗ് അടിപ്പിച്ചേക്കവുന്ന സബ്ജക്ട് പരമാവധി പ്രക്ഷകനിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഉള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്. സ്ക്കൂൾ ജീവിതം എന്ന മായാത്ത ഓർമ അവിസ്മരണീയമാക്കാൻ സാധിക്കുന്നു.
ജോജ്ജു അടക്കം ഉള്ള മറ്റുതാരങ്ങൾ ആയാലും പുതുമുഖ താരങ്ങൾ ആണെങ്കിലും മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്. അർജ്ജുൻ അശോകന്റെ വരവ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല...
പുതുമ നൽകുന്ന സംഗീതം ആയിരുന്നു ചിത്രത്തിൽ...ഞാൻ അടക്കമുള്ളവർ ഒരു cliche ആഗ്രഹിച്ചിരുന്ന സമയത്ത് ഹാ.....ഇത് അതിലും മികച്ചതാണല്ലോ എന്ന് പറയിപ്പിക്കുന്ന ഒരു ക്ലൈമാക്സ് നമുക്ക് നൽകുന്നു...വളരെ നല്ല ഒരു feel good movie ആണ് ഫെബ്രുവരിയിൽ കാലം തെറ്റി എത്തിയ ജൂൺ
(പരമാവധി സ്പോയിലർ ഒഴിവാക്കുന്നു)
@_h___k___
March 04, 2019 No comments

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ▼  2021 (7)
    • ▼  November (1)
      • കുറ്റം ശിക്ഷയും
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ►  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ►  April (7)
    • ►  March (33)
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose