അതിരൻ (2019)
അതിരൻ (2019)
Psychological Thriller
മലയാള സിനിമയിൽ അതികം പരീക്ഷിക്കാത്ത ജേണർ ആണ് സൈകോളജിക്കൾ ത്രില്ലർ,അത്തരം ജേണറിലെത്തുന്ന മനോഹരമായ സിനിമയാണ് അതിരൻ.
കഥാതന്തുവും ഫ്രമുകളും ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് കണ്ടുകഴിയുമ്പോൾ എവിടെയൊക്കെയോ കണ്ട സിനിമകൾ പോലെ തോന്നുമെങ്കിലും വ്യത്യസ്തമായ ഒരു സ്ഥാനം അതിരനുണ്ട്.
പാശ്ചാത്തല സംഗീതവും സിനിമാടോഗ്രഫിയുമാണ് അതിരനെ മികവുറ്റതാക്കുന്നത്. അത്രക്കങ്ങോട്ട് പിടിച്ചിരുത്താൻ സാധിക്കാത്ത ആദ്യപകുതി ആണെങ്കിലും 2 ആം പകുതിയും ക്ലൈമാക്സും പ്രേക്ഷകനു പ്രതീക്ഷ നൽകുന്നു. മുൻകൂട്ടി പ്രതീക്ഷിക്കാവുന്ന ട്വിസ്റ്റ് അനെങ്കിലും ക്ലയമാക്സ് ആക്ഷൻ രംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു. ആക്ഷൻ സീക്വേൻസുകളിൽ തന്റേതായ രീതി നിലനിർത്താൻ ഫഹദിന് സാധിച്ചു. സായി പല്ലവി അല്ലാതെ മറ്റൊരു കാസ്റ്റിങ് യോജിക്കില്ല എന്നത് സിനിമ കണ്ടിറങ്ങുമ്പോൾ വ്യക്തമാകും.
For links visit : https://t.me/cinemakottaofficial
0 comments