Vantha Rajavathaan Varuven (2019)

by - April 20, 2019




Vantha Rajavathaan Varuven (2019)

വരല്ലേ എന്ന് തീർത്തും  പറയാവുന്ന സിനിമ. അൻപെ ശിവം പോലൊരു ചിത്രം എടുത്ത സുന്ദർ സിയുടെ മറ്റു ചിത്രങ്ങൾ എല്ലാം തന്നെ ഇത്തരത്തിൽ ഇല്ലോജിക്കൽ ആയുള്ള സിനിമകളാണ്. എന്നിരുന്നാലും കലകലപ്പ്‌ പോലുള്ള ചിത്രങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ കണ്ടുകളയാമായിരുന്നു.
    ചിമ്പു , സുന്ദർ സി കൂട്ടുകെട്ടിൽ ഒരുങ്ങിയ അസഹനീയമായ കഥ തന്നെ ആണ് ഇത്. കോടീശ്വരൻ ആയ നായകൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ കണ്ടാൽ സിനിമ മുഴുമിപ്പിക്കാൻ തോന്നില്ല. കത്തിയുടെ അങ്ങേയറ്റം എന്നുപറയും വിധമുള്ള ആക്ഷൻ രംഗങ്ങളും തമാശകളും കുത്തിനിറച്ചിരിക്കുന്നൂ.സാധാരണ ഒരു ആശ്വാസം ആകാരുള്ള യോഗി ബാബുവും വെറുപ്പിക്കുന്നതോടെ സിനിമ മൊത്തം പരാചയമാകുന്നൂ.

For links visit : https://t.me/cinemakottaofficial

You May Also Like

0 comments