telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan


Maara (2021)
Dhilip Kumar
Tamil / 2 Hr 30 Min

 ദൃശ്യത്തിലെ മോഹൻലാലിനെയും പാപനാശത്തിൽ കമൽ ഹാസനെയും മലയാളികൾ താരതമ്യം ചെയ്തത്ഓർക്കുന്നുണ്ടോ..? പക്ഷെ പാപനാശം മുഴുവൻ കണ്ട ആരും (കണ്ടവരിൽ ബുദ്ധി ഉള്ളവർ) ഒരിക്കലും അത്ദൃശ്യവുമായി താരതമ്യം ചെയ്യില്ല കാരണം രണ്ട് കഥാപാത്രങ്ങളുടെയും ക്യാരക്ടർ ആർക് വ്യത്യസ്തമാണ് എന്നതാണ്. അത്തരത്തിൽ ഒരു റീമയ്ക് ( അഡാപ്റ്റേഷൻ എന്ന് പറയുന്നതാണ് കൂടുതൽ ശരി) ആണ് മാര. 

ചാർളി കണ്ട സമയത് എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം ആണ് ചാര്ലിയെ പോലെ ഒരു  കാറക്ടർ ആർക് ഉള്ള ഒരാൾ, ഒരു റിലേഷൻഷിപ്പിൽ പെടുന്നു എങ്കിൽ അതിനൊരു കാരണം വേണം, ടെസ്സയോട് അടുത്ത നില്ക്കാൻ തോന്നാൻ പാകം ചാര്ലിയെ ഇമ്പ്രെസ്സ് ചെയ്യുന്ന ഒന്ന് അവളിൽ ചാർളി കാണണം. അത്തരത്തിൽ ഒന്ന് ആസിനിമയിൽ കണ്ടില്ല ചാര്ലിയെ അന്വേഷിച്ചു നടക്കുന്ന ഒരു പെൺകുട്ടി എന്നല്ലാതെ ചാർളിക്ക് ടെസ്സയോട് പ്രണയം തോന്നാൻ എന്താണ് കാരണം..? 



ചാർളി എല്ലാവരെയും പോലെ എനിക്കും ഇഷ്ടപെട്ട ചിത്രമാണ് അതുകൊണ്ട് ചാർളിയെയും മാരയെയും താരതമ്യപെടുത്തി ഇതിൽ ഏതാണ് നല്ലത് എന്ന് വാദിക്കാൻ ഞാൻ ശ്രമിക്കുന്നില്ല . പക്ഷെ എന്തുകൊണ്ട് എനിക്ക് മാര കൂടുതൽ ഇഷ്ടമായി എന്ന് പറയാം . 

    ചാർളി എവിടേയും തോൽക്കാത്ത എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന എല്ലാവര്ക്കും പ്രിയങ്കരനായ ഒരു ജിപ്സി ആണ്. അയാളെ ഞാൻ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനേക്കാൾ ആകാശത്തു വസിക്കുന്ന ഒരു ഏഞ്ചൽ ആയി കാണാൻ ആഗ്രഹിക്കുന്നു. മാര പക്ഷെ ഒരു മനുഷ്യനാണ് അയാൾ ജയിക്കുക മാത്രമല്ല തോല്കുക കൂടെ ചെയ്യുന്നുണ്ട്. അയാളുടെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ ആകാത്തതിൽ അയാൾ കരയുന്നുണ്ട്. മാത്രമല്ല അത് അയാൾക്ക് പൂർത്തിയാക്കാനും സാധിക്കുന്നില്ല. ചാര്ലിയെപോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന, അതിനുവേണ്ടി ശ്രമിക്കുന്ന ഒരാളായി മാരയെ കാണാം 


പാറു ടെസ്സയെ പോലെ നായകന്റെ പ്രേത്യേകത കണ്ട അയാളെ തേടിപ്പുറപ്പെടുന്ന ഒരാൾ അല്ല. പാറു അന്വേഷിക്കുന്നത് അവൾ കേട്ട ഒരു കഥ ആണ് മാരയെ അല്ല. പാറുവിനു മാരയുടെ കഥയിൽ വ്യക്തമായ സ്‌പേസ്ഉണ്ട്. മാരയ്ക്ക് പൂർത്തിയാക്കാൻ പറ്റാത്ത ആ ആഗ്രഹം പൂർത്തി ആക്കുന്നത് പാറു ആണ്. 


മാരയെ ഞാൻ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം മാര പ്രസന്റ് ചെയ്തിരിക്കുന്ന രീതി ആണ്. വളരെ കളർഫുൾ ആണ് മാര ഒത്തിരി നല്ല നല്ല ഫ്രേമുകൾ ഉണ്ട് മാരയിൽ. മാരയുടെ തുടക്കവും അവസാനവും മനോഹരമായ ഒരുകഥയിലാണ്, ഒരു ഫാന്റസിയിൽ. മാര കുറച്ചുകൂടി ഇമോഷണലും പ്ലസന്റുമാണ്. ചാർളിയുടെ ക്ളൈമാക്സിനെക്കാൾ ഒരു സന്തോഷകരമായ അവസാനം ആണ് മാരയ്ക്ക് ഉള്ളത്. അവിടെ അവർ ഒത്തുചേരാൻ ഒരു കാരണം ഉണ്ട്. മാരയ്ക്ക് കഴിയാത്തത് പൂർത്തിയാക്കാൻ കഴിയുന്നവർ ആണ് പാറു, മാരിയുടെ ജീവിതവും കഥയും പൂർത്തിയാക്കണം എങ്കിൽ പാറു കൂടെ വേണം .


ചാര്ലിയും മാരയും രണ്ട് വ്യത്യസ്ത സിനിമകളാണ്. രണ്ട വ്യത്യസ്ത ചുറ്റുപാടുകൾ ആണ് മാര കണ്ട് തീരുമ്പോൾ അത് കുറച്ചുകൂടെ നമ്മളോട് ചേർന്നുകിടക്കുന്ന ഒരാളായി തോന്നിയേക്കാം, കുറച്ചുകൂടി യാഥാർഥ്യമായി തോന്നിയേക്കാം. ചാർലി നാം എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ഡെസ്റ്റിനേഷൻ ആണ് അത് വളരെ മനോഹരം ആണ് പക്ഷെ അത് കുറച് അകലെയാണ്. 


ശിപായിയുടെ കഥ


ശിപായിയുടെ കഥ സിനിമക്ക് ഒരു ഫാന്റസി എലമെന്റ് നല്കാൻ വേണ്ടി മാത്രം നല്കിയതല്ല. വിക്രം വേദ, ഇബിലീസ് തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ടോ..? അവയുടെ തുടക്കം ഇത്തരത്തിൽ ഒരു ആനിമേറ്റഡ് സീകവൻസ് ഉണ്ട്. സിനിമ കണ്ട് കഴിഞ്ഞ് ഇത് വീണ്ടും കണ്ടാൽ സിനിമയുടെ മൊത്തം കഥയും അതിൽ ഒളിഞ്ഞിരിക്കുന്നത് കാണാം, അത്തരത്തിൽ ഒന്നാണ് ശിപായിയുടെ കഥയും. മേരി ആന്റി ശിപായിയുടെ കഥ പാറുവിനോട് പറയാൻ കാരണം എന്താണ്..? അത് മേരി ആന്റിയുടെ കഥ ആയതുകൊണ്ടാണ് ഇവിടെ ശിപായി വെള്ളയ്യയാണ്. അയാൾ തേടുന്ന അയാളുടെ ജീവൻ ഒളിപ്പിച്ച് വച്ചിരിക്കുന്ന മത്സ്യമാണ് മീനാക്ഷി ( മത്സ്യത്തിന്റെ കണ്ണുള്ളവർ). ശിപായിയുടെ ജീവൻ ഇരിക്കുന്ന  മത്സ്യം അയാൾക് നഷ്ടമാകുന്നത് വലിയ ഒരു അലയിലാണ്(മീനാക്ഷിയെ വെള്ളയ്യക്ക് നഷ്ടമാകുന്നതും ഒരു വെള്ളപൊക്കത്തിലാണ് ). തന്റെ കഥ പറഞ്ഞു പറഞ്ഞു നടക്കുന്ന ശിപായിയോട് മേഘം താൻ മൽസ്യത്തെ കണ്ടെത്തി തരാം എന്ന് വാക്കുകൊടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിനം മേഘം  തിരിച്ചുവന്ന് മൽസ്യത്തെ കുറിച്ചുള്ള വിവരം ശിപായിയോട് പങ്കുവക്കുന്നു.(മേഘവും കടലും മാരയെ സൂചിപ്പിക്കുന്നു ശംഖ് പാറുവിനെയും) ശിപായി തന്റെ ശംഖ് ഊതി മൽസ്യത്തെ കണ്ടു പിടിക്കുന്നു.(വെള്ളയയുടെയും മീനാക്ഷിയുടെയും കഥ ഇതിലും മനോഹരമായി വിവരിക്കുന്നത് എങ്ങനെയാണ്) 


ഇനി പാറുവിന്റെ കഥ നോക്കിയാലോ കഥയിലെ ശിപായി പാറു ആണ് പാറു തേടിനടക്കുന്ന മത്സ്യമാണ് മാര(പാറുവിനെ കാണിക്കുന്ന മിക്ക ഫ്രയിമുകളിലും ഒരു ചുവന്ന കളറിംഗ് കാണാം, മാരയുള്ള ഫ്രയിമുകളിൽ നീലയും. ഇവരുടെ വസ്ത്രങ്ങളും പലപ്പോഴും ഇതേ നിറത്തിലാണ്) പാറു പലരോടും കഥ ചോദിച്ച് ആണ് അവസാനം തന്റെ മൽസ്യത്തെ കണ്ടെത്തുന്നത്. 


കഥയിൽ ശിപായിയും മത്സ്യവും ഒരുമിക്കുമ്പോഴാണ് ശിപായിയിൽ നിന്നും ശംഖ് കടലിൽ ചേരുന്നത് . ഇവിടെ വെള്ളയ്യയും മീനാക്ഷിയും ഒരുമിച്ച് ചേരുമ്പോൾ ആണ് പാറുവും മാരയും ഒന്നിക്കുന്നതും. 

January 14, 2021 No comments

 


Bhoomi (2021)
Lakshman 
Tamil/2 hr 07 min


ഇന്ത്യൻ സിനിമകളിൽ ബാക്കി എല്ലാ ഭാഷ സിനിമകളും ഇന്ത്യൻ എന്നതിൽ അഭിമാനം കൊള്ളാൻ പറയുന്നവ ആണ് അവിടെ തമിഴ് സിനിമ മാത്രം മാറി നിൽക്കുന്നത് തമിഴനിസം എന്ന കോൺസെപ്റ്റിലാണ്. വിജയ് മുതൽ എല്ലാ നടന്മാരും സ്ഥിരം ആയി ചെയ്യുന്ന അതെ തീം ആണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ കൂടെ തമിഴൻ തമിഴൻ എന്നൊരു 10 തവണ പറയുകയും കൂടെ ചെയ്താൽ സിനിമ റെഡി .


ജയം രവിയുടെ 25 ആമത്‌ സിനിമ ആണ് ഭൂമി  . ജയം രവിയുടെ റീസെന്റ് ഇന്റർവ്യൂവിലെല്ലാം ഇതൊരു സാധാരണ മാസ്സ് കൃഷി സിനിമ അല്ലാതെ പുതിയ രീതിയിൽ ആയിരിക്കും എന്ന് പറഞ്ഞിരുന്നു പക്ഷെ ഭൂമിയും ഒരു സാധാ കർഷക പ്രോത്സാഹന സിനിമ ആണ്. അമിതമായാൽ അമൃതും വിഷം എന്നത് തമിഴ് സിനിമ കർഷക സംവിധായകർ ഓർക്കണം. ഭൂമിയും പുതുമ ഒന്നും സമ്മാനിക്കുന്നില്ല നാസ യിലെ പ്രമുഖ ശാസ്ത്രജ്ഞൻ ആയ ഭൂമിനാഥൻ തന്റെ നാട്ടിൽ ഒരു ഇടവേളക്ക് വരുന്നതും അവിടെ കർഷകരുടെ പ്രശ്നങ്ങൾ കണ്ട രക്ഷിക്കാൻ ഇറങ്ങുന്നതും ആണ് പുതുമ. ബി ജി എം നല്ല കേട്ടുപരിചയം ഉണ്ട് ഏതോ പാട്ടിന്റെ കോപ്പി ആണെന്ന് തോന്നുന്നു. പുതുമ ഒന്നും നൽകാതെ സ്ഥിരം കര്ഷകപ്രശ്നം പങ്കുവെക്കുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി 

January 14, 2021 No comments

 


 Master (2021)
 Lokesh Kanagaraj
 Tamil/2 hr 58 min
  

മാസ്റ്ററിനോളം ഹൈപ്പ് കിട്ടിയ വേറെ ചിത്രം ഇല്ലെന്ന് തോന്നുന്നു. വിജയ് എന്ന സൂപ്പർ സ്റ്റാറിന്റെ ചിത്രം എന്നത് മാത്രമല്ല തിയറ്ററുകളുടെ ഭാവി നിർണയിക്കുന്ന ചിത്രം എന്ന നിലയിലും മാസ്റ്റർ എല്ലാവരും ഉറ്റുനോക്കുന്നചിത്രമാണ്. ഒരു വർഷത്തോളം തിയറ്റർ എന്ന അനുഭവം നഷ്ടപ്പെട്ട ആളുകൾക്ക് ആ ആവേശവും തിരിച്ചുകിട്ടാൻപോകുന്നത് മാസ്റ്റർ റിലീസോടു കൂടെ ആണെന്നതും മാസ്റ്ററിനെ ഹൈപിന്റെ കൊടുമുടിയിലെത്തിക്കുന്നു. 

              

 രജനീകാന്തിന് ശേഷം തമിഴ് സിനിമ അല്ലെങ്കിൽ സൗത്ത് ഇന്ത്യ കണ്ട അടുത്ത സൂപ്പർ സ്റ്റാർ ആയി വിജയ് വളർന്നു തീർന്നിരിക്കുന്നു. മെർസലോടുകൂടി 'ഇളയ' എന്ന വാക്ക് മുഴുവനായും മാഞ്ഞുപോയി 'ദളപതി' എന്നപേരിലേക്ക് വിജയ് ഉയർന്നുവരുന്തോറും ആരാധകർ അല്ലാത്ത സാധാ സിനിമ പ്രേമികൾക്ക് അരോചകമാകുന്ന വിജയ് സിനിമകൾ കൂടി വരുന്നു. സർക്കാരും ബിഗിലും പേഴ്സണലി എനിക്ക് വളരെ മോശപ്പെട്ട ചിത്രങ്ങളായാണ് അനുഭവപ്പെട്ടത് അങ്ങനെ വിജയ് ഹെയ്റ്റർ എന്ന നിലയിലേക്ക് മാറുമ്പോഴാണ് ലോകേഷ് കനഗരാജ് വിജയ് കോംബോ വരുന്നത്. സാധാ മാസ്സ് സിനിമകളിൽ നിന്ന് മാറി ഒരു പുതിയ മാസ്സ് പരിവേഷത്തിലാണ് തന്റെ മുൻപത്തെ രണ്ട് സിനിമകളും ലോകേഷ് അവതരിപ്പിച്ചത് അതിനാൽ തന്നെ ലോകേഷിന്റെ ഈ സിനിമയിലും ഒരു പ്രതീക്ഷ വരുന്നു. ആദ്യമേ തന്നെ ലോകേഷ് പറഞ്ഞിരുന്നു,  സാധാ വിജയ്മാനറിസങ്ങളും ഡയലോഗുകളും ഇല്ലാതെ വിജയ് എന്ന താരത്തെ മാസ്സ് ആയി അവതരിപ്പിക്കാൻ താൻശ്രമിക്കുന്നു എന്ന് , തുടർന്ന് വിജയ് ഒരു 100% സംവിധായകന്റെ ചിത്രത്തിന് തയ്യാറായി എന്നതും അത് പിന്നീട് 50% ലേക്ക് മാറി എന്നതും ലോകേഷ് പറയുകയുണ്ടായി. അത്തരത്തിൽ പ്രതീക്ഷകളുടെ ഭാരത്തോടുകൂടി തന്നെ കണ്ട സിനിമയാണ് മാസ്റ്റർ.  


സിനിമയുടെ തുടക്കം തന്നെ ഭവാനി എന്ന വില്ലന്റെ കഥയോട് കൂടിയാണ്, ഭവാനി എന്ന വില്ലനും അയാളുടെ വില്ലനിസവും വളരെ നന്നായി തന്നെ വിജയ് സേതുപതി അവതരിപ്പിക്കുന്നു. ഭവാനിയുടെ ക്രൂരതകൾ  അവസാനിപ്പിക്കാൻ ശക്തനായ ഒരു നായകൻ വേണം എന്ന് ആഗ്രഹിക്കുന്നിടത്താണ് JD എന്ന ജോൺ ദുരൈരാജ് എത്തുന്നത്. JD യുടെ കഥയും കോളേജ് ജീവിതവും തുടർന്ന് VIJAY vs VJS എന്ന കോൺഫ്ലിക്റ്  ഇന്റർവെൽ ബ്ളോക് വരെ സിനിമ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. ലോകേഷ് കനഗരാജ് എന്ന സംവിധായകൻ വിജയ് എന്ന സൂപ്പർ താരത്തെ പ്ലേസ് ചെയ്തിരിക്കുന്ന രീതി മനോഹരമായിരിക്കുന്നു . സാധാരണ വിജയ് സിനിമകളിലെ പോലെ നായകൻറെ പേരെന്തെന്ന് ക്ലൈമാക്സ് വരെ ആരും അറിയുന്നില്ല JD എന്ന വിളിപ്പേരിൽ അത് ഒതുങ്ങുന്നു. മറ്റു വിജയ് സിനിമകളിലെ പോലെ അമാനുഷികനല്ല അയാൾ ബബിൾ ഗം വായിലേക്കിടുമ്പോൾ താഴെ പോകുന്നതും അമ്പെയ്യുമ്പോൾ ലൈറ്റിൽ കൊല്ലുന്നതും ഒക്കെ ഒരു വിജയ് സിനിമയിൽ കാണുന്നത് സന്തോഷകരം തന്നെയാണ്. വിജയ് എന്ന സൂപ്പർ താരത്തിൽ നിന്ന് വിജയ് എന്ന നടനിലേക്കുള്ള ഒരു യാത്രയുടെ തുടക്കം ലോകേഷ് കുറിച്ചിരിക്കുന്നു അതിനു ഏറ്റവും മനോഹരമായ ഉദാഹരണം മാളവിക ഒരു അപകടത്തിൽ പെടുന്ന സീൻ ആയിരുന്നു അവിടെ വിജയ് സാധാരണ ചെയ്യുന്നതുപോലെ പറന്നുപോയി പിടിക്കുന്നില്ല പകരം ആ കൊച്ചുകുട്ടി ആണ് അവിടെ ഹീറോ അവനാണ് നായികയെ രക്ഷിക്കുന്നത് അവിടെ വിജയ് നിസ്സഹായനായി നിൽക്കുന്നത് കാണാം. ക്ലൈമാക്സിലും ഭവാനി എന്ന ഉരുക്കു കൈ ഉള്ള (കൈയുടെ പവർ എങ്ങനെ വരുന്നു എന്നത് കാണിച്ചിരിക്കുന്നത് വളരെ മനോഹരമായി) വില്ലനായി പിടിച്ചു നില്ക്കാൻ JD പാടുപെടുന്നുണ്ട്. പതിവുപോലെ ഓരോ ഫ്രേമും ലോകേഷ് സെറ്റ് ചെയ്യുന്നത് മനോഹരമായാണ് ആക്‌ഷൻ സീനുകളിലെ കാമറ മൂവേമെന്റ് ഒക്കെ മനോഹരമാണ്. ഇംഗ്ലീഷ് ഗാനങ്ങളോടുള്ള ലോകേഷിന്റെ പ്രിയവും നന്നായിരുന്നു. 


പക്ഷെ രണ്ടാം പകുതി തുടങ്ങുമ്പോൾ സ്ഥിരം വിജയ് സിനിമ രീതിയിലേക്ക് ചിത്രം മാറി സഞ്ചരിക്കുന്നു . ലോകേഷ് മുൻപ് പറഞ്ഞ 50% ഡയറക്ടർ സിനിമ ആദ്യ പകുതിയും ബാക്കി 50% വിജയ് സിനിമ രണ്ടാം പകുതിയുമാണെന്ന് തോന്നുന്നു . ആദ്യ പകുതിയിൽ കിട്ടുന്ന ഇമോഷണൽ ബിൽഡ് ആപ്പുകൾ രണ്ടാം പകുതിയിൽ തകർന്നടിയുന്നു. ഇത്രയും ക്രൂര ചിന്താഗതിയുള്ളവരെ പെട്ടെന്ന് ചെന്ന് 2 മിനിറ്റു പ്രസംഗത്തിലൂടെ മാറ്റിയെടുക്കുന്നത് അസഹനീയം ആയിതോന്നി . രണ്ടാം പകുതിയിലെ വിജയ് മാസ്സ് എലമെന്റുകൾ എല്ലാം നനഞ്ഞ പടക്കം പോലെ വേണ്ട ഇമ്പാക്ട് ഉണ്ടാക്കിയില്ല. ആൻഡ്രിയ, ശ്രീമാൻ തുടങ്ങിയ നല്ല അഭിനേതാക്കളെ വെറുതെ കൊണ്ടുവന്ന പോലെ തോന്നി അവർക്ക്  പ്രതീക്ഷിച്ച പോലെ രംഗങ്ങൾ ഒന്നും ഉണ്ടായില്ല 


ലോകേഷ് കനഗരാജിന്റെ മറ്റു രണ്ടു ചിത്രങ്ങളും ഏതെങ്കിലും ഒരു കമൽ ഹാസൻ കഥാപാത്രത്തെ വേറൊരുസ്ഥലത്തു പ്ലേസ് ചെയ്യുന്നതാണ്. ഇവിടെയും നമ്മവർ എന്ന കമൽ ഹാസൻ സിനിമയിലെ കഥാപാത്രം ആണ് JD.  ക്ലൈമാക്സ്  നോടടുക്കുമ്പോൾ നമ്മവരുമായി വളരെ ബന്ധം തോന്നുന്നു 


മൊത്തത്തിൽ ലോകേഷ് കനഗരാജിന്റെ ചിത്രം എന്ന രീതിയിൽ ഇതൊരു നിരാശ ആണ്.  മുൻ ചിത്രങ്ങളെ പോലെ ഒരു ഓളം ഉണ്ടാക്കാൻ മാസ്റ്ററിനു ആയില്ല. പക്ഷെ വിജയുടെ രീസെന്റ് ഫിലിമോഗ്രാഫിയിൽ ആകെ ഒരു നല്ലസിനിമയായി ഇതിനെ പറയാം. ദളപതി 65 നെൽസൺ സംവിധാനം ചെയ്യുന്നു എന്നറിയുന്നതിലൂടെ ഇനി സർക്കാരും ബിഗിലും ഒന്നും കാണേണ്ടി വരില്ല എന്നോർത്തു സമാധാനിക്കുന്നു.  

January 13, 2021 1 comments

 


 കമൽ ഹാസൻ - The Legend

ഞാൻ എങ്ങനെ ഒരു കമൽ ഹാസൻ ഫാൻ ആയി എന്ന ഓർമ്മ ഇല്ല , ചിലപ്പോൾ എന്റെ ഫേവറേറ് ജെണർ  ആയ കോമഡി അദ്ദേഹം നന്നായി കൈകാര്യം ചെയ്യുന്നത് കൊണ്ട് ആകാം 

 കമൽ ഹാസന്റെ സിനിമകൾ എല്ലാം തന്നെ നോക്കിയാൽ അദ്ദേഹം അഭിനേതാവ് മാത്രമായ സിനിമകളിൽ പോലും തന്റെതായ കോണ്ട്രിബൂഷൻ നൽകിയിരിക്കുന്നത് കാണാം ഡോൾബി സൗണ്ട് ഇൻട്രൊഡ്യൂസ് ചെയ്തതും ആനിമേറ്റഡ് സീൻ ഉള്പെടുത്തിയതും ഒക്കെ അവയിൽ ചിലത് മാത്രം . സിനിമ 100% എന്റെർറ്റൈനെർ ആവണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ സോഷ്യൽ കമ്മിറ്റ്മെന്റ് സിനിമയെ സംബധിച്ചിടത്തോളം സെക്കണ്ടറി ആകണം  എന്നാണ് എന്റെ അഭിപ്രായം . സാധാരണ ഒന്നുകിൽ കണ്ടന്റ് ഓറിയണ്ടഡ് സിനിമകൾ മുഷിപ്പിക്കുന്ന  ആഖ്യാനത്തിൽ വന്ന്‌ ആരും കാണാതെ നല്ലത് എന്ന പേരുമാത്രം  ഉള്ള സിനിമകൾ ആയി മാറുന്നു ,അല്ലെങ്കിൽ എന്റെർറ്റൈനെർ ആയി വന്ന്‌ അവസാനം ആർക്കോ വേണ്ടി ഒരു മെസ്സേജ് നൽകി അവസാനിപ്പിക്കുന്നു അല്ലാതെ എന്റെർറ്റൈനെറും കണ്ടന്റ് ഓറിയന്റടുമായ  സിനിമകൾ വളരെ ചുരുക്കം ആണ് . കമൽ ഹാസൻ സിനിമകൾ മിക്കതും തന്നെ അത്തരത്തിലാണ് കമൽ ഫിലിംസിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രേത്യേകതയും അത് തന്നെ  ആണ് പല സിനിമകളും ഒറ്റ നോട്ടത്തിൽ ഒരു എന്റെർറ്റൈനെർ മാത്രമാണ് അൻപേ ശിവവും ഉത്തമവില്ലനും ദശാവതാരവും വിശ്വരൂപവും എല്ലാം ഒരു എന്റെർറ്റൈനെർ ആയി കണ്ടവസാനിപ്പിക്കാം പക്ഷെ അതൊക്കെ വീണ്ടും വീണ്ടും മനസിലാക്കി കണ്ടാൽ അതിൽ ഒളിഞ്ഞിരിക്കുന്ന പല കൗതുകങ്ങൾ കാണാം അൻപേ ശിവം ഒരു കോമഡി ഫിലിം ആയി 20ഓളം തവണ കണ്ട ശേഷമാണ് അതിന്റെ കഥയും ആഴത്തിലുള്ള അർത്ഥങ്ങളു പല പല റെഫെറൻസുകളും മനസിലാകുന്നത് ഞാൻ കണ്ട സിനിമകളിൽ ഏറ്റവും  മികച്ച സ്ക്രിപ്റ്റിംഗ് ഉള്ള ഒരു സിനിമ തന്നെയാണ് അൻപേ ശിവം . 

  കമൽ എഴുതുന്ന സ്ക്രിപ്റ്റുകൾ സിനിമയായി രണ്ടര മണിക്കൂർ കൊണ്ട് കണ്ട്‌ തീർക്കാമെങ്കിലും അത് വിശകലനം ചെയ്തു  തീരാൻ രണ്ടര മാസം എടുത്തേക്കാം ദശാവതാരത്തിലെ 10 അവതാരങ്ങൾ  വിഷ്ണുവിന്റെ അവതാരങ്ങളായി കണക്ട് ചെയ്തിരിക്കുന്നതും ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്, പുനർജ്ജന്മം ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നതും ഉദാഹരണങ്ങൾ മാത്രം 

കമലിനെ നോളനെക്കാൾ മികച്ച ഫിലിം മേക്കർ ആയി എനിക്ക് തോന്നാൻ കാരണവും അതാണ് പ്രത്യക്ഷത്തിൽ  സാധാ സിനിമ ആയി തോന്നുന്ന കമൽ ചിത്രങ്ങളിൽ നിന്നെല്ലാം ഒത്തിരി പഠിക്കാനുണ്ട് . കമൽ ഒരു മികച്ച നടനും നർത്തകനും ഒക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം , സ്റ്റാർ വാർസ് പോലുള്ള ഹോളിവുഡ് സിനിമകളിൽ മെയ്ക്ക്  അപ്പ് അസിസ്റ്റന്റ് ആയി വർക് ചെയ്ത ഒരു മെയ്ക്ക് അപ്പ് ആർട്ടിസ്റ്റും ഡാൻസ് കൊറിയോഗ്രാഫറും  ലിറിസിസ്റ്റും സ്റ്റെൻഡ് കൊറിയോഗ്രാഫറും  സിംഗറും പ്രൊഡ്യൂസറും ഒക്കെ ആണ് കൂടാതെ അദ്ദേഹം മികച്ച തിരക്കഥാകൃത് ആണെന്ന് അൻപേ ശിവം, തേവർമഗൻ തുടങ്ങിയ  സിനിമകൾ കണ്ടാൽ അറിയാം അതിലും മികച്ച ഡിറക്റ്റർ ആണെന്ന് ഹേ രാം ,വിശ്വരൂപം തുടങ്ങിയ സിനിമകൾ കണ്ടാൽ അറിയാം 


நான் எங்க கடவுள் இல்லனு சொன்னேன்? இருந்த நல்ல இருக்கும் தான சொல்றேன்.

(When did I say that there is no god, I only said that it would be nice to have one)


Happy Birthday Legend

January 03, 2021 No comments

Guardian (2021)
   Prof. Satheesh Paul
    Thriller/Malayalam

ദൃശ്യം സിനിമയുടെ കഥ ‘ഒരു മഴക്കാലത്തു’ എന്ന പേരുള്ള തന്റെ നോവലിന്റെ പകർപ്പാണെന്ന് അവകാശപ്പെട്ട് കേസുകൊടുക്കുകയും ആ കേസിൽ തോൽക്കുകയും ചെയ്ത സതീഷ് പോൾ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ഗാർഡിയൻ . അതിനാൽ തന്നെ ദൃശ്യം മോഡൽ ഒരു സിനിമ ആണിത് ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ഈ സിനിമ. ജയറാം,ഇന്ദ്രജിത് തുടങ്ങിയവർ അഭിനയിച്ച് 2005 ൽ ഇറങ്ങിയ ഫിങ്ഗർ പ്രിന്റ് പോലെ ഒരു നല്ല ത്രില്ലർ സിനിമ എടുത്ത അതേ ഡിറക്ടറുടെ മോശപ്പെട്ട ഒരു സിനിമ ആണിത്. സൈജു കുറുപ്പ് ഉൾപ്പെടെ മികച്ച അഭിനേതാക്കളുടെ നിരയുണ്ടെങ്കിലും അമേച്ചർ ആയ സംവിധാനത്തിൽ അഭിനേതാക്കളുടെ പ്രകാശനവും പരിതാപകരമാകുന്നുണ്ട്. ഒരു ഇന്ററസ്റ്റിംഗ് മെതോഡിൽ പറയാവുന്ന കഥ ആണെങ്കിലും പല സീനുകളും കല്ലുകടിയായി അവസാനിക്കുന്നു .

SPOILER AHEAD!!!

ഒരു സിനിമയുടെ ലോജിക്കൽ വശങ്ങൾ ചിന്തിക്കുന്നത് ആ സിനിമ എങ്ങനെ ട്രീറ്റ് ച്വയ്യുന്നു എന്നത് അനുസരിച്ച ആണ് . ഇൻവെസ്റ്റിഗേറ്റീവ് സിനിമകൾ ആയാലും അവ തുടക്കം മുതലേ ലോജിക്കിന് പ്രാധാന്യം നൽകുന്നു എങ്കിൽ മാത്രം സിനിമയുടെ ലോജിക്കൽ പോയിന്റ് പരിശോദിച്ചാൽ മതി , തമിഴ് സിനിമയായ സൈക്കോ പോലുള്ള സിനിമകൾ തുടക്കത്തിലേ ഒരു ഉട്ടോപ്പിയൻ രീതിയിൽ അവതരിപ്പിക്കുന്നത് അതിലെ ലോജിക്കിന് അവർ പ്രാധാന്യം നൽകുന്നില്ല എന്നതിനാൽ ആണ്. ദൃശ്യം, അഞ്ചാം പാതിരാ, ഫോറൻസിക് പോലെ ലോജിക്കിന് പ്രാധാന്യം കൊടുക്കുന്ന ഒരു ചിത്രമാണ് ഗാർഡിയനും കാരണം തുടക്കം മുതൽ കേസന്വേഷണം നീങ്ങുന്നത് ഒരു ഡീറ്റൈൽഡ് അനാലിസിസ് പോലെ ആണ് . കൂടെയുള്ള എഎസ്പി അടക്കമുള്ളവർക്ക് ആദ്യമായി കേസുകിട്ടുന്ന രീതിയിലാണ് കേസന്വേഷണം നടക്കുന്നത്.

 കാണാതാകപെടുന്ന കിരൺ എന്നയാൾ ബാങ്കിൽ നിന്ന് 1 ലക്ഷം രൂപ വിനായകൻ എന്നൊരു സുഹൃത്തിനു അയച്ചുകൊടുത്തിട്ടും, കിരണിന്റെ സുഹൃത്താകളോട് അയാളെ പറ്റി തിരക്കുമ്പോഴും വിനായകൻ എന്ന സുഹൃത്തിനെ പോലീസ് അവഗണിക്കുന്നത് കൗതുകകരമാണ്. സൗത്ത് എസ്ഐ തടഞ്ഞപ്പോൾ ഡിക്കിയിൽ ഉണ്ടായിരുന്ന ജൈവവളം അയാൾ കണ്ടതാനെന്നും, വിനായകൻ ചികിൽസിക്കാൻ പോയ സമയം അയാൾ ജ്യൂസ് തന്നെനും വിടുവാഴിത്തരം പോലെ ഡോക്ടറുടെ വായിൽനിന്ന് വീണിട്ടുപോലും ഡോക്ടറിന്റെ നിരപരാധിത്തരത്തെക്കുറിച്ചു പൊലീസിന് ആലോചിക്കേണ്ടിവന്നു എന്നതും പരിതാപകരമാണ് .

മൊത്തത്തിൽ 2 മണിക്കൂർ സിനിമ കണ്ടുതീർന്നാൽ ഈ കേസ് നമ്മൾ അന്വേഷിച്ചിരുന്നു എങ്കിൽ എളുപ്പം തെളിയിക്കാമായിരുന്നു എന്ന് തോന്നും. ദൃശ്യം മോഡൽ എന്ന് വിശേഷിപ്പിക്കുന്നത് കഥയിലെ ചെറിയ സാമ്യം കൊണ്ട് മാത്രമാണ് മൊത്തം സിനിമ ആയി നോക്കുമ്പോൾ ദൃശ്യവുമായി ഒരു സാമ്യതയും ഇതിനില്ല


January 03, 2021 No comments
മരുതനായകം



സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സിൽ നിറഞ്ഞപ്പോൾ തന്നെ ഉള്ളിൽ പതിഞ്ഞ പേരാണ് കമൽ ഹാസൻ . സിനിമ കാണുന്നത് സീരിയസ്സായപ്പോൾ കമൽ സിനിമകളാണ് പ്രധാനമായും കണ്ടിരുന്നത് . പിന്നിട് സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച കമൽ എന്ന അധികായന്റെ ആരാധകനായി മാറി . മേക്കപ്പ് ആര്ടിസ്റ് മുതൽ ആക്ഷൻ കൊറിയോഗ്രാഫറും ഡയറക്ടറും എഴുത്തുകാരനും ഒക്കെ ആയി പ്രവർത്തിച്ച പരിചയവും അതോടൊപ്പം വിദ്യാഭ്യാസത്തേക്കാൾ ഏറെ ഉള്ള ജ്ഞാനവും ആണ് കമൽ എന്ന ഫിലിം മേക്കർ.
  കമൽ എന്ന ഫിലിം മേക്കാറെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ അവസാനിക്കില്ല ലോക സിനിമയിലെ തന്നെ മികച്ച ഒരു ക്രാഫ്റ്മാനാണ് അദേഹം അതിനു കമൽ ഹാസൻ നായകനോ എഴുത്തുകാരനോ ആയ സിനിമകൾ കണ്ടാൽ മതിയാവും ദശാവതാരവും അതിലെ ബ്രില്ലിൻസുകളും ചൂണ്ടിക്കാട്ടി ഞാൻ മുൻപ് ഒരു ബ്ലോഗ് എഴുതിയിരുന്നു. മഹേഷിന്റെ പ്രതികാരം മുതൽ മലയാളികൾക്ക് സുപരിചിതമായ പോത്തേട്ടൻസ് ബ്രില്ലിയൻസ് തന്നെയാണ് വർഷങ്ങൾക്ക് മുൻപുള്ള കമൽ സിനിമകൾ മുതൽ നാം കാണുന്ന കമലിസം.
   ഇനി ഈ ബ്ലോഗിലേക്ക് വരാം ഇത് മരുദനായകത്തെ കുറിച്ചാണ് കമൽ ഹാസന്റെ ആരാധകർക്ക് വളരെ അധികം സുപരിചിതമാണ് ഈ പേരു അല്ലാത്തവർക്ക് യൂട്യൂബിൽ തിരഞാൽ അറിയാൻ സാധിക്കും കമൽ തന്റെ ഡ്രീം പ്രോജക്ട് ആയി പ്രഖ്യാപിച്ച സിനിമയാണിത്. ഹിസ്റ്റോറിക്കൽ തീമിൽ ഒരു സിനിമ എടുക്കണം എന്ന ആഗ്രമുണ്ടായിരുന്ന കമൽ സുജാത(അന്യൻ പോലെയുള്ള മനിരത്നത്തിന്റെയും ശങ്കറിന്റെയും മികച്ച സിനിമകള്ഡ്ഡ് എഴുത്തുകാരൻ) യുമായുള്ള സഭാഷണത്തിലാണ് മുഹമ്മദ് യു്‌സുഫ് ഖാൻ എന്ന അധികമാരും പ്രശംസിക്കാത്ത ചരിത്രപുരുഷന്റെ കഥ സിനിമയാക്കുവാൻ തീരുമാനിക്കുന്നത് ഒരു ബിഗ് ബജറ് സിനിമ അന്നത്തെ കാലത്ത് ഏറ്റെടുക്കാൻ ആൾക്കാർ ഇല്ലാത്തതിനാൽ കമൽ തന്നെയാണ് പ്രൊഡ്യൂസ് ചെയ്യാൻ ഇരുന്നത് ഒപ്പം ഒരു ബ്രിട്ടീഷ് കമ്പനിയും സഹകരിക്കമെന്ന് ഏറ്റു . 1997 ഇൽ ക്യൂൻ എലിസബത്ത് ആണ് കരുണാനിധി, ശിവാജി ഗണേശൻ ,ഓരം പൂരി എന്നിവരുടെ സാന്നിദ്ദ്യത്തിൽ ചിത്രം ലോഞ്ച് ചെയ്തത് . അന്ന് ഇറക്കിയ ലോഞ്ചിങ് പോസ്റർ മുകളിൽ ചേർക്കുന്നു . ഓം പുരി ,ശിവാജി ഗണേശൻ, വിഷ്ണുവർധൻ ,നാസർ തുടങ്ങി മികച്ച ഒരു കാസ്റ്റിംഗ് തന്നെ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു. രജനീകാന്ത് ,അമിതാബ് ബച്ചൻ തുതങ്ങിയവർ പിന്നീട് പല ഘട്ടങ്ങളിലായി സിനിമയുടെ കാസ്റ്റിംഗിൽ കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ലോഞ്ചിങ്ങിനോടകം കമൽ അഭിനയിച്ച കുറച്ചുഭാഗങ്ങൾ സിനിമയ്ക്ക് വേണ്ടി ഷൂട് ചെയ്യപ്പെട്ടിരുന്നു. അന്നത്തെ കാലത്തെ ഒന്നരക്കോടിയോളം രൂപ അതിനായി കമൽ ചിലവഴിച്ചു കൂടാതെ അന്ന് പുറത്തുവന്ന വാർത്തകൾ പ്രകാരം സിനിമയുടെ ബഡ്ജറ്റ് 85 കോടി(ഇന്നത്തെ 750 കോടി) ആയിരുന്നു.
ഇൻഡ്യയിൽ ആദ്യമായി ഡിജിറ്റൽ സ്ക്രിപ്റ്റ് എഴുതാൻ തീരുമാനിച്ചതും മരുദനായകത്തിനു ആയിരുന്നു ഇതിനായി സുജാതയെയും ബ്രിട്ടീഷ് തിരക്കഥ കൃതത്തായ    നിയമിച്ചു.കോസ്റ്റിയൂം ഡിസൈനർ ആയി സരിക(കമലിന്റെ മുൻ ഭാര്യ)യും മേക്കപ്പ് വിഭാഗത്തിൽ മൈക്കിൾ വേർട്ടിമോരും ബാറി ലോപ്പറും ആർട് ഡിപ്പാർട്മെന്റിൽ സാബു സിറിലും സിനിമറ്റൊഗ്രാഫിയിൽ രവി കെ ചന്ദറും നിയമിക്കപ്പെട്ടു.  അന്ന് ചിത്രത്തിന്റെ സംഗീതം ഇളയരാജയും ആന്ഡരൂ ലൂയിഡ് വെബ്ബറും ചെയ്യുമെന്ന് തീരുമാനിച്ചു ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ  ഒരു ഗാനം യുട്യൂബിൾ ലഭ്യമാണ്.
   




 1998 ഇൽ പ്രൊഡക്ഷൻ പ്രശ്നങ്ങളാൽ സിനിമ നിർത്തിവക്കപ്പെട്ടു ഈ സമയത്ത് ഈ സിനിമ ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനമായിരിക്കും എന്നും മതവികാരത്തെ വ്രണപ്പെടുത്തും എന്നും തരത്തിൽ അധിക്ഷേപങ്ങളും ഉയർന്നുവന്നു. ഇതിനാൽ തമിഴ്നാട്ടിലെ കരാകുടിയിൽ നിന്നും കേരളത്തിലെ ചാലക്കുടിയിലേക്ക് സിനിമയുടെ ലൊക്കേഷൻ മാറ്റി. തുടർന്ന് ചിത്രീകരണം ആരംഭിച്ചെങ്കിലും കമലിന്റെ കോ പ്രൊഡ്യൂസർ ആയ ബ്രിട്ടിഷ് കമ്പനി പിന്മാറിയതോടെ ചിത്രികരണം വീണ്ടും നിന്നു . ഇതിനോടകം തന്നെ കമൽ ഹാസൻ 8 (ഇന്നത്തെ 70 കോടിയോളം  ) കോടിയോളം രൂപ സ്വന്തം കൈയിൽ നിന്ന് സിനിമക്കുവേണ്ടി ചിലവാക്കിയിരുന്നു.
       പിന്നിട് 1999 നവംബറിൽ ആറുമാസത്തിനകം സിനിമ വിണ്ടും ചിത്രികരിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 2008 ജാനുവരിയിൽ 2 മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ നേടിക്കൊണ്ട് യുട്യൂബിൽ തരംഗമായി  ഇതിനായി സംഗീതം നൽകിയത് കാർത്തിക് രാജയാണെന്ന പറയാപ്പെട്ടിരുന്നു.  2012 ഇൽ 150 കോടി ബഡ്ജറ്റിൽ രാജനികാനെയും പ്രധാനകഥാപാത്രമാക്കി സിനിമ പുരത്തിറക്കുമെന്ന വാർത്തകൾ പ്രചരിച്ചു.2017 കാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിതത്തിന്റെ  പോസ്റ്ർ വന്നതും എല്ലാവരിലും പ്രതീക്ഷ ഉണ്ടാക്കി. പക്ഷെ പിന്നിട് 2018 ഇൽ ഇൻഡ്യൻ 2 ,വിശ്വരൂപം 2 എന്നി ചിത്രങ്ങൾക്ക് ശേഷം താൻ അഭിനയം നിർത്തുകയാണെന്നും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും കമൽ പ്രഖ്യാപിച്ചു. തുടർന്നും ആരാധകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഈ സിനിമയെക്കുറിച്ചുള്ള അന്വേഷണത്തിൽ താനിപ്പോൾ ചെയുന്ന ഇന്ത്യൻ 2 , തേവർമഗൻ 2 എന്നിവയ്ക്ക് ശേഷം അഭിനയം നിർത്തുകയാണെന്നും തന്റെ ഡ്രീം പ്രോജക്ട് ആയ മരുദനായകം മറ്റാരെയെങ്കിലും നായകനാക്കി സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഇന്റര്നാഷണൽ പുറത്തിറക്കുമെന്നും അറിയിച്ചു.
 ചിതത്രത്തിനു വേണ്ടി കമൽ എടുത്ത ത്യാഗങ്ങളെക്കുറിച്ച് അദേഹത്തിന്റെ ആരാധകരായ  നടൻ കാർത്തി അടക്കം പലരും പ്രധിപാതിച്ചതാണ് ഉടൻ തന്നെ ഇത് പുറത്തിറങ്ങുമെന്നു വിശ്വസിക്കാം

Credits : Wikipedia
               : Various Interviews of Kamal Hassan

Follow me on : https://www.instagram.com/__the_magician_/
                        : https://t.me/cinemakottaofficial
March 09, 2020 No comments



പതിനെട്ടാം പടി (2019)


മോഡൽ സ്കൂളുകളും ഇന്റർനാഷണൽ സ്കൂളുകളും തമ്മിലുള്ള വഴക്കുകളിലൂടെ വിന്യസിച്ചു വരുന്ന കഥയാണ് പതിനെട്ടാം പടി പുതുമുഖ താരങ്ങളുടെയും സീനിയർ താരങ്ങളുടെ കോമിയോ അപ്പിയരൻസും കൊണ്ട് സിനിമ പ്രേക്ഷക ശ്രദ്ധ ആകഷിച്ചിരുന്നു.
    സിനിമ മൊത്തത്തിൽ നൽകുന്ന ഒരു ഫീൽ തരക്കേടില്ലാതെ തോന്നി. പുതുമുഖങ്ങൾ എല്ലാവരും തന്നെ മികച്ചതാക്കി
Positives
- ആര്യയുടെ സിനുകൾ എല്ലാം നന്നായി കാണാൻ നല്ല രസം ഉണ്ടായിരുന്നു
- അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാാത്രവും ചന്തുനാദ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും എടുത്തു പറയേണ്ടത് ആണ് . അക്ഷയുടെ ഹീറോയിസം നല്ല രീതിയിൽ പ്രേക്ഷകന് രോമാഞ്ചം ഉണ്ടാക്കുന്നു.
- ആക്ഷൻ എല്ലാം വളരെ നന്നായി വ്യത്യസ്തവും പിടിച്ചിരുത്തുന്നതും ആയ ആക്ഷൻ രംഗങ്ങൾ
-  കളർ ഗ്രേഡിംഗ് വളരെ നന്നായി അതിനാൽ ലോകേഷൻസ് ഇഷ്ടമായി പാശ്ചാത്തല സംഗീതം നന്നായി
- മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ചു ഫാൻസിന് ഒരു രോമാഞ്ചം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്
- സെന്റിമെന്റ് ആകാൻ ഇക്കക്ക് അപ്പുറം ആളില്ല എന്നത് ഒറ്റ സീനിലൂടെ വീണ്ടും തെളിയിക്കുന്നുണ്ട്

Negatives
- പൃഥ്വിരാജിന്റെ ഡയലോഗിൽ നാടകീയത നിറഞ്ഞ നിൽക്കുന്നുണ്ട് കാണാതെ പഠിച്ച് പറയുന്ന ഫീൽ കിട്ടുന്നു.
- അയ്യപ്പന്റെ പ്രണയം എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പോലെ തോന്നി അത്രയും നേരം aa പ്രണയത്തിന് നൽകിയ ഇമ്പോർടൻസ് പിന്നീട് നൽകുന്നില്ല.
- അഹാനയുടെ വയസായുള്ള makeup വളരെ മോശം ആയിരുന്നു പൃഥ്വിരജിനേക്കാൾ വയാസായുള്ള ഒരു ഫീൽ നൽകാൻ സാധിച്ചില്ല.
- സിനിമ പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം വേണ്ട രീതിയിൽ അവസാനിപ്പിച്ചിട്ടില്ല പകരം വേറെ എന്തൊക്കെയോ പോലെ നിർത്തിയിരിക്കുന്നു
- പല സ്ഥലങ്ങളിലും പാശ്ചാത്തല സംഗീതമോ സ്പീഡോ കാരണം ഡയലോഗുകൾ മിസ്സ് ആയി
മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു തിയറ്റർ അനുഭവം ആണ് പതിനെട്ടാം പടി


For links visit https://t.me/cinemakottaofficial
July 05, 2019 1 comments


Rhythm (2000)
Musical Drama/Romance

നന്മയുള്ള ഒരു ചിത്രം എന്ന് ഒറ്റവാക്കിൽ പറയാവുന്ന സിനിമ ആണ് റിഥം സിനിമയിലെ ഓരോ കഥാപാത്രത്തിനും നന്മയുണ്ട് അല്ലെങ്കിൽ അവരിലെ നന്മയിലേക്ക് മാത്രമേ ചിത്രം ശ്രദ്ധിക്കുന്നുള്ളു. കണ്ടുകഴിഞ്ഞാൽ മനസ്സിൽ അല്പം സന്തോഷം ബാക്കി വക്കാൻ സാധിക്കുന്ന ഒരു മ്യൂസിക്കൽ ഡ്രാമ ആണ് റിഥം.
    സിനിമയുടെ കഥ മുന്നോട്ടുപോകുന്നത് നവി മുംബൈയിലാണ് കാർത്തികേയൻ എന്ന ഫോട്ടോഗ്രാഫർ ആയി അർജുനും  ചിത്ര എന്ന ബാങ്ക് ജീവനക്കാരി ആയി മീനയും പ്രധാന വേഷത്തിൽ എത്തുന്നു. 2 അപരിചിതരായ ഇവരുടെ യാദൃച്ഛികമായ കണ്ടുമുട്ടൽ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ കണ്ടുമുട്ടലിനു മുമ്പുള്ള ഓരോ ദിവസങ്ങൾ കാണിക്കുന്നതിലൂടെ അവരുടെ കണ്ടുമുട്ടലിന് ഒരു യാദച്ഛികത കൈവരുന്നു.
 ഇവരെ കൂടാതെ 2 പേരുടെയും ജീവിതത്തിൽ ഉള്ള മറ്റു കഥാപാത്രങ്ങളെയും സിനിമ അവതരിപ്പിക്കുന്നത് നന്മയിലൂടെയാണ് . ഓരോ കഥാപാത്രങ്ങൾക്ക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു പരിവേഷം നൽകിയിട്ടുണ്ട് . കാർത്തികേയന്റെയും ചിത്രയുടെയും കണ്ടുമുട്ടലിന് മുൻപും ശേഷവും ഉള്ള ജീവിതം വളരെ മനോഹരമായും പച്ചയായും ആണ് അവതരിപ്പിച്ചിരിക്കുന്നത്.
 റഹ്മാന്റെ സംഗീതത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ അതും കൂടി ചേരുമ്പോൾ വളരെ മികച്ച അനുഭവം സമ്മാനിക്കുന്ന ഒരു നല്ല ചിത്രമാണ് റിഥം


For links visit https://t.me/cinemakottaofficial
June 30, 2019 No comments


Kuruthipunal (1995)
Action

"വീരംനാ എന്നാ തെരിയുമാ, അത് ഭയം ഇല്ലാത മാതിരി നടിക്കിറത്" കുരുതിപുനൽ എന്ന സിനിമയിലെ ഏറ്റവും സ്ട്രൈകിങ് ആയ ഡയലോഗ് ആണിത്. പേടി ഒളിപ്പിക്കാൻ മറയായി ഉപയോഗിക്കുന്ന ഒന്നാണ് വീരം ഇൗ ഡയലോഗ് കമൽ ഹാസന്റെ തൂലികയിൽ നിന്നുള്ളത് തന്നെ ആണ്. പി സി ശ്രീറാം സംവിധാനം ചെയ്ത് കമൽ ഹാസൻ തിരക്കഥ എഴുതിയ ചിത്രമാണ് കുരുതിപുനൽ
മലയാളത്തിലോ മറ്റു ഭാഷകളിലോ കണ്ടുകഴിഞ്ഞ ഒരു മാസ് ആക്ഷൻ ടെററിസ്റ്റ് സിനിമ അല്ല കുറുതിപുനൽ മറിച്ച് ഒരു ക്ലാസ്സ് അക്ക്ഷൻ സിനിമ ആണ്. തീവ്രവാദത്തെ ചേരുത്തുതോപ്പിക്കുന്ന നായകനു പകരം യാഥാർഥ്യങ്ങളിലേക്കാണ് ഇൗ സിനിമ പ്രേക്ഷകനെ ക്ഷണിക്കുന്നത്.
  അറുപത്തി എട്ടാമത് ഓസ്കാർ പുരസ്‌കാര ചടങ്ങിലേക്കുള്ള മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ആ വർഷത്തെ ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി, ഡോൾബി ഡിജിറ്റൽ സൗണ്ടിന്റെ പിൻബലത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ചിത്രം, എന്നിവയെല്ലാം ഇൗ പ്രോജക്ടിന്റെ ഹൈപ്പ്‌ കൂടിയ കാര്യങ്ങൾ ആണ് എന്നിരുന്നാലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിക്കാതെ പോയ ചിത്രമാണ് കുരുതിപുനൽ. അതിന് കാരണം നേരത്തെ പറഞ്ഞ പോലെ ഇതൊരു മാസ് സിനിമ അല്ല എന്നതാണ് പ്രത്യാശ നൽകുന്ന ഒരു അവസാനം ഇൗ സിനിമക്കില്ല യാഥാർഥ്യമായത് മാത്രമാണ് ചിത്രം വരച്ചുകാട്ടുന്നത്. തീവ്രവാദം പെട്ടെന്ന് അവസാനിക്കപെടില്ല അതിനെ വളർത്തുന്നത് രാഷ്ട്രീയക്കാർക്ക് ഉള്ള പങ്ക്‌ എന്നിവ ചിത്രം പങ്കുവെക്കുന്ന ആശയങ്ങൾ ആണ്
        പ്രബലമായ തീവ്രവാദ സംഘടനകളെ ഇല്ലാതാക്കാൻ പോലീസ് ഓഫിസർമാരായ ആദിയും (കമൽ) സുഹൃത്തായ അബ്ബാസും (അർജുൻ) ശ്രമിക്കുന്നതും ഇത് തീവ്രവാദികളുടെ നേതാവായ ബദ്രി(നാസർ) യുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ.നാസർ അവതരിപ്പിക്കുന്ന ബദ്രി എന്ന വില്ലൻ കഥാപാത്രം ആണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത അത്രയും മനോഹരമാണ് ഇൗ കഥാപാത്രം ഐഡിയോളജികളിൽ വിശ്വസിക്കുന്ന ഒരു തീവ്രവാദി.
ക്ലൈമാക്സ് ആണ് ചിത്രത്തിനെ വേറിട്ട് നിർത്തുന്നത് ഒരു സാധാരണ ചിതൃമായേക്കവുന്നതിനെ ക്ലാസ്സ് ആക്കി മാറ്റുന്നതും ഇതാണ്.ഒരു തല പോയാൽ അവിടെ 10 തല മുളച്ചുവരും എന്നത് മരിച്ചുപോയ തീവ്രവാദികളുടെ മക്കൾ ആദി നാരായണന്റെ മകനെ ഉപദ്രവിക്കുന്നിടത്ത് വെളിവാക്കപ്പെടുന്ന ഒരു സത്യം തന്നെ ആണ്.
 
For links https://t.me/cinemakottaofficial
June 19, 2019 No comments



ദശാവതാരം (2008) Part 2

1. രംഗരാജൻ നമ്പി (മത്സ്യം)
    ദശാവതാരം തുടക്കത്തിൽ ആദ്യമേ അവതരിപ്പിക്കുന്നത് രംഗരാജന്റെ കഥയാണ്. ഇൗ രംഗരാജനെ വിഷ്ണുവിന്റെ മത്സ്യ അവതാരമായി സാമ്യപെടുത്തിയിരിക്കുന്നത് കാണാം. മത്സ്യ അവതാരം തന്നെ ജലത്താൽ ലോകത്തിന് വലിയ ഒരു നാശം സംഭവിക്കുമ്പോൾ രക്ഷിക്കാൻ ആയി ഭഗവാൻ എടുക്കുന്നതാണ് ഇതുതന്നെയാണ് നമ്പി അവസാനം സുനാമിയുടെ എല്ലാവരെയും വയറസിൽ നിന്ന് രക്ഷിക്കുന്നതിനായി കാണിക്കുന്നത്.

2. ജോർജ് ബുഷ് (കൂർമ്മം)
ജോർജ് ബുഷിന്റെ കഥാപാത്രം കൂർമവത്താരവുമയി സാമ്യപ്പെടുത്തിയിരിക്കുന്നത് കാണാം കാരണം ഇതിഹാസം അനുസരിച്ച് കൂർമ്മവത്താരം പാലാഴി മഥനസമയത്ത് അസുരന്മാരെയും ദേവന്മാരെയും തമ്മിൽ തെറ്റിക്കുന്നുണ്ട് ബുഷ് പല രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ച ഒരു ഭരണാധികാരി ആയിരുന്നു.

3. കൃഷ്ണവേനി (വരാഹം)
    ദശാവതാര കഥയനുസരിച്ച്ച് വരാഹം എന്ന അവതാരം ഭൂമിയെ രക്ഷിക്കാനായി രൂപം കൊണ്ടതാണ് വരാഹരൂപത്തിൽ ഭൂമിയെ നാസികയിൽ വച്ചുകൊണ്ട് ഒളിച്ചിരുന്ന വരാഹത്തിന്റെ കഥ പ്രശസ്തമാണ് അതെ റഫറൻസ് ആണ് കൃഷ്ണവേനി എന്ന പാട്ടിയും വയറിസിനാൽ ഭൂമിക്ക് നാശം ഉണ്ടാകുന്ന സാഹചര്യത്തിൽ ആ വൈറസ് ആർക്കും നൽകാതെ പാട്ടി അതുമായി ഓടുകയും തുടർന്ന് വിഗ്രഹത്തിൽ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഉന്നതകുലത്തിൽ ജനിച്ച ഇതേ പാട്ടി തന്നെയാണ് അവസാനം വിൻസന്റ് എന്ന കഥാപാത്രത്തെ തന്റെ മകൻ എന്ന് പറഞ്ഞുകൊണ്ട് കെട്ടിപിടിച്ച് കരയുന്നതും ഇതേ അവസരത്തിൽ ആണ് കമൽ ഹസൻ മനുഷ്വതം എന്ന ആശയം വളരെ മനോഹരമായി അവതരിപ്പിക്കുന്നത്‌.

4. ഷിങ്കൻ നരഹാസി (നരസിംഹം)
      നാരഹാസി നരസിംഹം പേരിൽ തന്നെ നല്ല സാമ്യം ഉണ്ട്. നരസിംഹം എന്ന അവതാരം ഒരു ഗുരു ആയിരുന്നു. അവതാരപ്രകാരം ആയുധമില്ലതെ  തന്റെ കൈകൊണ്ട് ആണ് നരസിംഹം ശത്രുവിനെ നിഗ്രഹിക്കുന്നത്. നറഹാസിയെ കാണിക്കുന്ന ആദ്യ രംഗങ്ങളിൽ കാണാം ആയാൽ ഒരു മാർഷ്യൽ ആർടസ് ഗുരു ആണ് ,അവസാന രംഗങ്ങളിൽ അയാൾ തന്റെ കൈ ഉപയോഗിച്ചാണ് ഫ്ലക്ചർ എന്ന വില്ലനെ കീഴടക്കുന്നത്. നരസിംഹ അവതാരം തന്റെ ശിഷ്യനായ പ്രഹ്ലാദനെ ഉപദ്രവിക്കുന്ന ശത്രുവിനെ നിഗ്രഹിക്കാൻ അണെങ്കിൽ ഇവിടെ നരഹാസി തന്റെ ശിഷ്യയായ സഹോദരിയെ കൊല്ലുന്ന ഫ്ലകച്ചറിനെ വധിക്കാനാണ് എത്തുന്നത്.

5. ഖലീഫുള്ള ഖാൻ മുക്താർ (വാമനൻ)
     അവതാരങ്ങളിൽ ഏറ്റവും വലുത് വാമനൻ ആണ് കമലഹാസന്റെ ദശാവാരത്തിലും വലുത് ഖലീഫുള്ള ആണ്. ദേവന്മാരെ സഹായിക്കാൻ വാമനൻ അവതരിപ്പിച്ചതുപോലെ ഗോവിന്ദരാജൻ രാമസ്വാമിയെ സഹായിക്കാൻ തുടർച്ചയായി കൂടെ നിക്കുന്നത് ഖലീഫുള്ള ആണ്.

6. ക്രിസ്ത്യൻ ഫ്ളക്ചർ (പരശുരാമൻ)
     ക്രിസ്ത്യൻ ഫ്ളക്ചർ ആണ് സിനിമയിലെ പ്രധാന വില്ലൻ ഇദ്ദേഹത്തിന് പരശുരാമന്റെ സാദൃശ്യമാണ് കമൽ നൽകിയിരിക്കുന്നത്. അവതാരങ്ങളിൽ ഏറ്റവും കൂടുതൽ കൊല നടത്തിയിട്ടുള്ളത് പരശുരാമൻ ആണ് മാത്രമല്ല അദ്ദേഹത്തിന്റെ മഴു ഉപയോഗിച്ച് മാത്രമാണ് അദ്ദേഹം ഇൗ കൊലകളെല്ലാം നടത്തിയിരിക്കുന്നത് പൊതുവെ ദേഷ്യം ആണ് പരശുരാമന്റെ ഭാവം. ഫ്ളക്ചറിലേക്ക്‌
വരുമ്പോൾ അയാളും ദേഷ്യസ്വഭാവക്കാരനാണ്‌ സിനിമയിൽ ഏറ്റവും കൂടുതൽ പേരെ കൊല്ലുന്നതും അയാൾ ആണ് അതും അയാളുടെ കൈയിൽ ഉള്ള തോക്കുപയോഗിച്ചാണ് ഒരേ തോക്ക് തന്നെ ആണ് സിനിമയിൽ ഉടനീളം ഫ്ളക്ചർ ഉപയോഗിക്കുന്നത്. ഫ്ളച്ചർ എന്ന പദത്തിന്റെ അർത്ഥം അമ്പ് നിർമ്മിക്കുന്നവർ
എന്നാണ് ഫ്ലച്ചറിന്റെ ഇന്‍ററോ സീനിൽ അയാൽ അമ്പ് ഉപയോഗിച്ചാണ് കടന്നുവരുന്നത്

7. അവതാർ സിംഗ് (ശ്രീരാമൻ)
   അവതാർ സിംഗ് എന്ന പാട്ടുകാരൻ ആളുകൾക്ക് ഇത്രയും പ്രിയപ്പെട്ടവൻ ആണെന്നത് തുടക്കത്തിലേ കാണിക്കുന്നുണ്ട് ശ്രീരാമനും തന്റെ പ്രജകൾക്ക് പ്രിയപ്പെട്ട രാജാവായിരുന്നു. ശ്രീരാമന് സ്‌ീതയോടുള്ള സ്നേഹം പോലെയാണ് ഇവിടെ അവതാർ സിംഗിന് തന്റെ ഭാര്യയോടുള്ള സ്നേഹവും. ഒരവസരത്തിൽ തന്റെ ജീവനേക്കളും അയാൾ തന്റെ ആരാധകർക്ക് വേണ്ടി സംഗീതത്തെ സ്നേഹിക്കുന്നു.

8. ബലറാം നായിഡു (ബലരാമൻ)
    ബലരാമനും ബലറാം നായിഡുവും പേരിലും സ്വഭാവത്തിലും സാമ്യപ്പെട്ടിരിക്കുന്നു.
രണ്ടുപേരും കർക്കശസ്വഭാവം ഉള്ളവരാണ് ശ്രീകൃഷ്ണന്റെ സഹോദരൻ ആണ് ബലരാമൻ സിനിമയിൽ ശ്രീകൃഷ്ണ അവതാരത്തിന്റെ സമാനമായ വിൻസന്റ് പൂവരാഗന്റെ രൂപവും ബലറാം നായിഡുവിന്റെ രൂപവും തമ്മിൽ നല്ല സാമ്യം ഉണ്ട് .

9. വിൻസന്റ് പൂവരാഗൻ (ശ്രീകൃഷ്ണൻ)
     വിൻസന്റ് പൂവരാഗന്റെ രൂപം ശ്രദ്ധിച്ചാൽ അറിയാം സിനിമയിൽ ആകെ കറുത്ത നിറത്തിൽ ഉള്ള ഒരാൾ അയാളാണ് ശ്രീകൃഷ്ണന്റെ നിറവും കറുപ്പായിരുന്നു. സിനിമയിൽ ഏറ്റവും നന്മയുള്ള കഥാപാത്രം ആണ് വിൻസന്റിന്റെത്. വിൻസന്റ് കഥാപാത്രം ശ്രീകൃഷ്ണൻ ആയി ഏറ്റവും സാമ്യപ്പെടുതുന്ന ഒരു സീൻ ആണ് അസിൻ അവതരിപ്പിക്കുന്ന ആണ്ടാൾ എന്ന കഥാപാത്രത്തിന്റെ സാരി വലിച്ചൂരുന്ന സന്ദർഭത്തിൽ വിൻസന്റ് ആണ് അണ്ടാളിനെ രക്ഷിക്കുന്നത് പാഞ്ചാലി വസ്ത്രക്ഷേപ സമയത്ത് കൃഷ്ണൻ ആണ് പാഞ്ചാലിയെ രക്ഷിക്കുന്നത്. അമ്പ് ഏറ്റ് മരിക്കുന്ന കൃഷ്ണനെ പോലെ മരക്കൊലു തറച്ചുകയറിയാണ് വിൻസന്റ് പൂവരാഗം മരണം വരിക്കുന്നത്.

10. ഗോവിന്ദ് രാജ് രാമസ്വാമി (കൽക്കി)

   സർവനാശം വരുമ്പോൾ ലോകം മുഴുവൻ രക്ഷിക്കാൻ താണ് കൽക്കിയായി അവതരിപ്പിക്കുമെന്നാണ് ഭഗവാൻ പറഞ്ഞത് . ഗോവിന്ദ് സിനിമയിലുടനീളം വലിയൊരു വിപത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ആയാണ് ശ്രമിക്കുന്നത് അതിൽ അയാൽ വിജയം കൈവരിക്കുകയും ചെയ്യുന്നു. ഗോവിന്ദിനെ ഒരു നിരീശ്വര വിശ്വാസി ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് തലയിൽ മുറിവേൽക്കുമ്പോൾ നെറ്റിയിൽ ഒട്ടിച്ചിരിക്കുന്ന ടെപ് ശ്രദ്ധിച്ചാൽ കാണാം അത് ക്രോസ്സ് സിംബൽ തിരിച്ച് വച്ചിരിക്കുന്നത് പോലെ ആണ്,വിഗ്രഹം നശിപ്പിച്ച് ആയാലും വയറസ് പുറത്തെടുക്കാൻ അയാൾ തയാരാവുന്നത് കാണാം എന്നിരുന്നാലും ദൈവം രക്ഷിക്കുന്നതായിട്ടാണ് സിനിമയുടെ അവസാനം ചിത്രീകരിച്ഛിരിക്കുന്നത്.
     കമൽ   തിരക്കഥ എഴുതി പുറത്തുവന്ന ഇൗ ചിത്രത്തിലെ വളരെ കുറച്ച് ബ്രില്ലയൻസ് മാത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത് ഓരോ തവണ കാണുമ്പോഴും പുതിയ അറിവുകൾ നൽകുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ഇത്. വയറസ്‌ മൂലമാണ് സുനാമി വരുന്നത് എന്ന് പലരും തെറ്റിദ്ധരിക്കുന്നു എന്നാൽ അങ്ങനെ അല്ല വയറസിൽ നിന്ന് സുനാമി ആണ് ലോകത്തെ രക്ഷിക്കുന്നത് ഇൗ അവസാനം സിനിമയുടെ തുടക്കത്തിലേ കമൽ ഹാസൻ കാണിക്കുന്നുണ്ട് എവിടെ എന്നാല്‌ യുഎസ് ഇൽ ഗോവിന്ദ് ജോലി ചെയ്യുന്ന സമയം കുരങ്ങൻ ഇതേ വയറസ് കഴിക്കുന്ന സമയത്ത് അവിടം മുഴുവൻ ജലം കൊണ്ട് നിറച്ചാണ് വയറസിനെ നിർവീര്യമക്കുന്നത്. കൂടാതെ ബിയാകിൽ എന്ന ആ സ്ഥാപനത്തിന്റെ ലോഗോ ശ്രദ്ധിച്ചാൽ മൂന്ന് 6 കാണാം ഇത് ഡവിളിന്റെ നമ്പർ ആയാണ് കരുതപ്പെടുന്നത് ഇതേ നമ്പർ ആണ് വയരസ് സൂക്ഷിക്കുന്ന ലോക്കേരിന്റെ പാസ്സ്‌വേർഡ്. കമൽ ഹാസൻ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ മേക്കർ ആണെന്ന് അദ്ദേഹം കഥയെഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമകൾ കണ്ടാൽ മനസ്സിലാവും (ഹേയ് രാം,വീരുമാണ്ടി,വിശ്വരൂപം,ദശാവതാരം etc...)


For links visit https://t.me/cinemakottaofficial

June 14, 2019 No comments



ദശാവതാരം (2008)

ദശാവതാരം കണ്ടതിൽ വച്ച് വളരെ മികച്ച തിരക്കഥ ഉള്ള ചിത്രമാണ്. കമൽ ഹാസൻ എന്ന ഫിലിം മേകറുടെ കഴിവ് എന്തെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കണ്ടാൽ മനസ്സിലാക്കാം. ഓരോ കഥയ്ക്കും കമൽ നൽകുന്ന ഡിറെയ്ലിങ്ങും അവതരണവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. കമൽ ഹാസൻ സിനിമകളുടെ ഡയലോഗുകൾ മാത്രം എടുതുവചാലും അതിന് വളരെയേറെ അർത്ഥതലങ്ങൾ ഉണ്ടാകും. ദശാവതാരം വളരെ അധികം ചല്ലെഞ്ചിങ് ആയ ഒരു കഥയാണ് കാരണം 10 വ്യത്യസ്ത വേഷങ്ങളുടെ അവതരണം തന്നെ ആണ് ഇതിൽ ഓരോന്നിനും അതിന്റേതായ കഥാപാത്ര ഗുണങ്ങൾ നൽകുന്നിടതാണ് കമൽ ഹാസന്റെ വിജയം.
      സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങൾ നോക്കിയാൽ വളരെ അധികം ആണ് അതിൽ പ്രധാനപ്പെട്ടവ എടുത്തു പറഞ്ഞാൽ വൈഷ്ണവ - ശൈവ വിഭാഗങ്ങളുടെ വഴക്ക് , കുലോതുങ്ക ചോളൻ 2 ന്റെ കഥ, മഹാഭാരതം റെഫറൻസ്, മറുജന്മം, ബട്ടർഫ്ലേ ഇഫക്ട്, എബോള,പല പല മതങ്ങൾ ഭാഷകൾ ,മനുഷ്യത്വം , സ്നേഹം എന്നിവയാണ്. കൂടാതെ സിനിമയിലെ 10 കഥാപാത്രങ്ങളും വിഷ്ണുവിന്റെ ദശാവതാരതിലെ ഓരോ അവതാരമായി ബന്ധിപ്പിച്ചിരിക്കുന്നത് കാണാം.
  മറുജന്മം എന്ന കൺസെപ്റ്റ് രംഗരാജൻ നമ്പിയും ഗോവിന്ദ് രാജനും തമ്മിൽ ആണ്. 12ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റംഗരാജൻ , കൊതയ്‌, കോതയുടെ പിതാവ് എന്നിവർ യഥാക്രമം ഗോവിന്ദരാജ് , ആണ്ടാൾ ,ആണ്ടാളിന്റെ പിതാവ് എന്നിവരായി പുനർജനിച്ചിരിക്കുന്നൂ. 12ആം നൂറ്റാണ്ടിൽ രംഗരാജന്റെയും പിന്നീട് ഗോവിന്ദ് രാജിന്റെയും നെറ്റിയിൽ ഉണ്ടാവുന്ന മുറിവുകളുടെ സാമ്യത നോക്കിയാൽ അത് മനസ്സിലാവും. ഏത് കല്ലിലാണോ കോതയുടെ മാല അവർ ഉപേക്ഷിക്കുന്നത് അതെ കല്ലിലാണ് അണ്ടാളിന്റെ കാലു ഇടിക്കുന്നത്.
   തികഞ്ഞ ഈശ്വരവിശ്വാസി ആയിട്ടും ദൈവം രക്ഷിക്കാതെ മരിക്കുന്ന ആളായി ആണ് രംഗറാജനെ ചിത്രീകരിക്കുന്നത് എന്നാൽ നിരീശ്വരവാദി ആയിട്ടും ഗോവിന്ദ് രാജിനെ എപ്പോഴും ഫ്ലേക്ചർ എന്ന വില്ലനിൽ നിന്ന് രക്ഷിക്കുന്നത് ദൈവമാണ്...ഗോവിന്ദ് രക്ഷപ്പെടുന്ന ഓരോ സീനിലും വാഹനങ്ങളിലും മറ്റും ഒരു ശിവലിംഗമോ അല്ലെങ്കിൽ എന്തെങ്കിലും മന്ത്രങ്ങളോ കാണാൻ സാധിക്കും ഒരു തവണ ആനയാണ് ഗോവിന്ദന് രക്ഷിക്കുന്നത്. അവസാന ഭാഗങ്ങളിൽ ശ്രദ്ധിച്ചാൽ അണ്ടാളും ഗവിന്ദരാജും ആയുള്ള പ്രണയം വളരെ നന്നായി അവതരിപ്പിക്കുന്നു. ഏത് വിഗ്രഹത്തിന്റെ പെരിലാണോ കോതയും രംഗരാജനും പിരിഞ്ഞത് അതെ വിഗ്രഹത്തിൽ ചാരിനിന്നാണ് ഗോവിന്ദന്റയും അണ്ടാളിന്റെയും പ്രണയം പൂവണിയുന്നത്.
    ബട്ടർ ഫ്ലൈ ഇഫാക്ട് എന്തെന്നാൽ എവിടെയോ സംഭവിക്കുന്ന ഒരു ചെറിയ കാര്യം പോലും മറ്റൊരിടത്ത് സംഭവിക്കുന്ന ഒരു വലിയ കാര്യത്തിന് കാരണമായേക്കാം എന്നതാണ്...അത് ഇൗ സിനിമയിൽ ഉടനീളം കാണിച്ചിരിക്കുന്നു. ഓരോ സബ് പ്ലോട്ടുകളും മെയിൻ പ്ലോട്ടുമായി ബന്ധം പുലർത്തുന്നത് കാണാം. തന്റെ 10 അവതാരങ്ങൾക്കും കമൽ ഹാസൻ പല പല രൂപങ്ങളും പല പല ജാതിമതങ്ങളും പല പല ഭാഷകളും ആണ് നൽകിയിരിക്കുന്നത് ഇതിനാൽ തന്നെ എല്ലാത്തിന്റെയും ഒരു കൂടിച്ചേരൽ ആണ് ദശാവതാരം.

                    To be continued.........


For links and movie updates subscribe : https://t.me/cinemakottaofficial





June 13, 2019 No comments


Through the Thrones

Game of thrones ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സീരീസ് തന്നെ അനെന്നതിൽ സംശയം ഇല്ല.മികച്ച കഥ തിരക്കഥ ഇവകൊണ്ടും കഥാപാത്ര സൃഷ്ടി കൊണ്ടും അവയുടെ അവതരണം കൊണ്ടും വളരെ അധികം ആരാധക പ്രശംസ ഏറ്റുവാങ്ങിയ സീരീസ് ആണിത്. തുടങ്ങിയ കാലഘട്ടത്തിൽ ഉള്ളതിന്റെ ഇരട്ടിയുടെ ഇരട്ടി ആരാധകര് ഇന്നുള്ളത് ഇൗ സീരിസിന്റെ വളർച്ച തന്നെ ആണ് കാണിക്കുന്നത്.
  വളരെ ചുരുക്കി പറഞ്ഞാൽ ഒരു സിംഹാസനത്തിന്റെ പേരിൽ പലർ നടത്തുന്ന പോരട്ടങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുള്ള പല സബ് പ്ലോടുകളും ചേർന്നതാണ് ഗോട്ട്‌. ഓരോ സീനുകളും വളരെ മികച്ചതായി തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...
    ഏറ്റവും അവസാനം ഇറങ്ങിയ അവനസന സീസണ് പൊതുവെ ആരാധകർക്ക് ഇടയിൽ അത്ര നല്ല വരവേലപ്പല്ല ലഭിച്ചത്. അവസാന സീസണിലെ ഓരോ എപിസോടും റേടിങ്ങിൽ താഴേക്ക് തന്നെ ആണ് പോകുന്നത്. ഇതിന് ഒരു പ്രധാന കാരണം ആരാധകരുടെ അമിത പ്രതീക്ഷ തന്നെ ആണ് എന്നിരുന്നാലും എന്തോ വളരെ വേഗത്തിലും വ്യത്യാസത്തിലും അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് തോന്നുന്നു മാത്രമല്ല സീരീസ് ഫിനാലെ ഒരു നെഗറ്റീവ് എന്റിങ് ആയതും ഒരു കാരണമാണ്.
          വളരെ പതുങ്ങി നീങ്ങിയ ആദ്യ എപ്പിസോഡുകൾക്ക് ഒടുവിൽ എനിക്ക് പേർസണലി ഒരു ആശ്വാസം ആയത് 4അം എപിസോട് ആണ് ഇതും പലർക്കും നിരാശ നൽകിയിരുന്നു കാരണം battle of the dead ആണ് ഗോട്ടിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധം എന്ന് പലരും ചിന്തിച്ചിരുന്നു. എന്നാലും അതിനുമപ്പുറം ആണ് സേഴ്‌സി എന്ന കഥാപാത്രം, യുധത്തിനോടടുതപ്പോഴേക്കം സേഴ്സി v/s ഡാനി എന്ന രീതിയിൽ നല്ല പക വന്നുനിന്നിരുന്നു.അവസാന സീസണിലെ ഡാനിയുടെ കഥാപാത്രത്തിന് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇതിന് പ്രധാന കാരണങ്ങൾ
 1.തന്റെ മക്കളെ പോലെ കരുതിയ 2 ഡ്രാഗണുകളുടെ മരണ0
2. മിസാണ്ടെയുടെ മരണ0
3. ജോൺ സ്നോവെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകൾ
4. ജോൺ ഡാനിയിൽ നിന്ന് അകലം കാണിക്കുന്നു
 ഇവയെല്ലാം ആണെങ്കിലും അവസാന യുദ്ധത്തിൽ ഡാനിയുടെ പ്രവർത്തികൾ ആ കഥാപാത്രത്തെ എല്ലാവരും വേറുക്കണം എന്ന ബോധ്യത്തോടെ സൃഷ്ടിക്കപ്പെട്ടത് ആയി തോന്നി. ക്രൂരമായ അന്ത്യം ആഗ്രഹിച്ച സേഴ്‌സിയുടെ പെട്ടെന്നുള്ള മരണവും സംതൃപ്തി നൽകിയില്ല.
         ബാഹുബലി ബല്ലാൾദേവ മോഡൽ യുദ്ധവും പ്രഖ്യാപനവും നടക്കുമെന്ന് കരുതിയ എന്റെ ചിന്തകളെ തകിടം മറിച്ച ഫിനാലെ ആയിരുന്നു ഇത്. എല്ലാ കഥാപാത്രങ്ങളും മികച്ചതാണെങ്കിലും ടിരിയൻ ലാണിഷ്ടറിന്റെ സ്ഥാനം ഒരുപിടി മുൻപിൽ തന്നെ ആണ് തടവിൽ ആയിട്ടുകൂടി ഡാനിയുടെ ഭരണം അവസാനിപ്പിക്കാൻ ടിരിയന്റെ ഒരു മിനിറ്റ് സംഭാഷണം മാത്രം മതിയായിരുന്നു. അവസാനം വളരെ നല്ല ഒരു സന്ദേശം പോലെ ഒരു ഭരണവ്യവസ്ഥ തന്നെ മാറ്റിമറിക്കാൻ ടിരിയന് സാധിക്കുന്നു.
    എന്തൊക്കെ പറഞ്ഞാലും അവസാനം ഇത് ഗോട് ആണ് ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞ് സമാധാനിപ്പിക്കാമെങ്കിലും ഇനി ഒരു എപിസോടില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്.

@_h___k___


https://t.me/cinemakottaofficial

May 21, 2019 No comments
Newer Posts
Older Posts

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ▼  2021 (7)
    • ▼  November (1)
      • കുറ്റം ശിക്ഷയും
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ►  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ►  April (7)
    • ►  March (33)
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose