മരുതനായകം
മരുതനായകം
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സിൽ നിറഞ്ഞപ്പോൾ തന്നെ ഉള്ളിൽ പതിഞ്ഞ പേരാണ് കമൽ ഹാസൻ . സിനിമ കാണുന്നത് സീരിയസ്സായപ്പോൾ കമൽ സിനിമകളാണ് പ്രധാനമായും കണ്ടിരുന്നത് . പിന്നിട് സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച കമൽ എന്ന അധികായന്റെ ആരാധകനായി മാറി . മേക്കപ്പ് ആര്ടിസ്റ് മുതൽ ആക്ഷൻ കൊറിയോഗ്രാഫറും ഡയറക്ടറും എഴുത്തുകാരനും ഒക്കെ ആയി പ്രവർത്തിച്ച പരിചയവും അതോടൊപ്പം വിദ്യാഭ്യാസത്തേക്കാൾ ഏറെ ഉള്ള ജ്ഞാനവും ആണ് കമൽ എന്ന ഫിലിം മേക്കർ.
കമൽ എന്ന ഫിലിം മേക്കാറെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ അവസാനിക്കില്ല ലോക സിനിമയിലെ തന്നെ മികച്ച ഒരു ക്രാഫ്റ്മാനാണ് അദേഹം അതിനു കമൽ ഹാസൻ നായകനോ എഴുത്തുകാരനോ ആയ സിനിമകൾ കണ്ടാൽ മതിയാവും ദശാവതാരവും അതിലെ ബ്രില്ലിൻസുകളും ചൂണ്ടിക്കാട്ടി ഞാൻ മുൻപ് ഒരു ബ്ലോഗ് എഴുതിയിരുന്നു. മഹേഷിന്റെ പ്രതികാരം മുതൽ മലയാളികൾക്ക് സുപരിചിതമായ പോത്തേട്ടൻസ് ബ്രില്ലിയൻസ് തന്നെയാണ് വർഷങ്ങൾക്ക് മുൻപുള്ള കമൽ സിനിമകൾ മുതൽ നാം കാണുന്ന കമലിസം.
ഇനി ഈ ബ്ലോഗിലേക്ക് വരാം ഇത് മരുദനായകത്തെ കുറിച്ചാണ് കമൽ ഹാസന്റെ ആരാധകർക്ക് വളരെ അധികം സുപരിചിതമാണ് ഈ പേരു അല്ലാത്തവർക്ക് യൂട്യൂബിൽ തിരഞാൽ അറിയാൻ സാധിക്കും കമൽ തന്റെ ഡ്രീം പ്രോജക്ട് ആയി പ്രഖ്യാപിച്ച സിനിമയാണിത്. ഹിസ്റ്റോറിക്കൽ തീമിൽ ഒരു സിനിമ എടുക്കണം എന്ന ആഗ്രമുണ്ടായിരുന്ന കമൽ സുജാത(അന്യൻ പോലെയുള്ള മനിരത്നത്തിന്റെയും ശങ്കറിന്റെയും മികച്ച സിനിമകള്ഡ്ഡ് എഴുത്തുകാരൻ) യുമായുള്ള സഭാഷണത്തിലാണ് മുഹമ്മദ് യു്‌സുഫ് ഖാൻ എന്ന അധികമാരും പ്രശംസിക്കാത്ത ചരിത്രപുരുഷന്റെ കഥ സിനിമയാക്കുവാൻ തീരുമാനിക്കുന്നത് ഒരു ബിഗ് ബജറ് സിനിമ അന്നത്തെ കാലത്ത് ഏറ്റെടുക്കാൻ ആൾക്കാർ ഇല്ലാത്തതിനാൽ കമൽ തന്നെയാണ് പ്രൊഡ്യൂസ് ചെയ്യാൻ ഇരുന്നത് ഒപ്പം ഒരു ബ്രിട്ടീഷ് കമ്പനിയും സഹകരിക്കമെന്ന് ഏറ്റു . 1997 ഇൽ ക്യൂൻ എലിസബത്ത് ആണ് കരുണാനിധി, ശിവാജി ഗണേശൻ ,ഓരം പൂരി എന്നിവരുടെ സാന്നിദ്ദ്യത്തിൽ ചിത്രം ലോഞ്ച് ചെയ്തത് . അന്ന് ഇറക്കിയ ലോഞ്ചിങ് പോസ്റർ മുകളിൽ ചേർക്കുന്നു . ഓം പുരി ,ശിവാജി ഗണേശൻ, വിഷ്ണുവർധൻ ,നാസർ തുടങ്ങി മികച്ച ഒരു കാസ്റ്റിംഗ് തന്നെ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു. രജനീകാന്ത് ,അമിതാബ് ബച്ചൻ തുതങ്ങിയവർ പിന്നീട് പല ഘട്ടങ്ങളിലായി സിനിമയുടെ കാസ്റ്റിംഗിൽ കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ലോഞ്ചിങ്ങിനോടകം കമൽ അഭിനയിച്ച കുറച്ചുഭാഗങ്ങൾ സിനിമയ്ക്ക് വേണ്ടി ഷൂട് ചെയ്യപ്പെട്ടിരുന്നു. അന്നത്തെ കാലത്തെ ഒന്നരക്കോടിയോളം രൂപ അതിനായി കമൽ ചിലവഴിച്ചു കൂടാതെ അന്ന് പുറത്തുവന്ന വാർത്തകൾ പ്രകാരം സിനിമയുടെ ബഡ്ജറ്റ് 85 കോടി(ഇന്നത്തെ 750 കോടി) ആയിരുന്നു.
ഇൻഡ്യയിൽ ആദ്യമായി ഡിജിറ്റൽ സ്ക്രിപ്റ്റ് എഴുതാൻ തീരുമാനിച്ചതും മരുദനായകത്തിനു ആയിരുന്നു ഇതിനായി സുജാതയെയും ബ്രിട്ടീഷ് തിരക്കഥ കൃതത്തായ നിയമിച്ചു.കോസ്റ്റിയൂം ഡിസൈനർ ആയി സരിക(കമലിന്റെ മുൻ ഭാര്യ)യും മേക്കപ്പ് വിഭാഗത്തിൽ മൈക്കിൾ വേർട്ടിമോരും ബാറി ലോപ്പറും ആർട് ഡിപ്പാർട്മെന്റിൽ സാബു സിറിലും സിനിമറ്റൊഗ്രാഫിയിൽ രവി കെ ചന്ദറും നിയമിക്കപ്പെട്ടു. അന്ന് ചിത്രത്തിന്റെ സംഗീതം ഇളയരാജയും ആന്ഡരൂ ലൂയിഡ് വെബ്ബറും ചെയ്യുമെന്ന് തീരുമാനിച്ചു ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ഒരു ഗാനം യുട്യൂബിൾ ലഭ്യമാണ്.
1998 ഇൽ പ്രൊഡക്ഷൻ പ്രശ്നങ്ങളാൽ സിനിമ നിർത്തിവക്കപ്പെട്ടു ഈ സമയത്ത് ഈ സിനിമ ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനമായിരിക്കും എന്നും മതവികാരത്തെ വ്രണപ്പെടുത്തും എന്നും തരത്തിൽ അധിക്ഷേപങ്ങളും ഉയർന്നുവന്നു. ഇതിനാൽ തമിഴ്നാട്ടിലെ കരാകുടിയിൽ നിന്നും കേരളത്തിലെ ചാലക്കുടിയിലേക്ക് സിനിമയുടെ ലൊക്കേഷൻ മാറ്റി. തുടർന്ന് ചിത്രീകരണം ആരംഭിച്ചെങ്കിലും കമലിന്റെ കോ പ്രൊഡ്യൂസർ ആയ ബ്രിട്ടിഷ് കമ്പനി പിന്മാറിയതോടെ ചിത്രികരണം വീണ്ടും നിന്നു . ഇതിനോടകം തന്നെ കമൽ ഹാസൻ 8 (ഇന്നത്തെ 70 കോടിയോളം ) കോടിയോളം രൂപ സ്വന്തം കൈയിൽ നിന്ന് സിനിമക്കുവേണ്ടി ചിലവാക്കിയിരുന്നു.
പിന്നിട് 1999 നവംബറിൽ ആറുമാസത്തിനകം സിനിമ വിണ്ടും ചിത്രികരിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 2008 ജാനുവരിയിൽ 2 മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ നേടിക്കൊണ്ട് യുട്യൂബിൽ തരംഗമായി ഇതിനായി സംഗീതം നൽകിയത് കാർത്തിക് രാജയാണെന്ന പറയാപ്പെട്ടിരുന്നു. 2012 ഇൽ 150 കോടി ബഡ്ജറ്റിൽ രാജനികാനെയും പ്രധാനകഥാപാത്രമാക്കി സിനിമ പുരത്തിറക്കുമെന്ന വാർത്തകൾ പ്രചരിച്ചു.2017 കാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിതത്തിന്റെ പോസ്റ്ർ വന്നതും എല്ലാവരിലും പ്രതീക്ഷ ഉണ്ടാക്കി. പക്ഷെ പിന്നിട് 2018 ഇൽ ഇൻഡ്യൻ 2 ,വിശ്വരൂപം 2 എന്നി ചിത്രങ്ങൾക്ക് ശേഷം താൻ അഭിനയം നിർത്തുകയാണെന്നും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും കമൽ പ്രഖ്യാപിച്ചു. തുടർന്നും ആരാധകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഈ സിനിമയെക്കുറിച്ചുള്ള അന്വേഷണത്തിൽ താനിപ്പോൾ ചെയുന്ന ഇന്ത്യൻ 2 , തേവർമഗൻ 2 എന്നിവയ്ക്ക് ശേഷം അഭിനയം നിർത്തുകയാണെന്നും തന്റെ ഡ്രീം പ്രോജക്ട് ആയ മരുദനായകം മറ്റാരെയെങ്കിലും നായകനാക്കി സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഇന്റര്നാഷണൽ പുറത്തിറക്കുമെന്നും അറിയിച്ചു.
ചിതത്രത്തിനു വേണ്ടി കമൽ എടുത്ത ത്യാഗങ്ങളെക്കുറിച്ച് അദേഹത്തിന്റെ ആരാധകരായ നടൻ കാർത്തി അടക്കം പലരും പ്രധിപാതിച്ചതാണ് ഉടൻ തന്നെ ഇത് പുറത്തിറങ്ങുമെന്നു വിശ്വസിക്കാം
Credits : Wikipedia
: Various Interviews of Kamal Hassan
Follow me on : https://www.instagram.com/__the_magician_/
: https://t.me/cinemakottaofficial

0 comments