Guardian (2021)
Guardian (2021)
Prof. Satheesh Paul
Thriller/Malayalam
ദൃശ്യം സിനിമയുടെ കഥ ‘ഒരു മഴക്കാലത്തു’ എന്ന പേരുള്ള തന്റെ നോവലിന്റെ പകർപ്പാണെന്ന് അവകാശപ്പെട്ട് കേസുകൊടുക്കുകയും ആ കേസിൽ തോൽക്കുകയും ചെയ്ത സതീഷ് പോൾ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ഗാർഡിയൻ . അതിനാൽ തന്നെ ദൃശ്യം മോഡൽ ഒരു സിനിമ ആണിത് ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ഈ സിനിമ. ജയറാം,ഇന്ദ്രജിത് തുടങ്ങിയവർ അഭിനയിച്ച് 2005 ൽ ഇറങ്ങിയ ഫിങ്ഗർ പ്രിന്റ് പോലെ ഒരു നല്ല ത്രില്ലർ സിനിമ എടുത്ത അതേ ഡിറക്ടറുടെ മോശപ്പെട്ട ഒരു സിനിമ ആണിത്. സൈജു കുറുപ്പ് ഉൾപ്പെടെ മികച്ച അഭിനേതാക്കളുടെ നിരയുണ്ടെങ്കിലും അമേച്ചർ ആയ സംവിധാനത്തിൽ അഭിനേതാക്കളുടെ പ്രകാശനവും പരിതാപകരമാകുന്നുണ്ട്. ഒരു ഇന്ററസ്റ്റിംഗ് മെതോഡിൽ പറയാവുന്ന കഥ ആണെങ്കിലും പല സീനുകളും കല്ലുകടിയായി അവസാനിക്കുന്നു .
SPOILER AHEAD!!!
ഒരു സിനിമയുടെ ലോജിക്കൽ വശങ്ങൾ ചിന്തിക്കുന്നത് ആ സിനിമ എങ്ങനെ ട്രീറ്റ് ച്വയ്യുന്നു എന്നത് അനുസരിച്ച ആണ് . ഇൻവെസ്റ്റിഗേറ്റീവ് സിനിമകൾ ആയാലും അവ തുടക്കം മുതലേ ലോജിക്കിന് പ്രാധാന്യം നൽകുന്നു എങ്കിൽ മാത്രം സിനിമയുടെ ലോജിക്കൽ പോയിന്റ് പരിശോദിച്ചാൽ മതി , തമിഴ് സിനിമയായ സൈക്കോ പോലുള്ള സിനിമകൾ തുടക്കത്തിലേ ഒരു ഉട്ടോപ്പിയൻ രീതിയിൽ അവതരിപ്പിക്കുന്നത് അതിലെ ലോജിക്കിന് അവർ പ്രാധാന്യം നൽകുന്നില്ല എന്നതിനാൽ ആണ്. ദൃശ്യം, അഞ്ചാം പാതിരാ, ഫോറൻസിക് പോലെ ലോജിക്കിന് പ്രാധാന്യം കൊടുക്കുന്ന ഒരു ചിത്രമാണ് ഗാർഡിയനും കാരണം തുടക്കം മുതൽ കേസന്വേഷണം നീങ്ങുന്നത് ഒരു ഡീറ്റൈൽഡ് അനാലിസിസ് പോലെ ആണ് . കൂടെയുള്ള എഎസ്പി അടക്കമുള്ളവർക്ക് ആദ്യമായി കേസുകിട്ടുന്ന രീതിയിലാണ് കേസന്വേഷണം നടക്കുന്നത്.
കാണാതാകപെടുന്ന കിരൺ എന്നയാൾ ബാങ്കിൽ നിന്ന് 1 ലക്ഷം രൂപ വിനായകൻ എന്നൊരു സുഹൃത്തിനു അയച്ചുകൊടുത്തിട്ടും, കിരണിന്റെ സുഹൃത്താകളോട് അയാളെ പറ്റി തിരക്കുമ്പോഴും വിനായകൻ എന്ന സുഹൃത്തിനെ പോലീസ് അവഗണിക്കുന്നത് കൗതുകകരമാണ്. സൗത്ത് എസ്ഐ തടഞ്ഞപ്പോൾ ഡിക്കിയിൽ ഉണ്ടായിരുന്ന ജൈവവളം അയാൾ കണ്ടതാനെന്നും, വിനായകൻ ചികിൽസിക്കാൻ പോയ സമയം അയാൾ ജ്യൂസ് തന്നെനും വിടുവാഴിത്തരം പോലെ ഡോക്ടറുടെ വായിൽനിന്ന് വീണിട്ടുപോലും ഡോക്ടറിന്റെ നിരപരാധിത്തരത്തെക്കുറിച്ചു പൊലീസിന് ആലോചിക്കേണ്ടിവന്നു എന്നതും പരിതാപകരമാണ് .
മൊത്തത്തിൽ 2 മണിക്കൂർ സിനിമ കണ്ടുതീർന്നാൽ ഈ കേസ് നമ്മൾ അന്വേഷിച്ചിരുന്നു എങ്കിൽ എളുപ്പം തെളിയിക്കാമായിരുന്നു എന്ന് തോന്നും. ദൃശ്യം മോഡൽ എന്ന് വിശേഷിപ്പിക്കുന്നത് കഥയിലെ ചെറിയ സാമ്യം കൊണ്ട് മാത്രമാണ് മൊത്തം സിനിമ ആയി നോക്കുമ്പോൾ ദൃശ്യവുമായി ഒരു സാമ്യതയും ഇതിനില്ല
0 comments