Master (2021)
മാസ്റ്ററിനോളം ഹൈപ്പ് കിട്ടിയ വേറെ ചിത്രം ഇല്ലെന്ന് തോന്നുന്നു. വിജയ് എന്ന സൂപ്പർ സ്റ്റാറിന്റെ ചിത്രം എന്നത് മാത്രമല്ല തിയറ്ററുകളുടെ ഭാവി നിർണയിക്കുന്ന ചിത്രം എന്ന നിലയിലും മാസ്റ്റർ എല്ലാവരും ഉറ്റുനോക്കുന്നചിത്രമാണ്. ഒരു വർഷത്തോളം തിയറ്റർ എന്ന അനുഭവം നഷ്ടപ്പെട്ട ആളുകൾക്ക് ആ ആവേശവും തിരിച്ചുകിട്ടാൻപോകുന്നത് മാസ്റ്റർ റിലീസോടു കൂടെ ആണെന്നതും മാസ്റ്ററിനെ ഹൈപിന്റെ കൊടുമുടിയിലെത്തിക്കുന്നു.
രജനീകാന്തിന് ശേഷം തമിഴ് സിനിമ അല്ലെങ്കിൽ സൗത്ത് ഇന്ത്യ കണ്ട അടുത്ത സൂപ്പർ സ്റ്റാർ ആയി വിജയ് വളർന്നു തീർന്നിരിക്കുന്നു. മെർസലോടുകൂടി 'ഇളയ' എന്ന വാക്ക് മുഴുവനായും മാഞ്ഞുപോയി 'ദളപതി' എന്നപേരിലേക്ക് വിജയ് ഉയർന്നുവരുന്തോറും ആരാധകർ അല്ലാത്ത സാധാ സിനിമ പ്രേമികൾക്ക് അരോചകമാകുന്ന വിജയ് സിനിമകൾ കൂടി വരുന്നു. സർക്കാരും ബിഗിലും പേഴ്സണലി എനിക്ക് വളരെ മോശപ്പെട്ട ചിത്രങ്ങളായാണ് അനുഭവപ്പെട്ടത് അങ്ങനെ വിജയ് ഹെയ്റ്റർ എന്ന നിലയിലേക്ക് മാറുമ്പോഴാണ് ലോകേഷ് കനഗരാജ് വിജയ് കോംബോ വരുന്നത്. സാധാ മാസ്സ് സിനിമകളിൽ നിന്ന് മാറി ഒരു പുതിയ മാസ്സ് പരിവേഷത്തിലാണ് തന്റെ മുൻപത്തെ രണ്ട് സിനിമകളും ലോകേഷ് അവതരിപ്പിച്ചത് അതിനാൽ തന്നെ ലോകേഷിന്റെ ഈ സിനിമയിലും ഒരു പ്രതീക്ഷ വരുന്നു. ആദ്യമേ തന്നെ ലോകേഷ് പറഞ്ഞിരുന്നു, സാധാ വിജയ്മാനറിസങ്ങളും ഡയലോഗുകളും ഇല്ലാതെ വിജയ് എന്ന താരത്തെ മാസ്സ് ആയി അവതരിപ്പിക്കാൻ താൻശ്രമിക്കുന്നു എന്ന് , തുടർന്ന് വിജയ് ഒരു 100% സംവിധായകന്റെ ചിത്രത്തിന് തയ്യാറായി എന്നതും അത് പിന്നീട് 50% ലേക്ക് മാറി എന്നതും ലോകേഷ് പറയുകയുണ്ടായി. അത്തരത്തിൽ പ്രതീക്ഷകളുടെ ഭാരത്തോടുകൂടി തന്നെ കണ്ട സിനിമയാണ് മാസ്റ്റർ.
സിനിമയുടെ തുടക്കം തന്നെ ഭവാനി എന്ന വില്ലന്റെ കഥയോട് കൂടിയാണ്, ഭവാനി എന്ന വില്ലനും അയാളുടെ വില്ലനിസവും വളരെ നന്നായി തന്നെ വിജയ് സേതുപതി അവതരിപ്പിക്കുന്നു. ഭവാനിയുടെ ക്രൂരതകൾ അവസാനിപ്പിക്കാൻ ശക്തനായ ഒരു നായകൻ വേണം എന്ന് ആഗ്രഹിക്കുന്നിടത്താണ് JD എന്ന ജോൺ ദുരൈരാജ് എത്തുന്നത്. JD യുടെ കഥയും കോളേജ് ജീവിതവും തുടർന്ന് VIJAY vs VJS എന്ന കോൺഫ്ലിക്റ് ഇന്റർവെൽ ബ്ളോക് വരെ സിനിമ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. ലോകേഷ് കനഗരാജ് എന്ന സംവിധായകൻ വിജയ് എന്ന സൂപ്പർ താരത്തെ പ്ലേസ് ചെയ്തിരിക്കുന്ന രീതി മനോഹരമായിരിക്കുന്നു . സാധാരണ വിജയ് സിനിമകളിലെ പോലെ നായകൻറെ പേരെന്തെന്ന് ക്ലൈമാക്സ് വരെ ആരും അറിയുന്നില്ല JD എന്ന വിളിപ്പേരിൽ അത് ഒതുങ്ങുന്നു. മറ്റു വിജയ് സിനിമകളിലെ പോലെ അമാനുഷികനല്ല അയാൾ ബബിൾ ഗം വായിലേക്കിടുമ്പോൾ താഴെ പോകുന്നതും അമ്പെയ്യുമ്പോൾ ലൈറ്റിൽ കൊല്ലുന്നതും ഒക്കെ ഒരു വിജയ് സിനിമയിൽ കാണുന്നത് സന്തോഷകരം തന്നെയാണ്. വിജയ് എന്ന സൂപ്പർ താരത്തിൽ നിന്ന് വിജയ് എന്ന നടനിലേക്കുള്ള ഒരു യാത്രയുടെ തുടക്കം ലോകേഷ് കുറിച്ചിരിക്കുന്നു അതിനു ഏറ്റവും മനോഹരമായ ഉദാഹരണം മാളവിക ഒരു അപകടത്തിൽ പെടുന്ന സീൻ ആയിരുന്നു അവിടെ വിജയ് സാധാരണ ചെയ്യുന്നതുപോലെ പറന്നുപോയി പിടിക്കുന്നില്ല പകരം ആ കൊച്ചുകുട്ടി ആണ് അവിടെ ഹീറോ അവനാണ് നായികയെ രക്ഷിക്കുന്നത് അവിടെ വിജയ് നിസ്സഹായനായി നിൽക്കുന്നത് കാണാം. ക്ലൈമാക്സിലും ഭവാനി എന്ന ഉരുക്കു കൈ ഉള്ള (കൈയുടെ പവർ എങ്ങനെ വരുന്നു എന്നത് കാണിച്ചിരിക്കുന്നത് വളരെ മനോഹരമായി) വില്ലനായി പിടിച്ചു നില്ക്കാൻ JD പാടുപെടുന്നുണ്ട്. പതിവുപോലെ ഓരോ ഫ്രേമും ലോകേഷ് സെറ്റ് ചെയ്യുന്നത് മനോഹരമായാണ് ആക്‌ഷൻ സീനുകളിലെ കാമറ മൂവേമെന്റ് ഒക്കെ മനോഹരമാണ്. ഇംഗ്ലീഷ് ഗാനങ്ങളോടുള്ള ലോകേഷിന്റെ പ്രിയവും നന്നായിരുന്നു.
പക്ഷെ രണ്ടാം പകുതി തുടങ്ങുമ്പോൾ സ്ഥിരം വിജയ് സിനിമ രീതിയിലേക്ക് ചിത്രം മാറി സഞ്ചരിക്കുന്നു . ലോകേഷ് മുൻപ് പറഞ്ഞ 50% ഡയറക്ടർ സിനിമ ആദ്യ പകുതിയും ബാക്കി 50% വിജയ് സിനിമ രണ്ടാം പകുതിയുമാണെന്ന് തോന്നുന്നു . ആദ്യ പകുതിയിൽ കിട്ടുന്ന ഇമോഷണൽ ബിൽഡ് ആപ്പുകൾ രണ്ടാം പകുതിയിൽ തകർന്നടിയുന്നു. ഇത്രയും ക്രൂര ചിന്താഗതിയുള്ളവരെ പെട്ടെന്ന് ചെന്ന് 2 മിനിറ്റു പ്രസംഗത്തിലൂടെ മാറ്റിയെടുക്കുന്നത് അസഹനീയം ആയിതോന്നി . രണ്ടാം പകുതിയിലെ വിജയ് മാസ്സ് എലമെന്റുകൾ എല്ലാം നനഞ്ഞ പടക്കം പോലെ വേണ്ട ഇമ്പാക്ട് ഉണ്ടാക്കിയില്ല. ആൻഡ്രിയ, ശ്രീമാൻ തുടങ്ങിയ നല്ല അഭിനേതാക്കളെ വെറുതെ കൊണ്ടുവന്ന പോലെ തോന്നി അവർക്ക് പ്രതീക്ഷിച്ച പോലെ രംഗങ്ങൾ ഒന്നും ഉണ്ടായില്ല
ലോകേഷ് കനഗരാജിന്റെ മറ്റു രണ്ടു ചിത്രങ്ങളും ഏതെങ്കിലും ഒരു കമൽ ഹാസൻ കഥാപാത്രത്തെ വേറൊരുസ്ഥലത്തു പ്ലേസ് ചെയ്യുന്നതാണ്. ഇവിടെയും നമ്മവർ എന്ന കമൽ ഹാസൻ സിനിമയിലെ കഥാപാത്രം ആണ് JD. ക്ലൈമാക്സ് നോടടുക്കുമ്പോൾ നമ്മവരുമായി വളരെ ബന്ധം തോന്നുന്നു
മൊത്തത്തിൽ ലോകേഷ് കനഗരാജിന്റെ ചിത്രം എന്ന രീതിയിൽ ഇതൊരു നിരാശ ആണ്. മുൻ ചിത്രങ്ങളെ പോലെ ഒരു ഓളം ഉണ്ടാക്കാൻ മാസ്റ്ററിനു ആയില്ല. പക്ഷെ വിജയുടെ രീസെന്റ് ഫിലിമോഗ്രാഫിയിൽ ആകെ ഒരു നല്ലസിനിമയായി ഇതിനെ പറയാം. ദളപതി 65 നെൽസൺ സംവിധാനം ചെയ്യുന്നു എന്നറിയുന്നതിലൂടെ ഇനി സർക്കാരും ബിഗിലും ഒന്നും കാണേണ്ടി വരില്ല എന്നോർത്തു സമാധാനിക്കുന്നു.
1 comments
✌️ok
ReplyDelete