കമൽ ഹാസൻ - The Legend
കമൽ ഹാസൻ - The Legend
ഞാൻ എങ്ങനെ ഒരു കമൽ ഹാസൻ ഫാൻ ആയി എന്ന ഓർമ്മ ഇല്ല , ചിലപ്പോൾ എന്റെ ഫേവറേറ് ജെണർ ആയ കോമഡി അദ്ദേഹം നന്നായി കൈകാര്യം ചെയ്യുന്നത് കൊണ്ട് ആകാം
കമൽ ഹാസന്റെ സിനിമകൾ എല്ലാം തന്നെ നോക്കിയാൽ അദ്ദേഹം അഭിനേതാവ് മാത്രമായ സിനിമകളിൽ പോലും തന്റെതായ കോണ്ട്രിബൂഷൻ നൽകിയിരിക്കുന്നത് കാണാം ഡോൾബി സൗണ്ട് ഇൻട്രൊഡ്യൂസ് ചെയ്തതും ആനിമേറ്റഡ് സീൻ ഉള്പെടുത്തിയതും ഒക്കെ അവയിൽ ചിലത് മാത്രം . സിനിമ 100% എന്റെർറ്റൈനെർ ആവണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ സോഷ്യൽ കമ്മിറ്റ്മെന്റ് സിനിമയെ സംബധിച്ചിടത്തോളം സെക്കണ്ടറി ആകണം എന്നാണ് എന്റെ അഭിപ്രായം . സാധാരണ ഒന്നുകിൽ കണ്ടന്റ് ഓറിയണ്ടഡ് സിനിമകൾ മുഷിപ്പിക്കുന്ന ആഖ്യാനത്തിൽ വന്ന് ആരും കാണാതെ നല്ലത് എന്ന പേരുമാത്രം ഉള്ള സിനിമകൾ ആയി മാറുന്നു ,അല്ലെങ്കിൽ എന്റെർറ്റൈനെർ ആയി വന്ന് അവസാനം ആർക്കോ വേണ്ടി ഒരു മെസ്സേജ് നൽകി അവസാനിപ്പിക്കുന്നു അല്ലാതെ എന്റെർറ്റൈനെറും കണ്ടന്റ് ഓറിയന്റടുമായ സിനിമകൾ വളരെ ചുരുക്കം ആണ് . കമൽ ഹാസൻ സിനിമകൾ മിക്കതും തന്നെ അത്തരത്തിലാണ് കമൽ ഫിലിംസിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രേത്യേകതയും അത് തന്നെ ആണ് പല സിനിമകളും ഒറ്റ നോട്ടത്തിൽ ഒരു എന്റെർറ്റൈനെർ മാത്രമാണ് അൻപേ ശിവവും ഉത്തമവില്ലനും ദശാവതാരവും വിശ്വരൂപവും എല്ലാം ഒരു എന്റെർറ്റൈനെർ ആയി കണ്ടവസാനിപ്പിക്കാം പക്ഷെ അതൊക്കെ വീണ്ടും വീണ്ടും മനസിലാക്കി കണ്ടാൽ അതിൽ ഒളിഞ്ഞിരിക്കുന്ന പല കൗതുകങ്ങൾ കാണാം അൻപേ ശിവം ഒരു കോമഡി ഫിലിം ആയി 20ഓളം തവണ കണ്ട ശേഷമാണ് അതിന്റെ കഥയും ആഴത്തിലുള്ള അർത്ഥങ്ങളു പല പല റെഫെറൻസുകളും മനസിലാകുന്നത് ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ച സ്ക്രിപ്റ്റിംഗ് ഉള്ള ഒരു സിനിമ തന്നെയാണ് അൻപേ ശിവം .
കമൽ എഴുതുന്ന സ്ക്രിപ്റ്റുകൾ സിനിമയായി രണ്ടര മണിക്കൂർ കൊണ്ട് കണ്ട് തീർക്കാമെങ്കിലും അത് വിശകലനം ചെയ്തു തീരാൻ രണ്ടര മാസം എടുത്തേക്കാം ദശാവതാരത്തിലെ 10 അവതാരങ്ങൾ വിഷ്ണുവിന്റെ അവതാരങ്ങളായി കണക്ട് ചെയ്തിരിക്കുന്നതും ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്, പുനർജ്ജന്മം ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നതും ഉദാഹരണങ്ങൾ മാത്രം
കമലിനെ നോളനെക്കാൾ മികച്ച ഫിലിം മേക്കർ ആയി എനിക്ക് തോന്നാൻ കാരണവും അതാണ് പ്രത്യക്ഷത്തിൽ സാധാ സിനിമ ആയി തോന്നുന്ന കമൽ ചിത്രങ്ങളിൽ നിന്നെല്ലാം ഒത്തിരി പഠിക്കാനുണ്ട് . കമൽ ഒരു മികച്ച നടനും നർത്തകനും ഒക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം , സ്റ്റാർ വാർസ് പോലുള്ള ഹോളിവുഡ് സിനിമകളിൽ മെയ്ക്ക് അപ്പ് അസിസ്റ്റന്റ് ആയി വർക് ചെയ്ത ഒരു മെയ്ക്ക് അപ്പ് ആർട്ടിസ്റ്റും ഡാൻസ് കൊറിയോഗ്രാഫറും ലിറിസിസ്റ്റും സ്റ്റെൻഡ് കൊറിയോഗ്രാഫറും സിംഗറും പ്രൊഡ്യൂസറും ഒക്കെ ആണ് കൂടാതെ അദ്ദേഹം മികച്ച തിരക്കഥാകൃത് ആണെന്ന് അൻപേ ശിവം, തേവർമഗൻ തുടങ്ങിയ സിനിമകൾ കണ്ടാൽ അറിയാം അതിലും മികച്ച ഡിറക്റ്റർ ആണെന്ന് ഹേ രാം ,വിശ്വരൂപം തുടങ്ങിയ സിനിമകൾ കണ്ടാൽ അറിയാം
நான் எங்க கடவுள் இல்லனு சொன்னேன்? இருந்த நல்ல இருக்கும் தான சொல்றேன்.
(When did I say that there is no god, I only said that it would be nice to have one)
Happy Birthday Legend
0 comments