Bhoomi (2021)
ഇന്ത്യൻ സിനിമകളിൽ ബാക്കി എല്ലാ ഭാഷ സിനിമകളും ഇന്ത്യൻ എന്നതിൽ അഭിമാനം കൊള്ളാൻ പറയുന്നവ ആണ് അവിടെ തമിഴ് സിനിമ മാത്രം മാറി നിൽക്കുന്നത് തമിഴനിസം എന്ന കോൺസെപ്റ്റിലാണ്. വിജയ് മുതൽ എല്ലാ നടന്മാരും സ്ഥിരം ആയി ചെയ്യുന്ന അതെ തീം ആണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ കൂടെ തമിഴൻ തമിഴൻ എന്നൊരു 10 തവണ പറയുകയും കൂടെ ചെയ്താൽ സിനിമ റെഡി .
ജയം രവിയുടെ 25 ആമത് സിനിമ ആണ് ഭൂമി . ജയം രവിയുടെ റീസെന്റ് ഇന്റർവ്യൂവിലെല്ലാം ഇതൊരു സാധാരണ മാസ്സ് കൃഷി സിനിമ അല്ലാതെ പുതിയ രീതിയിൽ ആയിരിക്കും എന്ന് പറഞ്ഞിരുന്നു പക്ഷെ ഭൂമിയും ഒരു സാധാ കർഷക പ്രോത്സാഹന സിനിമ ആണ്. അമിതമായാൽ അമൃതും വിഷം എന്നത് തമിഴ് സിനിമ കർഷക സംവിധായകർ ഓർക്കണം. ഭൂമിയും പുതുമ ഒന്നും സമ്മാനിക്കുന്നില്ല നാസ യിലെ പ്രമുഖ ശാസ്ത്രജ്ഞൻ ആയ ഭൂമിനാഥൻ തന്റെ നാട്ടിൽ ഒരു ഇടവേളക്ക് വരുന്നതും അവിടെ കർഷകരുടെ പ്രശ്നങ്ങൾ കണ്ട രക്ഷിക്കാൻ ഇറങ്ങുന്നതും ആണ് പുതുമ. ബി ജി എം നല്ല കേട്ടുപരിചയം ഉണ്ട് ഏതോ പാട്ടിന്റെ കോപ്പി ആണെന്ന് തോന്നുന്നു. പുതുമ ഒന്നും നൽകാതെ സ്ഥിരം കര്ഷകപ്രശ്നം പങ്കുവെക്കുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി
0 comments