Maara And Charlie

by - January 14, 2021


Maara (2021)
Dhilip Kumar
Tamil / 2 Hr 30 Min

 ദൃശ്യത്തിലെ മോഹൻലാലിനെയും പാപനാശത്തിൽ കമൽ ഹാസനെയും മലയാളികൾ താരതമ്യം ചെയ്തത്ഓർക്കുന്നുണ്ടോ..? പക്ഷെ പാപനാശം മുഴുവൻ കണ്ട ആരും (കണ്ടവരിൽ ബുദ്ധി ഉള്ളവർഒരിക്കലും അത്ദൃശ്യവുമായി താരതമ്യം ചെയ്യില്ല കാരണം രണ്ട് കഥാപാത്രങ്ങളുടെയും ക്യാരക്ടർ ആർക് വ്യത്യസ്തമാണ് എന്നതാണ്അത്തരത്തിൽ ഒരു റീമയ്ക് ( അഡാപ്റ്റേഷൻ എന്ന് പറയുന്നതാണ് കൂടുതൽ ശരിആണ് മാര

ചാർളി കണ്ട സമയത് എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം ആണ് ചാര്ലിയെ പോലെ ഒരു  കാറക്ടർ ആർക് ഉള്ള ഒരാൾഒരു റിലേഷൻഷിപ്പിൽ പെടുന്നു എങ്കിൽ അതിനൊരു കാരണം വേണംടെസ്സയോട് അടുത്ത നില്ക്കാൻ തോന്നാൻ പാകം ചാര്ലിയെ ഇമ്പ്രെസ്സ് ചെയ്യുന്ന ഒന്ന് അവളിൽ ചാർളി കാണണംഅത്തരത്തിൽ ഒന്ന് സിനിമയിൽ കണ്ടില്ല ചാര്ലിയെ അന്വേഷിച്ചു നടക്കുന്ന ഒരു പെൺകുട്ടി എന്നല്ലാതെ ചാർളിക്ക് ടെസ്സയോട് പ്രണയം തോന്നാൻ എന്താണ് കാരണം..? 



ചാർളി എല്ലാവരെയും പോലെ എനിക്കും ഇഷ്ടപെട്ട ചിത്രമാണ് അതുകൊണ്ട് ചാർളിയെയും മാരയെയും താരതമ്യപെടുത്തി ഇതിൽ ഏതാണ് നല്ലത് എന്ന് വാദിക്കാൻ ഞാൻ ശ്രമിക്കുന്നില്ല . പക്ഷെ എന്തുകൊണ്ട് എനിക്ക് മാര കൂടുതൽ ഇഷ്ടമായി എന്ന് പറയാം . 

    ചാർളി എവിടേയും തോൽക്കാത്ത എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന എല്ലാവര്ക്കും പ്രിയങ്കരനായ ഒരു ജിപ്സി ആണ്അയാളെ ഞാൻ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനേക്കാൾ ആകാശത്തു വസിക്കുന്ന ഒരു ഏഞ്ചൽ ആയി കാണാൻ ആഗ്രഹിക്കുന്നുമാര പക്ഷെ ഒരു മനുഷ്യനാണ് അയാൾ ജയിക്കുക മാത്രമല്ല തോല്കുക കൂടെ ചെയ്യുന്നുണ്ട്അയാളുടെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ ആകാത്തതിൽ അയാൾ കരയുന്നുണ്ട്മാത്രമല്ല അത് അയാൾക്ക് പൂർത്തിയാക്കാനും സാധിക്കുന്നില്ലചാര്ലിയെപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നഅതിനുവേണ്ടി ശ്രമിക്കുന്ന ഒരാളായി മാരയെ കാണാം 


പാറു ടെസ്സയെ പോലെ നായകന്റെ പ്രേത്യേകത കണ്ട അയാളെ തേടിപ്പുറപ്പെടുന്ന ഒരാൾ അല്ലപാറു അന്വേഷിക്കുന്നത് അവൾ കേട്ട ഒരു കഥ ആണ് മാരയെ അല്ലപാറുവിനു മാരയുടെ കഥയിൽ വ്യക്തമായ സ്‌പേസ്ഉണ്ട്മാരയ്ക്ക് പൂർത്തിയാക്കാൻ പറ്റാത്ത  ആഗ്രഹം പൂർത്തി ആക്കുന്നത് പാറു ആണ്


മാരയെ ഞാൻ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം മാര പ്രസന്റ് ചെയ്തിരിക്കുന്ന രീതി ആണ്വളരെ കളർഫുൾ ആണ് മാര ഒത്തിരി നല്ല നല്ല ഫ്രേമുകൾ ഉണ്ട് മാരയിൽമാരയുടെ തുടക്കവും അവസാനവും മനോഹരമായ ഒരുകഥയിലാണ്ഒരു ഫാന്റസിയിൽമാര കുറച്ചുകൂടി ഇമോഷണലും പ്ലസന്റുമാണ്ചാർളിയുടെ ക്ളൈമാക്സിനെക്കാൾ ഒരു സന്തോഷകരമായ അവസാനം ആണ് മാരയ്ക്ക് ഉള്ളത്അവിടെ അവർ ഒത്തുചേരാൻ ഒരു കാരണം ഉണ്ട്മാരയ്ക്ക് കഴിയാത്തത് പൂർത്തിയാക്കാൻ കഴിയുന്നവർ ആണ് പാറുമാരിയുടെ ജീവിതവും കഥയും പൂർത്തിയാക്കണം എങ്കിൽ പാറു കൂടെ വേണം .


ചാര്ലിയും മാരയും രണ്ട് വ്യത്യസ്ത സിനിമകളാണ്രണ്ട വ്യത്യസ്ത ചുറ്റുപാടുകൾ ആണ് മാര കണ്ട് തീരുമ്പോൾ അത് കുറച്ചുകൂടെ നമ്മളോട് ചേർന്നുകിടക്കുന്ന ഒരാളായി തോന്നിയേക്കാംകുറച്ചുകൂടി യാഥാർഥ്യമായി തോന്നിയേക്കാംചാർലി നാം എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ഡെസ്റ്റിനേഷൻ ആണ് അത് വളരെ മനോഹരം ആണ് പക്ഷെ അത് കുറച് അകലെയാണ്


ശിപായിയുടെ കഥ


ശിപായിയുടെ കഥ സിനിമക്ക് ഒരു ഫാന്റസി എലമെന്റ് നല്കാൻ വേണ്ടി മാത്രം നല്കിയതല്ലവിക്രം വേദഇബിലീസ് തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ടോ..? അവയുടെ തുടക്കം ഇത്തരത്തിൽ ഒരു ആനിമേറ്റഡ് സീകവൻസ് ഉണ്ട്സിനിമ കണ്ട് കഴിഞ്ഞ് ഇത് വീണ്ടും കണ്ടാൽ സിനിമയുടെ മൊത്തം കഥയും അതിൽ ഒളിഞ്ഞിരിക്കുന്നത് കാണാംഅത്തരത്തിൽ ഒന്നാണ് ശിപായിയുടെ കഥയുംമേരി ആന്റി ശിപായിയുടെ കഥ പാറുവിനോട് പറയാൻ കാരണം എന്താണ്..? അത് മേരി ആന്റിയുടെ കഥ ആയതുകൊണ്ടാണ് ഇവിടെ ശിപായി വെള്ളയ്യയാണ്അയാൾ തേടുന്ന അയാളുടെ ജീവൻ ഒളിപ്പിച്ച് വച്ചിരിക്കുന്ന മത്സ്യമാണ് മീനാക്ഷി ( മത്സ്യത്തിന്റെ കണ്ണുള്ളവർ). ശിപായിയുടെ ജീവൻ ഇരിക്കുന്ന  മത്സ്യം അയാൾക് നഷ്ടമാകുന്നത് വലിയ ഒരു അലയിലാണ്(മീനാക്ഷിയെ വെള്ളയ്യക്ക് നഷ്ടമാകുന്നതും ഒരു വെള്ളപൊക്കത്തിലാണ് ). തന്റെ കഥ പറഞ്ഞു പറഞ്ഞു നടക്കുന്ന ശിപായിയോട് മേഘം താൻ മൽസ്യത്തെ കണ്ടെത്തി തരാം എന്ന് വാക്കുകൊടുക്കുന്നുണ്ട്അങ്ങനെ ഒരു ദിനം മേഘം  തിരിച്ചുവന്ന് മൽസ്യത്തെ കുറിച്ചുള്ള വിവരം ശിപായിയോട് പങ്കുവക്കുന്നു.(മേഘവും കടലും മാരയെ സൂചിപ്പിക്കുന്നു ശംഖ് പാറുവിനെയുംശിപായി തന്റെ ശംഖ് ഊതി മൽസ്യത്തെ കണ്ടു പിടിക്കുന്നു.(വെള്ളയയുടെയും മീനാക്ഷിയുടെയും കഥ ഇതിലും മനോഹരമായി വിവരിക്കുന്നത് എങ്ങനെയാണ്


ഇനി പാറുവിന്റെ കഥ നോക്കിയാലോ കഥയിലെ ശിപായി പാറു ആണ് പാറു തേടിനടക്കുന്ന മത്സ്യമാണ് മാര(പാറുവിനെ കാണിക്കുന്ന മിക്ക ഫ്രയിമുകളിലും ഒരു ചുവന്ന കളറിംഗ് കാണാംമാരയുള്ള ഫ്രയിമുകളിൽ നീലയുംഇവരുടെ വസ്ത്രങ്ങളും പലപ്പോഴും ഇതേ നിറത്തിലാണ്പാറു പലരോടും കഥ ചോദിച്ച് ആണ് അവസാനം തന്റെ മൽസ്യത്തെ കണ്ടെത്തുന്നത്


കഥയിൽ ശിപായിയും മത്സ്യവും ഒരുമിക്കുമ്പോഴാണ് ശിപായിയിൽ നിന്നും ശംഖ് കടലിൽ ചേരുന്നത് . ഇവിടെ വെള്ളയ്യയും മീനാക്ഷിയും ഒരുമിച്ച് ചേരുമ്പോൾ ആണ് പാറുവും മാരയും ഒന്നിക്കുന്നതും

You May Also Like

0 comments