ദശാവതാരം (2008)
ദശാവതാരം (2008)
ദശാവതാരം കണ്ടതിൽ വച്ച് വളരെ മികച്ച തിരക്കഥ ഉള്ള ചിത്രമാണ്. കമൽ ഹാസൻ എന്ന ഫിലിം മേകറുടെ കഴിവ് എന്തെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കണ്ടാൽ മനസ്സിലാക്കാം. ഓരോ കഥയ്ക്കും കമൽ നൽകുന്ന ഡിറെയ്ലിങ്ങും അവതരണവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. കമൽ ഹാസൻ സിനിമകളുടെ ഡയലോഗുകൾ മാത്രം എടുതുവചാലും അതിന് വളരെയേറെ അർത്ഥതലങ്ങൾ ഉണ്ടാകും. ദശാവതാരം വളരെ അധികം ചല്ലെഞ്ചിങ് ആയ ഒരു കഥയാണ് കാരണം 10 വ്യത്യസ്ത വേഷങ്ങളുടെ അവതരണം തന്നെ ആണ് ഇതിൽ ഓരോന്നിനും അതിന്റേതായ കഥാപാത്ര ഗുണങ്ങൾ നൽകുന്നിടതാണ് കമൽ ഹാസന്റെ വിജയം.
സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങൾ നോക്കിയാൽ വളരെ അധികം ആണ് അതിൽ പ്രധാനപ്പെട്ടവ എടുത്തു പറഞ്ഞാൽ വൈഷ്ണവ - ശൈവ വിഭാഗങ്ങളുടെ വഴക്ക് , കുലോതുങ്ക ചോളൻ 2 ന്റെ കഥ, മഹാഭാരതം റെഫറൻസ്, മറുജന്മം, ബട്ടർഫ്ലേ ഇഫക്ട്, എബോള,പല പല മതങ്ങൾ ഭാഷകൾ ,മനുഷ്യത്വം , സ്നേഹം എന്നിവയാണ്. കൂടാതെ സിനിമയിലെ 10 കഥാപാത്രങ്ങളും വിഷ്ണുവിന്റെ ദശാവതാരതിലെ ഓരോ അവതാരമായി ബന്ധിപ്പിച്ചിരിക്കുന്നത് കാണാം.
മറുജന്മം എന്ന കൺസെപ്റ്റ് രംഗരാജൻ നമ്പിയും ഗോവിന്ദ് രാജനും തമ്മിൽ ആണ്. 12ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റംഗരാജൻ , കൊതയ്, കോതയുടെ പിതാവ് എന്നിവർ യഥാക്രമം ഗോവിന്ദരാജ് , ആണ്ടാൾ ,ആണ്ടാളിന്റെ പിതാവ് എന്നിവരായി പുനർജനിച്ചിരിക്കുന്നൂ. 12ആം നൂറ്റാണ്ടിൽ രംഗരാജന്റെയും പിന്നീട് ഗോവിന്ദ് രാജിന്റെയും നെറ്റിയിൽ ഉണ്ടാവുന്ന മുറിവുകളുടെ സാമ്യത നോക്കിയാൽ അത് മനസ്സിലാവും. ഏത് കല്ലിലാണോ കോതയുടെ മാല അവർ ഉപേക്ഷിക്കുന്നത് അതെ കല്ലിലാണ് അണ്ടാളിന്റെ കാലു ഇടിക്കുന്നത്.
തികഞ്ഞ ഈശ്വരവിശ്വാസി ആയിട്ടും ദൈവം രക്ഷിക്കാതെ മരിക്കുന്ന ആളായി ആണ് രംഗറാജനെ ചിത്രീകരിക്കുന്നത് എന്നാൽ നിരീശ്വരവാദി ആയിട്ടും ഗോവിന്ദ് രാജിനെ എപ്പോഴും ഫ്ലേക്ചർ എന്ന വില്ലനിൽ നിന്ന് രക്ഷിക്കുന്നത് ദൈവമാണ്...ഗോവിന്ദ് രക്ഷപ്പെടുന്ന ഓരോ സീനിലും വാഹനങ്ങളിലും മറ്റും ഒരു ശിവലിംഗമോ അല്ലെങ്കിൽ എന്തെങ്കിലും മന്ത്രങ്ങളോ കാണാൻ സാധിക്കും ഒരു തവണ ആനയാണ് ഗോവിന്ദന് രക്ഷിക്കുന്നത്. അവസാന ഭാഗങ്ങളിൽ ശ്രദ്ധിച്ചാൽ അണ്ടാളും ഗവിന്ദരാജും ആയുള്ള പ്രണയം വളരെ നന്നായി അവതരിപ്പിക്കുന്നു. ഏത് വിഗ്രഹത്തിന്റെ പെരിലാണോ കോതയും രംഗരാജനും പിരിഞ്ഞത് അതെ വിഗ്രഹത്തിൽ ചാരിനിന്നാണ് ഗോവിന്ദന്റയും അണ്ടാളിന്റെയും പ്രണയം പൂവണിയുന്നത്.
ബട്ടർ ഫ്ലൈ ഇഫാക്ട് എന്തെന്നാൽ എവിടെയോ സംഭവിക്കുന്ന ഒരു ചെറിയ കാര്യം പോലും മറ്റൊരിടത്ത് സംഭവിക്കുന്ന ഒരു വലിയ കാര്യത്തിന് കാരണമായേക്കാം എന്നതാണ്...അത് ഇൗ സിനിമയിൽ ഉടനീളം കാണിച്ചിരിക്കുന്നു. ഓരോ സബ് പ്ലോട്ടുകളും മെയിൻ പ്ലോട്ടുമായി ബന്ധം പുലർത്തുന്നത് കാണാം. തന്റെ 10 അവതാരങ്ങൾക്കും കമൽ ഹാസൻ പല പല രൂപങ്ങളും പല പല ജാതിമതങ്ങളും പല പല ഭാഷകളും ആണ് നൽകിയിരിക്കുന്നത് ഇതിനാൽ തന്നെ എല്ലാത്തിന്റെയും ഒരു കൂടിച്ചേരൽ ആണ് ദശാവതാരം.
To be continued.........
For links and movie updates subscribe : https://t.me/cinemakottaofficial
0 comments