telegram twitter facebook instagram google linkedin
  • Home
  • Travel
  • Life Style
    • Category
    • Category
    • Category
  • About
  • Contact
  • Download

HK Cine

All my films are statements, especially when I write them. - Kamal Haasan




Fear will Eat you alive......


The Green Inferno (2013)
Adventure/Thriller

ഒരു സംഘം ആക്ടിവിസ്റ്റുകൾ ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ എത്തിപെടുന്നതാണ് സിനിമയുടെ തുടക്കം. അവിടെ നടക്കുന്ന വനനശീകരണം തടഞ്ഞ് അവിടെ നിന്ന് തിരിച്ചുപോരാൻ ശ്രമിക്കുന്ന അവർക്ക് അതിനു സാധിക്കുന്നില്ല മറിച്ച് മനുഷ്യനെ തിന്നുന്ന കാട്ടാളന്മാരിൽ അവർ അകപ്പെടുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും അവിടുത്തെ ആളുകളുടെ ജീവിതരീതിയും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ആണ് ഉടനീളം
   വളരെ ത്രില്ലിംഗ് ആയ ഒരു സിനിമ ആണിത് അട്വെഞ്ചർ സിനിമകൾ ഇഷ്ടം ഉള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.വയലൻസ് പോലുള്ള അംശങ്ങൾ ഉള്ളത് കൊണ്ട് 18+ ആണ്


For links visit : https://t.me/cinemakottaofficial
April 26, 2019 No comments


The Kissing Booth (2018)
Comedy/Drama

കണ്ടുമടുത്ത കഥയാണെന്ന് കരുതി കാണാതെ ഇരിക്കരുത് വ്യത്യസ്തതകൾ ഉള്ള സിനിമ ആണിത്.
   കാമുകരുടെ കഥ എന്നതിന് പകരം ഇത് 2 സുഹൃത്തുക്കളുടെ കഥയാണ് അവരുടെ ജീവിതവും കോളേജും ഒക്കെയായി

മനോഹരമായാണ്  കഥ നീങ്ങുന്നത്.പല ഇടതും നമുക്ക് റിലേറ്റ് ചെയ്യാവുന്ന തരത്തിലുള്ള സിനിമ. 2 ആത്മാർത്ഥ സുഹൃ്തുക്കളുടെ ജീവിതവും അവരുടെ 2 പേരുടെയും പ്രണയവും ഒക്കെയാണ് അവതരിപ്പിക്കുന്നത്.
      വളരെ മികച്ച സിനിമ എന്നൊന്നും പറയാൻ ആകില്ല പക്ഷേ ഒരു ഫീൽ ഗുഡ് സിനിമ ആണ് കണ്ടുകഴിഞ്ഞാൽ ഇഷ്ടപ്പെടും ചിലപ്പോൾ വീണ്ടും കാണാൻ തോന്നും..

For links visit : https://t.me/cinemakottaofficial
April 25, 2019 No comments

‌
ആകെ 3 മണിക്കൂർ സമയമാണ് ഇനി ബാ്കിയുള്ളത്, നടന്നതെല്ലാം ഡിടെയ്ൽ ആയി വിശദീകരിക്കണം ഓരോ മിനിറ്റും വിലയേറിയതാണ്
Badla (2019)
Crime/ Mistery

ഒരു കൊലപാതകത്തിൽ പ്രതിയായി ഫ്രെയിം ചെയ്യപ്പെട്ട ആളും അയാളുടെ അഡ്വക്കേറ്റും തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് ചിത്രം മുന്നിലേക്ക് നീങ്ങുന്നത്.
     വളരെ ദൂരെയുള്ള ഒരു ഹോട്ടൽ മുറിയിൽ അർജുൻ കൊല്ലപ്പെട്ടു കിടക്കുകയും റൂമിൽ ഉണ്ടായിരുന്ന നൈനയിലേക്ക്‌ കേസ് തിരിയുകയും ചെയ്യുന്നു. മറ്റൊരു കൊലപാതകിയും അകത്തോ പുറത്തോ കടക്കാൻ ആകാത്ത വിധം റൂം പൂട്ടപ്പെട്ടിരുന്നു. അവിടെ നടന്ന സംഭവങ്ങളുടെ ഒരു വിശദീകരണം ആണ് നടക്കുന്നത് ഓരോ സീനിലും പുതിയ പുതിയ ട്വിസ്റ്റ് രൂപപ്പെടുന്നു.
   സ്പാനിഷ് ചിത്രമായ The Invisible Guest ന്റെ റീമേയ്ക്ക് ആണ് ഇൗ ചിത്രം. ഓർജിനലിനെ വെല്ലുന്ന മരുപതിപ്പെന്നും പറയാം. ഓർജിനലിൽ നിന്ന് വിപരീതമയി  ജെൻഡർ മാറിയാണ് സിനിമ എത്തുന്നത് അത് വളരെ നന്നായിട്ടുണ്ട്. അമിതാഭ് ബച്ചൻ തപ്‌സി അങ്ങനേ അഭിനയിച്ച എല്ലാവരും നന്നായിരുന്നു.

For links Visit : https://t.me/cinemakottaofficial

April 25, 2019 No comments
ലൂസിഫർ എന്ന ചിത്രത്തിൽ ഏറ്റവും അധികം പരാമർശം നടത്തുകയും കാണിക്കാതെ ഇരിക്കുകയും ചെയ്യുന്നു ഒരു കഥാപാത്രമാണ് IUF ne ഫണ്ട് ചെയ്യുന്ന മണപ്പാട്ടിൽ ചാണ്ടി. വളരെ പ്രധാനപ്പെട്ട കഥാപാത്രം ആയിട്ടും സിനിമയിൽ അഭിനയിച്ചിട്ടും എന്തുകൊണ്ട് ഇതേപ്പറ്റി കൂടുതൽ പറഞ്ഞില്ല എന്നത് ചിന്തനയമാണ്. സുനിൽ സുഖദ യെപോലെ പ്രസക്തിയുള്ള താരം ആയിട്ടുകൂടി ഇതുവരെ ഒരു character poster ഇറങ്ങിയില്ല.....
പക്ഷേ ന്യൂസ് ചാനൽ ഓനരുടെ ലാപ്ടോപ്പിന്റെ പുറകിൽ മണപ്പാട്ടിൽ ചാണ്ടിക്ക്  ഒരു മുഖം ഉണ്ട്






Game of Thrones new season at the earliest do follow : https://t.me/cinemakottaofficial
April 22, 2019 No comments


അതിരൻ (2019)
Psychological Thriller

മലയാള സിനിമയിൽ അതികം പരീക്ഷിക്കാത്ത ജേണർ ആണ് സൈകോളജിക്കൾ ത്രില്ലർ,അത്തരം ജേണറിലെത്തുന്ന മനോഹരമായ സിനിമയാണ് അതിരൻ.
 കഥാതന്തുവും ഫ്രമുകളും ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് കണ്ടുകഴിയുമ്പോൾ എവിടെയൊക്കെയോ കണ്ട സിനിമകൾ പോലെ തോന്നുമെങ്കിലും വ്യത്യസ്തമായ ഒരു സ്ഥാനം അതിരനുണ്ട്.
    പാശ്ചാത്തല സംഗീതവും സിനിമാടോഗ്രഫിയുമാണ് അതിരനെ മികവുറ്റതാക്കുന്നത്. അത്രക്കങ്ങോട്ട് പിടിച്ചിരുത്താൻ സാധിക്കാത്ത ആദ്യപകുതി ആണെങ്കിലും 2 ആം പകുതിയും ക്ലൈമാക്സും പ്രേക്ഷകനു പ്രതീക്ഷ നൽകുന്നു. മുൻകൂട്ടി പ്രതീക്ഷിക്കാവുന്ന ട്വിസ്റ്റ് അനെങ്കിലും ക്ലയമാക്സ് ആക്ഷൻ രംഗങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു. ആക്ഷൻ സീക്വേൻസുകളിൽ തന്റേതായ രീതി നിലനിർത്താൻ ഫഹദിന് സാധിച്ചു. സായി പല്ലവി അല്ലാതെ മറ്റൊരു കാസ്റ്റിങ് യോജിക്കില്ല എന്നത് സിനിമ കണ്ടിറങ്ങുമ്പോൾ വ്യക്തമാകും.

For links visit : https://t.me/cinemakottaofficial
April 20, 2019 No comments



Vantha Rajavathaan Varuven (2019)

വരല്ലേ എന്ന് തീർത്തും  പറയാവുന്ന സിനിമ. അൻപെ ശിവം പോലൊരു ചിത്രം എടുത്ത സുന്ദർ സിയുടെ മറ്റു ചിത്രങ്ങൾ എല്ലാം തന്നെ ഇത്തരത്തിൽ ഇല്ലോജിക്കൽ ആയുള്ള സിനിമകളാണ്. എന്നിരുന്നാലും കലകലപ്പ്‌ പോലുള്ള ചിത്രങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ കണ്ടുകളയാമായിരുന്നു.
    ചിമ്പു , സുന്ദർ സി കൂട്ടുകെട്ടിൽ ഒരുങ്ങിയ അസഹനീയമായ കഥ തന്നെ ആണ് ഇത്. കോടീശ്വരൻ ആയ നായകൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ കണ്ടാൽ സിനിമ മുഴുമിപ്പിക്കാൻ തോന്നില്ല. കത്തിയുടെ അങ്ങേയറ്റം എന്നുപറയും വിധമുള്ള ആക്ഷൻ രംഗങ്ങളും തമാശകളും കുത്തിനിറച്ചിരിക്കുന്നൂ.സാധാരണ ഒരു ആശ്വാസം ആകാരുള്ള യോഗി ബാബുവും വെറുപ്പിക്കുന്നതോടെ സിനിമ മൊത്തം പരാചയമാകുന്നൂ.

For links visit : https://t.me/cinemakottaofficial

April 20, 2019 No comments


Boomerang (2018)

ചരണിന്റെ യെവടു എന്ന സിനിമയും വിജയുടെ കത്തി എന്ന സിനിമയും കൂടിച്ചേർന്ന് ഒരു സമ്മിശ്രരൂപമാണ്  അഥർവ നായകനായ  ബൂമറാങ്.
    ശിവ എന്ന നായകൻ ഒരു അപകടത്തിൽ പെട്ട് മുഖത്തിന് സാരമായ പൊള്ളലേക്കുന്നൂ.മറ്റൊരു അപകടത്തിൽ പെട്ട് മസ്തിഷക മരണം സംഭവിച്ച ശക്തിയുടെ മുഖം ശിവക്ക് മാറ്റി വെക്കുന്നു. തുടർന്നു തനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ കാരണം തിരക്കി പോകുന്നതും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം.
  കണ്ടിരിക്കാൻ പാകത്തിന് പ്രത്യേക ഘടകങ്ങൾ ഒന്നും തന്നെ ഇല്ല. എന്നിരുന്നാലും ബാലാജിയുടെ പ്രകടനം ഇഷ്ടമായി..

For links visit : https://t.me/cinemakottaofficial
April 19, 2019 No comments
Newer Posts
Older Posts

About me

Hari Krishnan

Myself, I will introduce me as a Film Enthusiast, Magician, Mentalist. I have been watching movies seriously( I would rather say I’m interested in watching movies and researching about them) for the past couple of years. I have been practicing and performing magic and mentalism for a decade. This is my blog where I share my views and love towards Cinema.

Labels

Bollywood comedy Drama Hollywood Kollywood Mollywood Movie Reviews New Movies Related To Movie Series Reviews Survival Thriller

recent posts

Blog Archive

  • ►  2021 (7)
    • ►  November (1)
    • ►  January (6)
  • ►  2020 (1)
    • ►  March (1)
  • ▼  2019 (46)
    • ►  July (1)
    • ►  June (4)
    • ►  May (1)
    • ▼  April (7)
      • The Green Inferno (2013
      • The Kissing Booth (2018)
      • Badla (2019)
      • മണപ്പാട്ടിൽ ചാണ്ടി
      • അതിരൻ (2019)
      • Vantha Rajavathaan Varuven (2019)
      • Boomerang (2018)
    • ►  March (33)
FOLLOW ME @hariakahk

Blogger Templates Created with by ThemeXpose