Through the Thrones
Game of thrones ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സീരീസ് തന്നെ അനെന്നതിൽ സംശയം ഇല്ല.മികച്ച കഥ തിരക്കഥ ഇവകൊണ്ടും കഥാപാത്ര സൃഷ്ടി കൊണ്ടും അവയുടെ അവതരണം കൊണ്ടും വളരെ അധികം ആരാധക പ്രശംസ ഏറ്റുവാങ്ങിയ സീരീസ് ആണിത്. തുടങ്ങിയ കാലഘട്ടത്തിൽ ഉള്ളതിന്റെ ഇരട്ടിയുടെ ഇരട്ടി ആരാധകര് ഇന്നുള്ളത് ഇൗ സീരിസിന്റെ വളർച്ച തന്നെ ആണ് കാണിക്കുന്നത്.
വളരെ ചുരുക്കി പറഞ്ഞാൽ ഒരു സിംഹാസനത്തിന്റെ പേരിൽ പലർ നടത്തുന്ന പോരട്ടങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുള്ള പല സബ് പ്ലോടുകളും ചേർന്നതാണ് ഗോട്ട്. ഓരോ സീനുകളും വളരെ മികച്ചതായി തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...
ഏറ്റവും അവസാനം ഇറങ്ങിയ അവനസന സീസണ് പൊതുവെ ആരാധകർക്ക് ഇടയിൽ അത്ര നല്ല വരവേലപ്പല്ല ലഭിച്ചത്. അവസാന സീസണിലെ ഓരോ എപിസോടും റേടിങ്ങിൽ താഴേക്ക് തന്നെ ആണ് പോകുന്നത്. ഇതിന് ഒരു പ്രധാന കാരണം ആരാധകരുടെ അമിത പ്രതീക്ഷ തന്നെ ആണ് എന്നിരുന്നാലും എന്തോ വളരെ വേഗത്തിലും വ്യത്യാസത്തിലും അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് തോന്നുന്നു മാത്രമല്ല സീരീസ് ഫിനാലെ ഒരു നെഗറ്റീവ് എന്റിങ് ആയതും ഒരു കാരണമാണ്.
വളരെ പതുങ്ങി നീങ്ങിയ ആദ്യ എപ്പിസോഡുകൾക്ക് ഒടുവിൽ എനിക്ക് പേർസണലി ഒരു ആശ്വാസം ആയത് 4അം എപിസോട് ആണ് ഇതും പലർക്കും നിരാശ നൽകിയിരുന്നു കാരണം battle of the dead ആണ് ഗോട്ടിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധം എന്ന് പലരും ചിന്തിച്ചിരുന്നു. എന്നാലും അതിനുമപ്പുറം ആണ് സേഴ്‌സി എന്ന കഥാപാത്രം, യുധത്തിനോടടുതപ്പോഴേക്കം സേഴ്സി v/s ഡാനി എന്ന രീതിയിൽ നല്ല പക വന്നുനിന്നിരുന്നു.അവസാന സീസണിലെ ഡാനിയുടെ കഥാപാത്രത്തിന് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇതിന് പ്രധാന കാരണങ്ങൾ
1.തന്റെ മക്കളെ പോലെ കരുതിയ 2 ഡ്രാഗണുകളുടെ മരണ0
2. മിസാണ്ടെയുടെ മരണ0
3. ജോൺ സ്നോവെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകൾ
4. ജോൺ ഡാനിയിൽ നിന്ന് അകലം കാണിക്കുന്നു
ഇവയെല്ലാം ആണെങ്കിലും അവസാന യുദ്ധത്തിൽ ഡാനിയുടെ പ്രവർത്തികൾ ആ കഥാപാത്രത്തെ എല്ലാവരും വേറുക്കണം എന്ന ബോധ്യത്തോടെ സൃഷ്ടിക്കപ്പെട്ടത് ആയി തോന്നി. ക്രൂരമായ അന്ത്യം ആഗ്രഹിച്ച സേഴ്‌സിയുടെ പെട്ടെന്നുള്ള മരണവും സംതൃപ്തി നൽകിയില്ല.
ബാഹുബലി ബല്ലാൾദേവ മോഡൽ യുദ്ധവും പ്രഖ്യാപനവും നടക്കുമെന്ന് കരുതിയ എന്റെ ചിന്തകളെ തകിടം മറിച്ച ഫിനാലെ ആയിരുന്നു ഇത്. എല്ലാ കഥാപാത്രങ്ങളും മികച്ചതാണെങ്കിലും ടിരിയൻ ലാണിഷ്ടറിന്റെ സ്ഥാനം ഒരുപിടി മുൻപിൽ തന്നെ ആണ് തടവിൽ ആയിട്ടുകൂടി ഡാനിയുടെ ഭരണം അവസാനിപ്പിക്കാൻ ടിരിയന്റെ ഒരു മിനിറ്റ് സംഭാഷണം മാത്രം മതിയായിരുന്നു. അവസാനം വളരെ നല്ല ഒരു സന്ദേശം പോലെ ഒരു ഭരണവ്യവസ്ഥ തന്നെ മാറ്റിമറിക്കാൻ ടിരിയന് സാധിക്കുന്നു.
എന്തൊക്കെ പറഞ്ഞാലും അവസാനം ഇത് ഗോട് ആണ് ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞ് സമാധാനിപ്പിക്കാമെങ്കിലും ഇനി ഒരു എപിസോടില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്.
@_h___k___
https://t.me/cinemakottaofficial